Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind-Sri Series: ശ്രേയസ് അയ്യര്‍ ഇല്ലെങ്കില്‍ പകരക്കാരനാര്? അവസരം കാത്ത് മൂന്ന് താരങ്ങള്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി ഇംഗ്ലണ്ടിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുകയാണ്. ജൂണ്‍ രണ്ടിന് ഇംഗ്ലണ്ടിലേക്ക് പോകുന്ന ഇന്ത്യന്‍ ടീം ആഗസ്റ്റ് അവസാനത്തോടെയേ നാട്ടിലേക്ക് മടങ്ങിയെത്തു. ഇതിനിടെ ഇന്ത്യയുടെ യുവനിര ശ്രീലങ്കയില്‍ പര്യടനം നടത്തും. മൂന്ന് ഏകദിനവും അഞ്ച് ടി20യും ഉള്‍പ്പെടുന്ന പരമ്പര ജൂലൈയിലാവും നടക്കുക.

ശ്രേയസ് അയ്യർ

ഇന്ത്യന്‍ നിരയില്‍ സീനിയര്‍ താരമായി ശിഖര്‍ ധവാനുണ്ടാവും. ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ പരിക്കേറ്റ ശ്രേയസ് അയ്യരിന് ലങ്കന്‍ പരമ്പരയിലും പങ്കെടുക്കാനാവില്ല. ശസ്ത്രക്രിയ കഴിഞ്ഞ ശ്രേയസിന് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താന്‍ ഇനിയും സമയം വേണം. അതിനാല്‍ത്തന്നെ ശ്രീലങ്കന്‍ പരമ്പരയില്‍ ശ്രേയസ് അയ്യരിന് പകരക്കാരനായി നാലാം നമ്പറില്‍ ഇന്ത്യ ആരെ പരിഗണിക്കും? അവസരം കാത്തിരിക്കുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

ഇതിനോടകം ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഇഷാന്‍ കിഷന് സാധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേ ഓപ്പണറായി ഇറങ്ങിയ ഇഷാന്‍ അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ മികവ് കാട്ടാന്‍ കെല്‍പ്പുള്ള താരമാണ് ഇഷാന്‍. എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ താരത്തിന് സാധിച്ചിരുന്നില്ല. എങ്കിലും ശ്രീലങ്കന്‍ പരമ്പരയില്‍ താരത്തെയും പരിഗണിച്ചേക്കും. നാലാം നമ്പറില്‍ മികവ് വാട്ടാന്‍ 22കാരനായ ഇഷാന് സാധിച്ചിട്ടുണ്ട്.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണും ശ്രേയസിനെ പകരക്കാരനായി നാലാം നമ്പറില്‍ ഇറങ്ങാന്‍ യോഗ്യനാണ്. 2021ലെ ഐപിഎല്‍ സീസണില്‍ ഒരു സെഞ്ച്വറിയടക്കം 277 റണ്‍സ് നേടാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ സഞ്ജുവിനും മികവുണ്ട്. ശ്രീലങ്കയിലെ ഫ്‌ളാറ്റ് പിച്ചില്‍ തല്ലിത്തകര്‍ക്കാന്‍ കഴിയുന്ന ബാറ്റിങ് ശൈലിയാണ് സഞ്ജുവിന്റേത്. എന്നാല്‍ ഇന്ത്യക്കായി ടി20 യില്‍ അവസരം ലഭിച്ചപ്പോഴൊന്നും തിളങ്ങാന്‍ സഞ്ജുവിനായിട്ടില്ല.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവിനെയും ശ്രേയസിന്റെ പകരക്കാരനാക്കാം. ഇംഗ്ലണ്ടിനെതിരായ ഇക്കഴിഞ്ഞ ടി20 പരമ്പരയിലൂടെ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ സൂര്യകുമാറിന് ഇത്തവണത്തെ ഐപിഎല്‍ സീസണ്‍ അത്ര മികച്ചതായിരുന്നില്ല. തുടക്കം മുതല്‍ ആക്രമിച്ച് റണ്‍സുയര്‍ത്താന്‍ മികവുള്ള സൂര്യകുമാര്‍ നാലാം നമ്പറില്‍ കളിക്കാന്‍ അനുയോജ്യനാണ്. ശ്രീലങ്കയിലെ പിച്ചിന്റെ സ്വഭാവത്തില്‍ സൂര്യക്ക് വലിയ ഇന്നിങ്‌സുകള്‍ കളിക്കായേക്കും.

Story first published: Friday, May 14, 2021, 12:47 [IST]
Other articles published on May 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+