വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലങ്കാദഹനത്തിന് ഇന്ത്യ... മൂന്നാമങ്കത്തിന് പൂനെയൊരുങ്ങി, ലക്ഷ്യം 2020ലെ ആദ്യ പരമ്പര നേട്ടം

രാത്രി ഏഴു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്

India Vs Sri Lanka Third T20 Match Preview | Oneindia Malayalam

പൂനെ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം വെള്ളിയാഴ്ച പൂനെയില്‍ നടക്കും. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ രാത്രി ഏഴു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പരമ്പര പോക്കറ്റിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിരാട് കോലിയും സംഘവും ഇറങ്ങുക. മറുഭാഗത്ത് പരമ്പരയില്‍ 0-1ന് പിന്നിലുള്ള ലങ്കയ്ക്കു ജയത്തില്‍ കുറഞ്ഞതൊന്നും ആശ്വാസം നല്‍കില്ല.

ധോണിയുടെ ആ റോള്‍ ഏറ്റെടുക്കുമോ? ഒരിക്കലുമാവില്ല... തുറന്നു പറഞ്ഞ് ഹാര്‍ദിക് പാണ്ഡ്യധോണിയുടെ ആ റോള്‍ ഏറ്റെടുക്കുമോ? ഒരിക്കലുമാവില്ല... തുറന്നു പറഞ്ഞ് ഹാര്‍ദിക് പാണ്ഡ്യ

ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20യില്‍ ഏഴു വിക്കറ്റിന്റെ അനായാസ വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. ബൗളര്‍മാരുടെ മികച്ച പ്രകടനമായിരുന്നു ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാക്കിയത്. ഗുവാഹത്തിയില്‍ നടക്കേണ്ടിയിരുന്ന ആദ്യ മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടിരുന്നു.

ബൗളര്‍മാരുടെ പ്രകടനം

ബൗളര്‍മാരുടെ പ്രകടനം

രണ്ടാം ടി20യില്‍ ഇന്ത്യയെ സംബന്ധിച്ച് ഏറ്റവുമധികം ആഹ്ലാദിക്കാന്‍ വക നല്‍കിയത് ബൗളര്‍മാരുടെ പ്രകടനമായിരുന്നു. പരിക്ക് മാറി ടീമില്‍ തിരിച്ചെത്തിയ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ പ്രതീക്ഷിച്ച പ്രകടനം നടത്തിയില്ലെങ്കിലും ഈ കുറവ് മറ്റു ബൗളര്‍മാര്‍ നികത്തുകയായിരുന്നു. പേസര്‍മാരായ നവദീപ് സെയ്‌നി, ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരുടെ പ്രകടനമാണ് എടുത്തു പറയേണ്ടത്.

താക്കൂര്‍ മൂന്നു വിക്കറ്റെടുത്തപ്പോള്‍ സെയ്‌നി രണ്ടു വിക്കറ്റ് വീഴ്ത്തിയിരുന്നു.രണ്ടു വിക്കറ്റുമായി സ്പിന്നര്‍ കുല്‍ദീപ് യാദവും തന്റെ റോള്‍ ഭംഗിയാക്കി.

മാത്യൂസ് മടങ്ങിയെത്തിയേക്കും

മാത്യൂസ് മടങ്ങിയെത്തിയേക്കും

രണ്ടാം ടി20യില്‍ പുറത്തിരുന്ന മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ആഞ്ചലോ മാത്യൂസിനെ മൂന്നാം ടി20യില്‍ ലങ്കന്‍ ടീമിലേക്കു തിരിച്ചുവിളിച്ചേക്കും. കഴിഞ്ഞ മല്‍സരത്തില്‍ മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനമാണ് ലങ്കയെ മികച്ച സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്.
മാത്യൂസ് ടീമിലെത്തിയാല്‍ ഈ കുറവ് നികത്താന്‍ കഴിയുമെന്നു ലങ്ക കണക്കുകൂട്ടുന്നു. നാലോ, അഞ്ചോ സ്ഥാനത്തു ലങ്കയ്ക്കു പരീക്ഷിക്കാന്‍ സാധിക്കുന്ന താരം കൂടിയാണ് അദ്ദേഹം.

കാലാവസ്ഥ, പിച്ച്

കാലാവസ്ഥ, പിച്ച്

ഗുവാഹത്തിയിലെ ആദ്യ ടി20 മഴയെടുത്തതു പോലെ മൂന്നാം ടി20യിക്കു കാലാവസ്ഥ വില്ലനാവില്ല. തെളിഞ്ഞ കാലാവസ്ഥ തന്നെയായിരിക്കും വെള്ളിയാഴ്ചയെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.
അതേസമയം, ഇവിടുത്തെ പിച്ച് വളരെ വ്യത്യസ്തമാണ്. കൃത്യമായി സ്വഭാവം പ്രവചിക്കാന്‍ കഴിയാത്ത പിച്ചാണ് പൂനെയിലേത്. ചിലപ്പോള്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കും മറ്റു ചിലപ്പോള്‍ സ്പിന്നര്‍മാര്‍ക്കും മുന്‍തൂക്കം നല്‍കുന്നതാണ് പിച്ച്. എങ്കിലും ടോസ് ലഭിക്കുന്ന ക്യാപ്റ്റന്‍ ആദ്യം ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.

സഞ്ജുവിനെ ഉള്‍പ്പെടുത്തിയേക്കില്ല

സഞ്ജുവിനെ ഉള്‍പ്പെടുത്തിയേക്കില്ല

ടീമിന് പുറത്തിരിക്കേണ്ടി വരുന്നത് അത്ര വലിയ പുതുമയല്ലാതെ ആയി മാറിയ മലയാളി താരം സഞ്ജു സാംസണിന് മൂന്നാം ടി20യിലും അവസരം ലഭിക്കാന്‍ സാധ്യതയില്ല. ഈ മല്‍സരവും നഷ്ടമാവുകയാണെങ്കില്‍ സഞ്ജുവിന് കാഴ്ചക്കാരനാവേണ്ടി വന്ന തുടര്‍ച്ചയായ മൂന്നാമത്തെ പരമ്പരയും എട്ടാമത്തെ കളിയുമായിരിക്കും ഇത്.
ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരേയുള്ള തൊട്ടുമുമ്പത്തെ ടി20 പരമ്പരകളിലും സഞ്ജു ടീമിന് പുറത്തായിരുന്നു.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ-ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, നവദീപ് സെയ്‌നി.

ശ്രീലങ്ക- ധനുഷ്‌ക ഗുണതിലക, അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ പെരേര, ആഞ്ചലോ മാത്യൂസ്, ഭാനുക രാജപക്‌സ, ദസുന്‍ ശനക, ധനഞ്ജയ ഡിസില്‍വ, വനിന്ദു ഹസരംഗ, ലഹിരു കുമാര, ലസിത് മലിങ്ക (ക്യാപ്റ്റന്‍), കസുന്‍ രജിത/ ലക്ഷണ്‍ ശണ്ടകന്‍.

Story first published: Thursday, January 9, 2020, 11:22 [IST]
Other articles published on Jan 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X