Ind-Sri Series: ഇന്ത്യയുടെ 21 അംഗ ടീമില്‍ ആരൊക്കെ ഉള്‍പ്പെടും? സാധ്യതാ ടീം ഇതാ
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുമായി ഇന്ത്യയുടെ സീനിയര്‍ ടീം ഇംഗ്ലണ്ടിലേക്ക് പോകവെ ഇന്ത്യയുടെ ബി ടീമെന്ന് വിശേഷിപ്പിക്കാവുന്ന യുവതാരനിര ശ്രീലങ്കന്‍ പര്യടനം നടത്തും. അഞ്ച് ടി20യും മൂന്ന് ഏകദിനവും ഉള്‍പ്പെടുന്ന പരമ്പര ജൂലൈയിലാണ് നടക്കുന്നതെങ്കിലും മത്സരക്രമമോ ടീമിനെയോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. യുവതാരങ്ങള്‍ക്കാവും ഇന്ത്യ കൂടുതല്‍ പരിഗണന നല്‍കുകയെന്ന് സൗരവ് ഗാംഗുലി തന്നെ വ്യക്തമാക്കി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പരമ്പരയ്ക്കായി ഇന്ത്യ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള 21 അംഗ ടീമിനെ നോക്കാം.

ഓപ്പണര്‍മാരെന്ന നിലയില്‍ നാല് പേരെ ഇന്ത്യ പരിഗണിച്ചേക്കും. ശിഖര്‍ ധവാനും പൃത്ഥ്വി ഷായും ഓപ്പണര്‍മാരായി മുഖ്യ പരിഗണന നേടാനാണ് സാധ്യത. സിഎസ്‌കെയുടെ യുവ ഓപ്പണറായ റുതുരാജ് ജയ്ഗ്വാദിനെയും ആര്‍സിബിയുടെ ദേവ്ദത്ത് പടിക്കലിനെയും ടീമിലേക്ക് പരിഗണിച്ചേക്കും. ഇരുവര്‍ക്കും അവസരം ലഭിക്കാനും സാധ്യതയുണ്ട്. 2020ലെ ഐപിഎല്ലിലൂടെ അരങ്ങേറ്റം കുറിച്ച് ദേവ്ദത്ത് ഈ സീസണില്‍ സെഞ്ച്വറിയുള്‍പ്പെടെ നേടി തിളങ്ങിയിരുന്നു.

സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍ എന്നിവര്‍ മൂന്നും നാലും നമ്പറിനായി മത്സരിക്കുന്നു. സഞ്ജു സാംസണ്‍ ടീമില്‍ ഇടം പിടിക്കുമെന്നുറപ്പാണ്. പ്ലേയിങ് 11ല്‍ സഞ്ജുവിനെ പരിഗണിച്ചാല്‍ ഇഷാന്‍ കിഷന് അവസരം ലഭിച്ചേക്കില്ല. സഞ്ജു മൂന്നാം നമ്പറില്‍ ഇറങ്ങുമ്പോള്‍ നാലാം നമ്പറില്‍ സൂര്യകുമാറിന് കളിക്കേണ്ടി വരും. അഞ്ചാം നമ്പറില്‍ മീഡിയം പേസ് ഓള്‍റൗണ്ടറായി വിജയ് ശങ്കറിനെ പരിഗണിക്കാനും സാധ്യതയുണ്ട്. ഹര്‍ദിക് പാണ്ഡ്യ ടീമില്‍ ഉള്‍പ്പെടുമെങ്കിലും പുറം വേദനയെത്തുടര്‍ന്ന് അദ്ദേഹത്തിന് പന്തെറിയാനാവുന്നില്ല.

സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി ക്രുണാല്‍ പാണ്ഡ്യ,ജയന്ത് യാദവ്,രാഹുല്‍ തെവാത്തിയ എന്നിവരും ഇടം പിടിച്ചേക്കും. ക്രുണാലിനാവും ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യത കൂടുതല്‍. സ്‌പെഷ്യലിസ്റ്റ് സപിന്നറായി യുസ് വേന്ദ്ര ചഹാലും ടീമിലുണ്ടാവും.

രാഹുല്‍ തെവാത്തിയ ഇക്കഴിഞ്ഞ ഐപിഎല്ലില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിരുന്നില്ല. പേസര്‍മാരായി ജയദേവ് ഉനദ്ഘട്ട്,നവദീപ് സൈനി,ഭുവനേശ്വര്‍ കുമാര്‍,ഹര്‍ഷല്‍ പട്ടേല്‍,ആവേഷ് ഖാന്‍ എന്നിവരും ഇടം പിടിക്കാന്‍ സാധ്യതയുണ്ട്. ഇത്തവണത്തെ ഐപിഎല്ലില്‍ ഏഴ് മത്സരത്തില്‍ നിന്ന് 17 വിക്കറ്റാണ് ഹര്‍ഷല്‍ വീഴ്ത്തിയത്. എന്നാല്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ താരം പിശുക്കുകാട്ടിയിരുന്നില്ല. ടി20 ലോകകപ്പ് ഓഗസ്റ്റില്‍ നടക്കാനിരിക്കെ ശ്രീലങ്കന്‍ പര്യടനത്തിലെ പ്രകടനം യുവതാരങ്ങള്‍ക്ക് നിര്‍ണ്ണായകമാവുമെന്നുറപ്പാണ്.

ഇന്ത്യയുടെ 21 അംഗ സാധ്യതാ ടീം: ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, റുതുരാജ് ജയ്ഗ്വാദ്, സൂര്യകുമാര്‍ യാദവ്, ദേവ്ദത്ത് പടിക്കല്‍, മനീഷ് പാണ്ഡെ, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, രാഹുല്‍ തെവാത്തിയ, വിജയ് ശങ്കര്‍, നവദീപ് സൈനി, ദീപക് ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍, ജയദേവ് ഉനദ്ഘട്ട്, ഹര്‍ഷല്‍ പട്ടേല്‍, യുസ് വേന്ദ്ര ചഹാല്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചഹാര്‍, കുല്‍ദീപ് യാദവ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications