IND vs SL: ജയിക്കാന്‍ ഇന്ത്യക്ക് സീനിയര്‍ താരങ്ങള്‍ വേണ്ട, മൂന്ന് തവണ ജയിച്ചു, കണക്കുകളിതാ
മുംബൈ: ജൂലൈയിലെ ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനം കഴിഞ്ഞ ദിവസമാണ് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രഖ്യാപിച്ചത്. സീനിയര്‍ ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍,ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര എന്നിവയുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിലേക്ക് പോകുന്നതിനാല്‍ യുവതാരങ്ങളുമായാവും ഇന്ത്യ ശ്രീലങ്കയിലേക്ക് പോവുക. അഞ്ച് ടി20യും മൂന്ന് ഏകദിനവും ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യയുടെ യുവ നിര അത്ഭുതം കാട്ടുമോയെന്ന് കണ്ടറിയണം. എന്നാല്‍ ഇതിന് മുമ്പ് മൂന്ന് തവണ ഇന്ത്യ സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ശ്രീലങ്കയില്‍ ജയിച്ചിട്ടുണ്ട്. അതിന്റെ കണക്കുകള്‍ നോക്കാം.

2008ലെ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം
2008ല്‍ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം ഏകദിനം. എംഎസ് ധോണി നയിക്കുന്ന ടീമില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍,വീരേന്ദര്‍ സെവാഗ് എന്നീ വന്മരങ്ങളില്ല. പ്രവീണ്‍ കുമാര്‍,രോഹിത് ശര്‍മ,മുനാഫ് പട്ടേല്‍,സുരേഷ് റെയ്‌ന,സുബ്രമണ്യ ബദരിനാദ്,വിരാട് കോലി തുടങ്ങിയവരെല്ലാം യുവതാരങ്ങളായും ടീമിലുണ്ട്. ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്ത മത്സരത്തില്‍ ഇന്ത്യയുടെ യുവ ബൗളര്‍മാര്‍ തിളങ്ങി. 142 റണ്‍സിന് ശ്രീലങ്ക ഒതുങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. കോലി (37),ധോണി (39) ഇന്ത്യക്കായി തിളങ്ങി. അഞ്ച് മത്സര പരമ്പര 3-2ന് ഇന്ത്യയാണ് സ്വന്തമാക്കിയത്.

2010ലെ സിംബാബ്‌വെ ത്രിരാഷ്ട്ര ടൂര്‍ണമെന്റ്
2010ല്‍ സിംബാബ്‌വെയില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം ഏകദിനത്തിലും സീനിയര്‍ താരങ്ങളില്ലാതെ ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചു. സുരേഷ് റെയ്‌ന നയിച്ച ടീമില്‍ ആര്‍ അശ്വിന്‍,അശോക് ഡിന്‍ഡ,നമാന്‍ ഓജ,പങ്കജ് സിങ്,ഉമേഷ് യാദവ്,മുരളി വിജയ്,അഭിമന്യു മിഥുന്‍,രവീന്ദ്ര ജഡേജ,വിരാട് കോലി,രോഹിത് ശര്‍മ തുടങ്ങിയവരെല്ലാമായിരുന്നു ഉണ്ടായിരുന്നത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 242 എന്ന സ്‌കോറിലേക്ക് ഇന്ത്യ ഒതുക്കി. ഓജയും ഡിന്‍ഡയും ജഡേജയും ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീതം പങ്കിട്ടു. മത്സരത്തില്‍ രോഹിത് പുറത്താവാതെ സെഞ്ച്വറിയും കോലി (82) അര്‍ധ സെഞ്ച്വറിയും നേടിയപ്പോള്‍ 43.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടന്നു.

2013ലെ വെസ്റ്റ് ഇന്‍ഡീസ് ത്രിരാഷ്ട്ര പരമ്പര
2013ല്‍ വെസ്റ്റ് ഇന്‍ഡീസ് ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ യുവതാരങ്ങളുമായി ഇന്ത്യ ജയം സ്വന്തമാക്കിയിരുന്നു. വീരേന്ദര്‍ സെവാഗ്,ഗൗതം ഗംഭീര്‍,യുവരാജ് സിങ്,ഹര്‍ഭജന്‍ സിങ്,സഹീര്‍ ഖാന്‍ തുടങ്ങിയവരൊന്നും ഇല്ലാതെയാണ് ഇന്ത്യയിറങ്ങിയത്. മഴ കളിച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 26 ഓവറില്‍ 178 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചു. എട്ട് റണ്‍സിന് നാല് വിക്കറ്റ് പിഴുത ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തി ഫൈനല്‍ ടിക്കറ്റെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications