ലോകകപ്പ്: ഒന്നാമനാവാന്‍ ഇന്ത്യക്ക് അവസാന പോരാട്ടം.... വിജയക്കുതിപ്പ് പൊളിക്കാന്‍ ശ്രീലങ്ക
ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യക്ക് നാളെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടം. ഏഷ്യന്‍ ശക്തികളായ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ലങ്കയെ വിലകുറച്ച് കണ്ടാല്‍ ഇന്ത്യക്ക് ഗ്രൂപ്പ് ചാമ്പ്യന്‍മാരാകുക അസാധ്യമാകും. അതേസമയം ഇന്ത്യ മധ്യനിരയുടെ മോശം ഫോമില്‍ ആശങ്കയിലാണ്. മുന്നോട്ടുള്ള മത്സരത്തില്‍ ഇന്ത്യയ്ക്ക് കരുത്തേകേണ്ടത് മധ്യനിരയാണ്.
ലങ്കയ്‌ക്കെതിരെ ഇന്ത്യ ടീമില്‍ മാറ്റം വരുത്താനുള്ള സാധ്യതയും ശക്തമാണ്. പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുമോ എന്ന അഭ്യൂഹങ്ങളും ബാക്കിയാണ്. ലങ്കയാണെങ്കില്‍ വിന്‍ഡീസിനെ പരാജയപ്പെടുത്തിയാണ് അടുത്ത മത്സരത്തിനിറങ്ങുന്നത്. ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെ പുറത്തായതാണ് ടീം. പക്ഷേ അവസാന മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തുമെന്ന് അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ജയം തുടരാന്‍
ഇന്ത്യ ജയം തുടരാനാണ് കളത്തില്‍ ഇറങ്ങുന്നത്. മുന്‍നിരയുടെ ഫോം പ്രതീക്ഷയും നല്‍കുന്നുണ്ട്. രോഹിത് ശര്‍മ, വിരാട് കോലി, ലോകേഷ് രാഹുല്‍ എന്നിവര്‍ ഫോമിലാണ്. പക്ഷേ ഇവര്‍ക്ക് എല്ലാ മത്സരത്തിലും വമ്പന്‍ ഇന്നിംഗ്‌സ് കളിക്കാനാവില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് മധ്യനിരയുടെ ഫോം മത്സരത്തില്‍ നിര്‍ണായകമാണ്. ഹര്‍ദിക് പാണ്ഡ്യ കഴിഞ്ഞ മത്സരത്തില്‍ റണ്‍സെടുക്കും മുമ്പാണ് പുറത്തായത്. ഋഷഭ് പന്ത് തിളങ്ങുമെന്ന് ഉറപ്പില്ല. ധോണി മറ്റൊരു തലവേദനയാണ്.

ലങ്ക തകരുമോ
ശ്രീലങ്കയും സ്ഥിരതയുള്ള ടീമല്ല. പക്ഷേ അവര്‍ വെസ്റ്റിന്‍ഡീസിനെതിരെ കളിച്ചത് മികച്ച രീതിയിലായിരുന്നു. അവിഷ്‌ക ഫെര്‍ണാണ്ടോ ഫോമിലെത്തിയത് ലങ്കയ്ക്ക് പ്രതീക്ഷയാണ്. വിന്‍ഡീസിനെതിരെ താരം സെഞ്ച്വറി നേടിയിരുന്നു. കുശാല്‍ മെന്‍ഡിസ്, കുശാല്‍ പെരേര, കരുണരത്‌ന എന്നിവര്‍ കൂടി സ്ഥിരത കാണിക്കേണ്ടത് ടീമിന് അത്യാവശ്യമാണ്. വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ ഇവര്‍ മിടുക്കരാണ്.

ബൗളിംഗ് മികവ്
ഇന്ത്യ ടൂര്‍ണമെന്റില്‍ മികച്ച ബൗളിംഗുള്ള ടീമാണ്. ജസ്പ്രീത് ബുംറയാണ്് ടീമിന്റെ കുന്തമുന. അതേസമയം ലങ്കയ്‌ക്കെതിരെ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരിലൊരാള്‍ പുറത്തിരിക്കാന്‍ സാധ്യത. മൂന്ന് പേസര്‍ക്ക് കളിക്കാവുന്ന പിച്ചല്ല ഹെഡിംഗ്ലിയില്‍ ഉള്ളത്. അതുകൊണ്ട് രവീന്ദ്ര ജഡേജ കളിച്ചേക്കും. അതല്ലെങ്കില്‍ കുല്‍ദീപ് യാദവ് ടീമില്‍ തിരിച്ചെത്താനും സാധ്യതയുണ്ട്. ലങ്കന്‍ നിരയില്‍ ലസിത് മലിംഗയാണ് ബൗളിംഗ് കുന്തമുന, ഇസുരു ഉദാന, കസുന്‍ രജിത എന്നിവര്‍ക്കും പ്രതീക്ഷയുള്ളവരാണ്.

ഇന്ത്യയുടെ സാധ്യത
ഇന്ത്യക്ക് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലെത്തണമെങ്കില്‍ ലങ്കയ്‌ക്കെതിരെ വിജയിക്കണമെന്ന് നിര്‍ബന്ധമാണ്. ലങ്കയ്‌ക്കെതിരെ വിജയിക്കുകയും ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയോട് തോല്‍ക്കുകയും ചെയ്താല്‍ ഇന്ത്യക്ക് ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാം. എന്നാല്‍ സെമി ലൈനപ്പ് അപ്പോള്‍ മാറും. ഇന്ത്യക്ക് ന്യൂസിലന്റാവും അപ്പോള്‍ എതിരാളികള്‍. പക്ഷേ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് ഇംഗ്ലണ്ട് തന്നെ എതിരാളികളായി വരാനാണ് സാധ്യത.
{headtohead_cricket_3_7}
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications