വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs ലങ്ക ടി20: പുതുവര്‍ഷം, പുതുതുടക്കം തേടി കോലിപ്പട... ഇനിയെല്ലാം ലോകകപ്പ് റിഹേഴ്‌സല്‍

മൂന്നു മല്‍സരങ്ങളുള്‍പ്പെട്ടതാണ് പരമ്പര

ഗുവാഹത്തി: ചെറിയൊരു ബ്രേക്കിനു ശേഷം ടീം ഇന്ത്യ വീണ്ടും കളത്തിലേക്ക്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്പരയ്ക്കു ഞായറാഴ്ച ഗുവാഹത്തിയില്‍ തുടക്കമാവും. പുതുവര്‍ഷത്തിലെ ആദ്യ പോരാട്ടത്തിനിറങ്ങുന്ന കോലിപ്പട ജയത്തോടെ തന്നെ തുടങ്ങാമെന്ന ശുഭപ്രതീക്ഷയിലാണ്.

ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗിന് സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ യുവനിര തകര്‍ത്തുക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗിന് സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ യുവനിര തകര്‍ത്തു

കഴിഞ്ഞ വര്‍ഷം അവസാനമായി കളിച്ച രണ്ടു പരമ്പരകളും സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഡ്രസ് റിഹേഴ്‌സല്‍ കൂടിയാണ് ഇന്ത്യക്കു ഈ പരമ്പരയടക്കം ഇനി നടക്കാനിരിക്കുന്ന ടി20 മല്‍സരങ്ങള്‍.

പിച്ച് റിപ്പോര്‍ട്ട്, കാലാവസ്ഥ

പിച്ച് റിപ്പോര്‍ട്ട്, കാലാവസ്ഥ

ഗുവാഹത്തിയിലെ ബര്‍സപര സ്റ്റേഡിയം ഉയര്‍ന്ന സ്‌കോറുകള്‍ക്കു പേരു കേട്ടം ഗ്രൗണ്ട് കൂടിയാണ്. ഇവിടുത്തെ പിച്ചുകള്‍ ഫ്്‌ളാറ്റാണ്. മാത്രമല്ല ഇവിയെ ബൗണ്ടറികളും അത്ര വലുതല്ല.
ഇത്തരം ഫ്‌ളാറ്റ് പിച്ചുകളില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനാണ് ചെറിയ മുന്‍തൂക്കം ലഭിക്കുക. ഈ പിച്ചില്‍ എത്ര റണ്‍സായിരിക്കും എതിരാളികള്‍ക്കു വെല്ലുവിളിയുയര്‍ത്തുകയെന്നു ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനു കൃത്യമായി ഊഹിക്കാനും കഴിയില്ല. ഞായറാഴ്ച ഇവിടെ ചാറ്റല്‍ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമം നടപ്പാക്കിയാല്‍ ചേസ് ചെയ്യുന്ന ടീമിന് കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാവുകയും ചെയ്യും.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

ടി20യിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ലങ്കയ്‌ക്കെതിരേ ഇന്ത്യക്കാണ് മുന്‍തൂക്കമെന്നു കാണാം. ലങ്കയ്‌ക്കെതിരേ ഇതുവരെ ടി20 പരമ്പര ഇന്ത്യക്കു നഷ്ടമായിട്ടില്ല.
ഇതുവരെ ആറു ടി20 പരമ്പരകളിലാണ് ഇന്ത്യയും ലങ്കയും കൊമ്പുകോര്‍ത്തത്. ഇവയില്‍ അഞ്ചിലും ഇന്ത്യയാണ് കിരീടമുയര്‍ത്തിയത്. ഒരു പരമ്പര സമനിലയില്‍ കലാശിക്കുകയായിരുന്നു.
അതേസമയം, 16 ടി20കളിലാണ് ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയത്. ഇവയില്‍ 11ലും ഇന്ത്യ ജയിച്ചുകയറി. അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യ ഏറ്റവുമധികം മല്‍സരങ്ങള്‍ ജയിച്ചതും ലങ്കയ്‌ക്കെതിരേയാണ്.

സഞ്ജുവിന് അവസരം ലഭിക്കുമോ?

സഞ്ജുവിന് അവസരം ലഭിക്കുമോ?

തുടര്‍ച്ചയായി മൂന്നാമത്തെ ടി20 പരമ്പരയിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമായ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന് ഇത്തവണയെങ്കിലും അവസരം ലഭിക്കുമോയെന്നാണ് ലോകമെമ്പാടുമുള്ള മലയാളി ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. ബംഗ്ലാദശ്, വെസ്റ്റ് എന്നിവര്‍ക്കെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരകളില്‍ സഞ്ജു ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു കളിയില്‍പ്പോലും പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. രഞ്ജി ട്രോഫിയില്‍ കളിച്ച രണ്ടു മല്‍സരങ്ങളില്‍ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും സഞ്ജു നേടിയിരുന്നു.

രോഹിത്തില്ല, ധവാന്‍ തിരിച്ചെത്തും

രോഹിത്തില്ല, ധവാന്‍ തിരിച്ചെത്തും

വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയില്ലാതെയാണ് ഇന്ത്യ ലങ്കയ്‌ക്കെതിരേ ഇറങ്ങുന്നത്. തുടര്‍ച്ചയായി മല്‍സരങ്ങളില്‍ കളിച്ചു കൊണ്ടിരിക്കുന്ന ഹിറ്റ്മാന് ഇത്തവണ വിശ്രമം അനുവദിക്കുകയായിരുന്നു. പരിക്ക് മാറി ഓപ്പണര്‍ ശിഖര്‍ ധവാന്‍ മടങ്ങിയെത്തിയതിനാല്‍ രോഹിത്തിന്റെ അഭാവം ഇന്ത്യക്കു വലിയ തിരിച്ചടിയായേക്കില്ല.
ധവാനൊപ്പം ലോകേഷ് രാഹുലായിരിക്കും ഇന്ത്യക്കു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ധവാനെക്കൂടാതെ പരിക്കില്‍ നിന്നു മോചിതനായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഈ പരമ്പരയില്‍ ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. ഭുവനേശ്വര്‍ കുമാര്‍ പരിക്കു കാരണം പിന്മാറുകയും മുഹമ്മദ് ഷമിക്കു വിശ്രമം അനുവദിക്കുകയും ചെയ്തതിനാല്‍ ലങ്കയ്‌ക്കെതിരേ ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുക ബുംറയായിരിക്കും.

സാധ്യതാ പ്ലെയിങ് ഇലവന്‍

സാധ്യതാ പ്ലെയിങ് ഇലവന്‍

ഇന്ത്യ- ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ശിവം ദുബെ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, നവദീപ് സെയ്‌നി.

ശ്രീലങ്ക- ധനുഷ്‌ക ഗുണതിലക, നിരോഷന്‍ ഡിക്വെല്ല, കുശാല്‍ പെരേര, ആഞ്ചലോ മാത്യൂസ്, ഭാനുക രാജപക്ഷ, ദസുന്‍ ഷനക, ഇസുരു ഉദാന, വനിന്ദു ഹസരംഗ, ലഹിരു കുമാര, ലക്ഷണ്‍ ശണ്ടകന്‍, ലസിത് മലിങ്ക (ക്യാപ്റ്റന്‍).

Story first published: Saturday, January 4, 2020, 10:28 [IST]
Other articles published on Jan 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X