Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദ്രാവിഡിനല്ല, ലങ്കയിലെ ഇന്ത്യന്‍ ജയത്തിന്റെ കയ്യടി മൊത്തം ഈ താരത്തിന്! പാക് ഇതിഹാസം പറയുന്നു

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ മിന്നും പ്രകടനമാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. രണ്ട് മത്സരങ്ങള്‍ ജയിച്ച് പരമ്പര തങ്ങളുടെ വരുതിയിലാക്കിയെടുത്തിരിക്കുകയാണ് ഇന്ത്യ. രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത് ദീപക് ചാഹര്‍ ആയിരുന്നു. പന്തിന് പകരം ഇത്തവണ ബാറ്റ് കൊണ്ടായിരുന്നു ദീപക് ഇന്ത്യയുടെ രക്ഷകനായി മാറിയത്. ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി പരാജയത്തിന്റെ വക്കത്തില്‍ എത്തി നില്‍ക്കുകയായിരുന്നു ഇന്ത്യ. അവിടെ നിന്നുമാണ് ദീപക് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

1

പുറത്താവാതെ 69 റണ്‍സായിരുന്നു ദീപക് ചാഹര്‍ നേടിയത്. ഇതോടെ മത്സരം മൂന്ന് വിക്കറ്റിന് ഇന്ത്യ ജയിച്ചു. പിന്നാലെ ക്രിക്കറ്റ് ലോകം മുഴുവന്‍ ദീപക് ചാഹറിന്റെ പോരാട്ടവീര്യത്തെ അഭിനന്ദിച്ചു കൊണ്ട് എത്തി. ഇന്ത്യന്‍ താരങ്ങള്‍ മറ്റ് ടീമുകളുടെ താരങ്ങളും ചാഹറിനെ അഭിനന്ദിക്കാന്‍ മുന്നോട്ട് വന്നു. മുന്‍ പാക് താരം ഡാനിഷ് കനേരിയയും ചാഹറിനെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഡാനിഷിന്റെ അഭിനന്ദം മറ്റൊരു ഇന്ത്യന്‍ താരത്തിന് കൂടിയുള്ളതാണ്.

ചാഹറിന്റെ കളിമികവിന് പിന്നില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയെയാണ് കനേരിയ അഭിനന്ദിക്കുന്നത്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ താരം കൂടിയാണ് ദീപക് ചാഹര്‍. ധോണി ഇന്ത്യന്‍ ക്രിക്കറ്റില്‍ അവശേഷിപ്പിച്ച് പോയ ലെഗസി മറ്റ് താരങ്ങള്‍ പിന്തുടരുകയാണെന്നാണ് കനേരിയ പറയുന്നത്. സ്പിന്നര്‍ ആര്‍ അശ്വിന്റെ പ്രകടനത്തിന് പിന്നിലും ധോണിയാണെന്നാണ് കനേരിയ പറയുന്നത്.

2

ഇന്ത്യന്‍ ടീമിനും സിഎസ്‌കയെക്കും ധോണി പകരുന്ന ലെഗസി ദീര്‍ഘനാള്‍ നിലനില്‍ക്കുന്നതാണ്. ഓസ്ട്രേലിയയില്‍ അശ്വിന്‍ നടത്തിയ പ്രകടനം, ഇപ്പോള്‍ ദീപക് ചാഹര്‍ കളിച്ചത്, ടീമിന്റെ ആവശ്യത്തിന് അനുസരിച്ച് സ്വയം മാറണമെന്നത് അവര്‍ മനസിലാക്കുന്നുണ്ട്. കളിയെ എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്നും ടീം തകര്‍ന്നുവെന്ന് തോന്നുമ്പോള്‍ കളി ജയിക്കാനുമെല്ലാം. എല്ലാം ധോണിയുടെ ലെഗസിയാണ്'' എന്നായിരുന്നു തന്റെ യൂട്യൂബ് ചാനലിലൂടെ കനേരിയ പറഞ്ഞത്.

മുന്‍ പാക് താരത്തിന്റെ വാക്കുകളില്‍ വസ്തുതയുണ്ട്. ആര്‍ അശ്വിന്‍, സുരേഷ് റെയ്ന, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ തുടങ്ങി ഇന്നത്തെ മിക്ക സൂപ്പര്‍ താരങ്ങളുടേയും വളര്‍ച്ചയ്ക്ക് കാരണം അവരില്‍ എംഎസ് ധോണി അര്‍പ്പിച്ച വിശ്വാസവും നല്‍കിയ പാഠങ്ങള്‍ കൂടിയാണ്. 2019 ലോകകപ്പിന്് ശേഷം ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. അതേസമയം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഇപ്പോഴും നയിക്കുന്നത് ധോണിയാണ്.

അതേസമയം ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ ഇന്ത്യ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി ഓപ്പണര്‍ പൃഥ്വി ഷാ 49 റണ്‍സ് നേടി. മലയാളിയും അരങ്ങേറ്റ മത്സരം കളിക്കുകയും ചെയ്യുന്ന താരവുമായ സഞ്ജു സാംസണ്‍ 46 റണ്‍സ് നേടിയാണ് പുറത്തായത്. അഞ്ച് പുതുമുഖങ്ങളുമായാണ് ഇന്ത്യ ഇന്ന് കളിക്കാന്‍ ഇറങ്ങിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ അവസാനത്തെ മത്സരവും ജയിച്ച് പരമ്പര തൂത്തുവാരുകയാണ് ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ മഴ ഇന്നത്തെ മത്സരത്തിന് വെല്ലുവിളി തീര്‍ക്കുന്നുണ്ട്.

Story first published: Friday, July 23, 2021, 18:03 [IST]
Other articles published on Jul 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+