Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക്

സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാംടെസ്റ്റില്‍ വിജയിച്ചതിന്റെ അമിത ആത്മവിശ്വാസത്തിലിറങ്ങിയ ഇന്ത്യ മൂന്നാം ടെസ്റ്റില്‍ തോല്‍വിയിലേക്ക്. സതാംപ്ടണ്‍ ടെസ്റ്റിന്റെ നാലാം ദിവസം ഇംഗ്ലണ്ട് നല്‍കിയ 445 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ നാലാംദിനം കഴിയവസാനിക്കുമ്പോള്‍ 112/4 എന്ന നിലയിലാണ്. 18 റണ്‍സോടെ രഹാനെയും 6 റണ്‍സോടെ രോഹിത് ശര്‍മയുമാണ് ക്രീസില്‍..

കളിയവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ ഇന്ത്യയ്ക്കിനി കളി ജയിക്കാന്‍ 333 റണ്‍സ് കൂടിവേണം. ഫാസ്റ്റ് ബൗളിംഗിനെയും സ്പിന്നിനെയും അതിരറ്റ് തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യയുടെ പിന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ക്ക് അവസാനദിവസം പിടിച്ചു നില്‍ക്കുക പ്രയാസകരമാകും. തോല്‍വിഭാരം പരമാവധി കുറയ്ക്കുകയാകും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ മുന്നിലുള്ള വലിയ വെല്ലുവിളി.

നാലാംദിനം എട്ടിന് 323 റണ്‍സ് എന്ന നിലയില്‍ കളിയാരംഭിച്ച ഇന്ത്യയ്ക്ക് വെറും ഏഴു റണ്‍സ് മാത്രമേ തലേദിവസത്തെ സ്‌കോറിനോട് കൂട്ടിച്ചേര്‍ക്കാനായുള്ളൂ. ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ 239 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് സ്‌കോറിംഗിന് വേഗം കൂട്ടിയാണ് കളിയാരംഭിച്ചത്.

cricket-test-3

ഒരറ്റത്ത് ക്യാപ്റ്റന്‍ കുക്ക് ക്ഷമയോടെ ബാറ്റ് വീശിയപ്പോള്‍ മറ്റേയറ്റത്ത് ബാറ്റ്‌സ്മാന്‍മാര്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശി സ്‌കോര്‍ബോര്‍ഡിന് കുതിപ്പുനല്‍കി. 41 പന്തില്‍ നിന്ന് 56 റണ്‍സെടുത്ത ജോ റൂട്ടും 38 റണ്‍സെടുത്ത ജോ റൂട്ടും 23 റണ്‍സെടുത്ത ഇയാന്‍ ബെല്ലും സ്‌കോറിംഗിന് വേഗം കൂട്ടി. ക്യാപ്റ്റന്‍ കുക്ക് 70 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

അഞ്ചു റണ്‍സ് ശരാശരിയില്‍ 40.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 205 റണ്‍സ് നേടിയാണ് രണ്ടാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. 445 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ഒരുവസരത്തിലും മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിച്ചില്ല.

Story first published: Thursday, July 31, 2014, 8:42 [IST]
Other articles published on Jul 31, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+