
ധോണിയല്ല
ക്യാപ്റ്റന്‍ മഹേന്ദ്ര സിങിന് വിശ്രമം നല്‍കിക്കൊണ്ടാണ് ഈ പരമ്പര. വിരാട് കോലിയാണ് ഇന്ത്യയെ നയിക്കുന്നത്.

കോലി തകര്‍ക്കുമോ
കുറച്ച് നാളായി ഫോം കണ്ടെത്താന്‍ വിഷമിക്കുകയായിരുന്നു വിരാട് കോലി. എന്നാല്‍ വിന്‍ഡീസിനെതിരെ കളിച്ച മത്സരങ്ങളില്‍ കോലി തരിച്ചെത്തുന്ന കാഴ്ചയാണ് കണ്ടത്. അത് ശ്രീലങ്കക്കെതിരെ തുടരാനാകുമോ എന്നാണ് ചോദ്യം.

റെയ്‌നക്ക് ചരിത്ര മത്സരം
മികച്ച ഫോമിലുള്ള സുരേഷ് റെയ്‌നക്ക് ശ്രീലങ്കക്കെതിരെയുളള മത്സരം ഒരു ചരിത്ര മുഹൂര്‍ത്തം കൂടിയാണ്. റെയ്‌നയുടെ 200-ാം മത്സരമാണ് കട്ടക്കില്‍ നടക്കുന്നത്.

പന്തെറിയാന്‍ ആളില്ല!
മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറും ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഇല്ല. അത് ബോളിങില്‍ ടീം ഇന്ത്യയെ ബാധിച്ചേക്കുമെന്ന ഭയമുണ്ട്.

ലങ്കയും അത്രക്ക് തയ്യാറല്ല
പെട്ടെന്ന് തട്ടിക്കൂട്ടിയ പര്യടനം എന്ന ആക്ഷേപം ശ്രീലങ്കന്‍ താരങ്ങള്‍ക്കും ഉണ്ട്. ടീം അത്രക്ക് സജ്ജമല്ലെന്നാണ് ശ്രീലങ്കന്‍ അധികൃതര്‍ പറയുന്നത്.

റണ്ണൊഴുകും
ബാറ്റിങ്ങിന് അനുകൂലമായ പിച്ച് ആണ് കട്ടക്കിലേത്. അതുകൊണ്ട് ബാറ്റ്‌സ്മാര്‍മാര്‍ തമ്മിലുള്ള മത്സരമായിരിക്കും നടക്കുക.


Click it and Unblock the Notifications











