ശ്രീലങ്കന്‍ പരമ്പരയ്ക്ക് കോലിയും രോഹിതുമില്ല, പകരം ആര് നയിക്കും? സാധ്യത ഇവരില്‍ ഒരാള്‍ക്ക്
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യ ശ്രീലങ്കന്‍ പര്യടനം നടത്തും. മൂന്ന് ഏകദിനവും അഞ്ച് ടി20യും ഉള്‍പ്പെടുന്നതാണ് പരമ്പര. ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടി20 ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ കൂടുതല്‍ ടി20 മത്സരങ്ങള്‍ ഉള്‍പ്പെടുന്നതാണ് പരമ്പര. പരമ്പരയില്‍ നായകന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഉണ്ടാകില്ല. അതിനാല്‍ത്തന്നെ പകരം ടീമിനെ ആരാവും നയിക്കുകയെന്നത് കണ്ടറിയണം. ശ്രീലങ്കയില്‍ ഇന്ത്യയെ നയിക്കാന്‍ സാധ്യതയുള്ള മൂന്ന് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

ശിഖര്‍ ധവാന്‍
സീനിയര്‍ താരമെന്ന നിലയില്‍ ഇന്ത്യയെ നയിക്കാന്‍ ശിഖര്‍ ധവാന് അവസരം ലഭിച്ചേക്കും. സമീപകാലത്ത് മികച്ച ഫോമിലാണ് താരം. കൂടാതെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നയിച്ച അനുഭവസമ്പത്തുമുണ്ട്. എന്നാല്‍ നായകനെന്ന നിലയില്‍ വലിയ നേട്ടം അവകാശപ്പെടാന്‍ ധവാനാകില്ല. ഇന്ത്യ കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയാല്‍ സീനിയര്‍ താരമെന്ന നിലയില്‍ ധവാന് നറുക്കുവീണേക്കും. ഇടം കൈയന്‍ ഓപ്പണറായ ധവാന്‍ ടി20 ടീമിലും ഭാഗമായേക്കും. പരിക്കേറ്റ് ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലുള്ള കെ എല്‍ രാഹുല്‍ തിരിച്ചെത്തിയാല്‍ ധവാനേക്കാള്‍ പരിഗണന രാഹുലിന് ലഭിക്കും.

ശ്രേയസ് അയ്യര്‍
ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ പരിക്കേറ്റ യുവതാരം ശ്രേയസ് അയ്യര്‍ ശ്രീലങ്കന്‍ പരമ്പരയില്‍ തിരിച്ചെത്തിയേക്കും. അങ്ങനെ സംഭവിച്ചാല്‍ ശ്രേയസിനെ നായകനാക്കാനുള്ള സാധ്യതയും കൂടുതലാണ്. നാലാം നമ്പര്‍ ബാറ്റ്‌സ്മാനായി ഇന്ത്യ കൂടുതല്‍ പരിഗണന ശ്രേയസിന് നല്‍കുന്നുണ്ട്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനാണ് ശ്രേയസ്. 2020ലെ ഐപിഎല്ലില്‍ ടീമിനെ ഫൈനലില്‍ എത്തിക്കാന്‍ ശ്രേയസിന് സാധിച്ചിരുന്നു. എന്നാല്‍ പരിക്കിന് ശേഷം പരമ്പരയ്ക്ക് മുന്നോടിയായി പൂര്‍ണ്ണ കായിക ക്ഷമതയിലേക്ക് ശ്രേയസിന് എത്താനാകുമോയെന്ന് കണ്ടറിയണം.

റിഷഭ് പന്ത്
ഭാവി ഇന്ത്യന്‍ നായകനെന്ന വിശേഷണം ലഭിച്ചിട്ടുള്ള റിഷഭ് പന്തിനെയും ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുണ്ട്. രാഹുലിനും ശ്രേയസിനും കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ശിഖര്‍ ധവാനെക്കാള്‍ മുന്‍ഗണന ലഭിക്കുക റിഷഭ് പന്തിനാവും. ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനെന്ന നിലയില്‍ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. കൂടാതെ ബാറ്റുകൊണ്ടും സമീപകാലത്തായി അദ്ദേഹം ഫോമിലാണ്. ഇതൊക്കെ റിഷഭിന് നായകസ്ഥാനം ലഭിക്കാനുള്ള അനുകൂല സാഹചര്യമാണ് ഒരുക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications