ശ്രീലങ്കന്‍ എ ടീമിന്റെ തിരിച്ചുവരവ്; ഇന്ത്യയുമായുള്ള ഏകദിന പരമ്പര സമനിലയില്‍
ബംഗളൂരു: ഇന്ത്യയുടെയും ശ്രീലങ്കയുടെയും എ ടീമുകള്‍ തമ്മിലുള്ള അനൗദ്യോഗിക ഏകദിന പരമ്പര സമനിലയില്‍. അഞ്ച് മത്സരപരമ്പരയില്‍ ഇരു ടീമും രണ്ട് മത്സരങ്ങള്‍ വീതം വിജയിച്ച് സമനില പങ്കിടുകയായിരുന്നു. ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചു. ആദ്യ രണ്ട് മത്സരങ്ങളും ജയിക്കാന്‍ ആതിഥേയരായ ഇന്ത്യക്ക് സാധിച്ചെങ്കിലും പിന്നീടുള്ള മത്സരങ്ങള്‍ കൈവിട്ടുകളയുകയായിരുന്നു. നിര്‍ണ്ണായകമായ അഞ്ചാം മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ശ്രീലങ്ക വിജയം സ്വന്തമാക്കിയത്.ആദ്യം ബാറ്റുചെയ്ത ഇന്ത്യ 259 റണ്‍സിന് കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക 47.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി. സെഞ്ച്വറി നേടിയ നിരോഷന്‍ ഡിക്വെല്ലെയുടെ (111) ബാറ്റിങ്ങാണ് ശ്രീലങ്കയ്ക്ക് കരുത്തായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കുവേണ്ടി റുതുരാജ് ജയക്‌വാഡ് (74) അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. റിക്കി ഭുവി (38),ദീപ് ഹൂഡ (37),മായങ്ക് മാര്‍ക്കണ്ഡെ (23), ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ (20) എന്നിവരാണ് ഇന്ത്യയുടെ മറ്റ് സ്‌കോറര്‍മാര്‍. ശ്രീലങ്കയ്ക്കുവേണ്ടി അഖില ധനഞ്ജയ മൂന്ന് വിക്കറ്റും അസ്ഹാന്‍ പ്രിയന്‍ജന്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയ്ക്ക് വേണ്ടി ഓപ്പണര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തു. 93 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയായിരുന്നു ഡിക്വെല്ലയുടെ സെഞ്ച്വറി പ്രകടനം. സംഗീത് കൂറായ് (61) അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ ഷിഹാന്‍ ജയസൂര്യ (45),അസ്ഹാന്‍ പ്രിയന്‍ജന്‍ (33) എന്നിവര്‍ പുറത്താവാതെ നിന്നു. ഇന്ത്യക്കുവേണ്ടി ശ്രേയസ് ഗോപാല്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications