Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം: ഷെഡ്യൂള്‍ പുറത്ത്, ടീം പ്രഖ്യാപനം ഉടന്‍, ധവാന്‍ ക്യാപ്റ്റനായേക്കും

മുംബൈ: ഇന്ത്യയുടെ യുവതാരനിരയെ ഉള്‍പ്പെടുത്തിയുള്ള ശ്രീലങ്കന്‍ പര്യടനത്തിന്റെ ഷെഡ്യൂള്‍ പുറത്ത്. മൂന്ന് ഏകദിനവും ടി20യും ഉള്‍പ്പെട്ട പര്യടനത്തില്‍ ആദ്യം നടക്കുന്നത് ഏകദിനമാണ്. ജൂലൈ 13നാണ് ഒന്നാം ഏകദിനം. ജൂലൈ 16,18 തീയ്യതികളിയാലാവും രണ്ടും മൂന്നും ഏകദിനങ്ങള്‍ നടക്കുന്നത്. ജൂലൈ 21നാണ് ആദ്യ ടി20.23,25 തീയ്യതികളിലായി അവശേഷിക്കുന്ന മത്സരങ്ങളും നടക്കും. സോണി സ്‌പോര്‍ട്‌സ് ഇന്ത്യയാണ് മത്സരത്തിന്റെ ഷെഡ്യൂള്‍ പുറത്തുവിട്ടത്.

എന്നാല്‍ മത്സരത്തിന്റെ വേദി എവിടെയാണെന്ന് തീരുമാനിച്ചിട്ടില്ല. ശ്രീലങ്കയിലും കോവിഡ് വ്യാപനം തുടരുന്നതിനാല്‍ വേദി സംബന്ധിച്ച തീരുമാനം വൈകും. 2018ല്‍ നടന്ന നിദാഹാസ് ട്രോഫിക്ക് ശേഷം ഇന്ത്യ നടത്തുന്ന ആദ്യ ശ്രീലങ്കന്‍ പര്യടനമാണിത്. ഇന്ത്യയുടെ സീനിയര്‍ താരങ്ങളെല്ലാം ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ ബി ടീമുമായാവും ഇന്ത്യ ശ്രീലങ്കയിലേക്ക് പോവുക.

ടീം പ്രഖ്യാപനവും അധികം വൈകാതെ ഉണ്ടാകും. ഇംഗ്ലണ്ട് പര്യടനത്തില്‍ ഉള്‍പ്പെടാത്ത ശിഖര്‍ ധവാനാവും ഇന്ത്യയെ ശ്രീലങ്കയില്‍ നയിക്കുകയെന്നാണ് വിവരം. ഹര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനുമായേക്കും. പരിക്കില്‍ നിന്ന് പൂര്‍ണ്ണ മോചിതനാവാത്ത ശ്രേയസ് അയ്യര്‍ ശ്രീലങ്കന്‍ പര്യടനത്തിലും പങ്കെടുത്തേക്കില്ല. ടി20 ലോകകപ്പിന് മുമ്പ് മികവ് തെളിയിക്കാന്‍ യുവതാരങ്ങള്‍ക്ക് മുന്നിലുള്ള സുവര്‍ണ്ണാവസരമാണിത്.

shikhardhawan

അതേ സമയം നിലവില്‍ ക്രിക്കറ്റ് ബോര്‍ഡുമായി ശ്രീലങ്കന്‍ താരങ്ങള്‍ ഉടക്കി നില്‍ക്കുകയാണ്. പ്രതിഫലം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്ന് കരാര്‍ പുതുക്കാന്‍ താരങ്ങള്‍ തയ്യാറായിട്ടില്ല. ഇതോടെ ഇംഗ്ലണ്ടിനെതിരായ ശ്രീലങ്കയുടെ ഏകദിന, ടി20 പരമ്പര അനിശ്ചിതത്വത്തിലാണ്. ജൂണ്‍ 23 ന് ആരംഭിച്ച് ജൂലൈ നാലിനാണ് ഈ പരമ്പര തീരേണ്ടത്.

ശ്രീലങ്കന്‍ താരങ്ങള്‍ നിലപാടില്‍ ഉറച്ച് നിന്നാല്‍ ഇന്ത്യന്‍ പരമ്പരയേയും അത് ബാധിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഒക്ടോബറിലു നവംബറിലുമായി ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള യുവതാരങ്ങള്‍ക്കെല്ലാം ശ്രീലങ്കന്‍ പര്യടനത്തില്‍ അവസരം നല്‍കിയേക്കും. ദേവ്ദത്ത് പടിക്കലിന് ഇന്ത്യന്‍ ടീമിലേക്കുള്ള ആദ്യ വിളിയെത്തിയേക്കും.

ഭുവനേശ്വര്‍ കുമാറിനൊപ്പം പേസ് നിരയില്‍ ടി നടരാജനും ദീപക് ചഹാറും ഉണ്ടാവും. 2021ലെ ഐപിഎല്ലില്‍ തിളങ്ങിയ ആവേഷ് ഖാനെയും ഇന്ത്യ പരിഗണിച്ചേക്കുമെന്നാണ് വിവരം. യുസ്‌വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചഹാര്‍, രാഹുല്‍ തെവാത്തിയ, ക്രുണാല്‍ പാണ്ഡ്യ തുടങ്ങിയവരും ടീമില്‍ ഇടം പിടിച്ചേക്കും.

Story first published: Tuesday, June 8, 2021, 9:46 [IST]
Other articles published on Jun 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+