Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സീനിയര്‍ നിരയില്ലാത്തത് പ്രശ്‌നമല്ല, ഇന്ത്യ ശ്രീലങ്കയില്‍ പരമ്പര നേടും; മൂന്ന് കാരണങ്ങളിതാ

മുംബൈ: ഇന്ത്യയുടെ സീനിയര്‍ ക്രിക്കറ്റ് ടീം മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ഇംഗ്ലണ്ട് പരമ്പരയ്ക്കായി ജൂണ്‍ രണ്ടിന് പുറപ്പെടും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയുമാണ് പര്യടനത്തിനുള്ളത്. ഇതിനിടെ ജൂലൈയില്‍ ഇന്ത്യയുടെ യുവനിര ശ്രീലങ്കയില്‍ പര്യടനം നടത്തുന്നുണ്ട്. ശിഖര്‍ ധവാന്‍,ഭുവനേശ്വര്‍ കുമാര്‍,ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയവരൊഴികെ കൂടുതലും യുവതാരങ്ങളെ പരിഗണിച്ചുള്ള പര്യടനമാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.

ഇന്ത്യ

ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായാണ് ഇന്ത്യന്‍ ടീം ഇത്തരമൊരു പരമ്പര സംഘടിപ്പിക്കുന്നത്. മൂന്ന് ഏകദിനവും അഞ്ച് ടി20യും ഉള്‍പ്പെടുന്ന പരമ്പര ഇന്ത്യ നേടാനുള്ള സാധ്യതയേറെയാണ്. ബംഗ്ലാദേശിനെതിരേ ഏകദിന പരമ്പര 2-1ന് തോറ്റ ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ പ്രതിഭാശാലികളായ യുവനിര വലിയ വെല്ലുവിളി തന്നെയാവും. ഇന്ത്യ ശ്രീലങ്കയില്‍ പരമ്പര നേടുമെന്ന് പറയുന്നതിന്റെ മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ശ്രീലങ്കയില്‍ മികച്ച താരങ്ങളുടെ ദൗര്‍ലഭ്യം

ശ്രീലങ്കയില്‍ മികച്ച താരങ്ങളുടെ ദൗര്‍ലഭ്യം

കുമാര്‍ സംഗക്കാര,മഹേല ജയവര്‍ധന എന്നിവര്‍ വിരമിച്ച ശേഷം ഉത്തമ പകരക്കാരെ കണ്ടെത്താന്‍ ശ്രീലങ്കയ്ക്ക് സാധിച്ചിട്ടില്ല. പരിമിത ഓവര്‍ ടീമില്‍ എടുത്തുപറയാവുന്ന നേട്ടങ്ങളുള്ള ആരും തന്നെ ശ്രീലങ്കന്‍ നിരയിലില്ല എന്നതാണ് സത്യം. സമീപകാലത്തായി ടീമിന്റെ പ്രകടനം തീര്‍ത്തും മോശമാണ്. ഐസിസി ലോകകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ലീഗില്‍ കളിച്ച അഞ്ച് മത്സരങ്ങള്‍ അവര്‍ തോറ്റു. ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പര 2-1നാണ് ടീം കൈവിട്ടത്.എട്ട്,ഒമ്പത്,എട്ട് എന്നിങ്ങനെയാണ് ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും ടീമിന്റെ റാങ്ക്.

ഇന്ത്യയുടെ ടീം കരുത്ത്

ഇന്ത്യയുടെ ടീം കരുത്ത്

സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ അവസരം കാത്തിരിക്കുന്നത് ഒന്നിനൊന്ന് മികച്ച താരങ്ങളാണ്. പൃഥ്വി ഷാ,റുതുരാജ് ജയ്ഗ്വാദ്,ദേവ്ദത്ത് പടിക്കല്‍,സഞ്ജു സാംസണ്‍,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍ തുടങ്ങിയവരൊക്കെ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവരാണ്. ബൗളിങ്ങില്‍ ദീപക് ചഹാറും ടി നടരാജനും ഭുവിക്കൊപ്പം ഉണ്ടാവും. വരുണ്‍ ചക്രവര്‍ത്തി,രാഹുല്‍ ചഹാര്‍ തുടങ്ങിയ വളര്‍ന്നുവരുന്ന സ്പിന്നര്‍മാരും തിളങ്ങാന്‍ കെല്‍പ്പുള്ളവരാണ്. ശ്രീലങ്കയിലെ സാഹചര്യത്തില്‍ തിളങ്ങാന്‍ സാധിക്കുന്ന ശൈലിയാണ് ഇവരുടേത്.

സമീപകാല ഫോം

സമീപകാല ഫോം

ഇന്ത്യന്‍ താരങ്ങളെല്ലാം ഐപിഎല്ലില്‍ കളിച്ച് മിന്നും ഫോമിലാണുള്ളത്. ശിഖര്‍ ധവാന്‍ ഐപിഎല്ലിന്റെ 2021 സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തായിരുന്നു. പൃഥ്വി ഷായും തിളങ്ങി. ദേവ്ദത്തും സഞ്ജു സാംസണും സെഞ്ച്വറി പ്രകടനമടക്കം കാഴ്ചവെച്ചിരുന്നു. സൂര്യകുമാറും ഇഷാനും പക്ഷെ പ്രതീക്ഷിച്ച പ്രകടനമല്ല ഐപിഎല്ലില്‍ കാഴ്ചവെച്ചത്. സമീപകാല ഫോമില്‍ ശ്രീലങ്കന്‍ താരങ്ങളെക്കാള്‍ മുന്‍തൂക്കം ഇന്ത്യന്‍ താരങ്ങള്‍ക്കാണ്.

Story first published: Saturday, May 29, 2021, 11:07 [IST]
Other articles published on May 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+