Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും ഓസ്‌ട്രേലിയ: അസ്ലന്‍ ഷാ ഹോക്കി ഫൈനലില്‍ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി

ക്വാലലംപൂര്‍: സുല്‍ത്താന്‍ അസ്ലന്‍ ഷാ ഹോക്കിയില്‍ ഇന്ത്യ വീണ്ടും ഓസ്‌ട്രേലിയയോട് തോറ്റു. ഇത്തവണ തോറ്റത് ഫൈനലിലാണെന്ന് മാത്രം. കലാശക്കളിയില്‍ ഇന്ത്യയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഓസ്‌ട്രേലിയ നിശബ്ദരാക്കിയത്. ഏകപക്ഷീയമായ നാല് ഗോള്‍ ജയത്തോടെ ഒമ്പതാമത്തെ സുല്‍ത്താന്‍ അസ്ലന്‍ ഷാ ഹോക്കി കിരീടമാണ് ഓസ്‌ട്രേലിയ അടിച്ചെടുത്തത്.

പാകിസ്താന് പിന്നാലെ മലേഷ്യയെയും തച്ചുതകര്‍ത്ത് ഫൈനല്‍ കളിക്കാനെത്തിയ ഇന്ത്യയ്ക്ക് പക്ഷേ ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ അടിപതറി. മാറ്റ് ഗോഡ്സ്, തോമസ് വില്യം ക്രെയ്ഗ് എന്നിവരുടെ ഇരട്ടഗോളുകളാണ് ഇന്ത്യയെ തോല്‍പിച്ചത്. 25, 35 മിനിറ്റുകളിലായിരുന്നു തോമസ് വില്യം ക്രെയ്ഗിന്റെ ഗോളുകള്‍. 43, 57 മിനിറ്റുകളില്‍ മാറ്റ് ഗോഡ്സ് വലകുലുക്കി.

india

മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും മുതലാക്കാന്‍ പറ്റാതിരുന്നത് ഇന്ത്യന്‍ പരാജയത്തിന്റെ ആക്കം കൂട്ടി. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഇന്ത്യ പ്രാഥമിക റൗണ്ടിലും ഓസ്ട്രേലിയയോട് തോറ്റിരുന്നു. ടൂര്‍ണമെന്റില്‍ തോല്‍വിയെന്തെന്ന് അറിയാതെയാണ് ഓസ്‌ട്രേലിയ ഇത്തവണ സുല്‍ത്താന്‍ അസ്ലന്‍ ഷാ ഹോക്കി ചാമ്പ്യന്മാരായത്. ഒരു വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ഓസ്ട്രേലിയ കിരീടം നേടുന്നത്.

ഫൈനലിലെ തോല്‍വി ഒഴിച്ചുനിര്‍ത്തിയാല്‍ സുല്‍ത്താന്‍ അസ്ലന്‍ ഷാ ഹോക്കിയില്‍ ഇത്തവണ നല്ല ഓര്‍മകളുമായിട്ടാണ് ഇന്ത്യ മടങ്ങുന്നത്. രണ്ടാം സ്ഥാനവും വെള്ളിമെഡലും. നിലവിലെ വെങ്കല മെഡല്‍ ജേതാക്കളായിരുന്നു ഇന്ത്യ. നിര്‍ണായക മത്സരത്തില്‍ ആതിഥേയരായ മലേഷ്യയെ 6 - 1 എന്ന സ്‌കോറിന് തോല്‍പിച്ചാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. അതിന് മുമ്പ് പാകിസ്താനെയും ഇതേ സ്‌കോറിന് തോല്‍പിച്ചു. 2010 ലാണ് ഇന്ത്യ സുല്‍ത്താന്‍ അസ്ലന്‍ ഷാ ഹോക്കിയില്‍ അവസാനമായി ജേതാക്കളായത്.

Story first published: Sunday, April 17, 2016, 6:59 [IST]
Other articles published on Apr 17, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+