Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND-SL: കുശാല്‍ പേരര പോരാ, ഇന്ത്യക്കെതിരേ ശ്രീലങ്കയെ നയിക്കാന്‍ ദസുന്‍ ഷണക എത്തിയേക്കും

കൊളംബോ: ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് പരമ്പര ഈ മാസം 13ന് ആരംഭിക്കുകയാണ്. മൂന്ന് മത്സരങ്ങള്‍ വീതം ഉള്‍പ്പെടുന്ന ഏകദിന,ടി20 പരമ്പരയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ കളിക്കുന്നത്. സീനിയര്‍ താരങ്ങളില്ലാതെ ഇറങ്ങുന്ന ഇന്ത്യയെ തോല്‍പ്പിക്കേണ്ടത് ശ്രീലങ്കയുടെ നിലനില്‍പ്പിന്റെ പ്രശ്‌നമായി മാറിയിരിക്കുകയാണ്. എന്നാല്‍ സമീപകാലത്തായി വളരെ മോശം പ്രകടനമാണ് ശ്രീലങ്കന്‍ ടീം കാഴ്ചവെക്കുന്നത്. ഇതിഹാസങ്ങള്‍ നിരവധി പിറന്നിട്ടുള്ള ശ്രീലങ്കന്‍ ടീമിന് ചീത്തപ്പേര് കേള്‍പ്പിക്കുന്ന തരത്തില്‍ നിലവിലെ ടീമിന്റെ പ്രകടനം മോശമായിരിക്കുകയാണ്.

ഇംഗ്ലണ്ടില്‍ ഏകദിന,ടി20 പരമ്പരയില്‍ സമ്പൂര്‍ണ്ണ തോല്‍വി ഏറ്റുവാങ്ങിയ ശ്രീലങ്കയെ നയിച്ചത് കുശാല്‍ പെരേരയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ പരമ്പരക്ക് മുമ്പ് ക്യാപ്റ്റനെ മാറ്റാന്‍ ശ്രീലങ്ക തയ്യാറെടുക്കുന്നതായാണ് വിവരം. കുശാല്‍ പെരേരക്ക് പകരം ഓള്‍റൗണ്ടര്‍ ദസുന്‍ ഷണകയെ ശ്രീലങ്ക നായകസ്ഥാനം ഏല്‍പ്പിച്ചേക്കുമെന്നാണ് വിവരം. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടാവും.

dasunshanakasrilanka

വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് കുശാല്‍ പെരേര. നായകനായി എത്തുന്നതോടെ അധിക സമ്മര്‍ദ്ദം ബാധിക്കുകയും സ്‌കോര്‍ നേടാന്‍ താരം പ്രയാസപ്പെടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. പെരേരയുടെ റണ്‍സ് ടീമിന് നിര്‍ണ്ണായകമാണ്. എന്നാല്‍ ക്യാപ്റ്റന്‍സി ഭാരം സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ കുശാല്‍ പെരേരയെ അനുവദിക്കുന്നില്ല. ഇത് വിലയിരുത്തിയാണ് ഇന്ത്യന്‍ പരമ്പരയില്‍ ശ്രീലങ്ക മാറ്റത്തിന് തയ്യാറെടുക്കുന്നത്.

29കാരനായ ഷണക ഇതിന് മുമ്പും ശ്രീലങ്കയെ നയിച്ചിട്ടുള്ള താരമാണ്. ഷണകയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ 2019ല്‍ പാകിസ്താനെ 3-0ന് ശ്രീലങ്ക ടി20 പരമ്പരയില്‍ പരാജയപ്പെടുത്തിയിരുന്നു. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലും ഷണകയെ ക്യാപ്റ്റനാക്കി പ്രഖ്യാപിച്ചിരുന്നെങ്കിലും വിസാ പ്രശ്‌നങ്ങളെത്തുടര്‍ന്ന് അദ്ദേഹത്തിന് വിട്ടുനില്‍ക്കേണ്ടി വന്നു.

ഇതുവരെ ഏകദിനത്തില്‍ ഷണക ശ്രീലങ്കയെ നയിച്ചിട്ടില്ല. എന്നാല്‍ ടീമിന് അടിമുടി മാറ്റം വേണ്ട സാഹചര്യത്തില്‍ സാഹസത്തിന് തയ്യാറെടുക്കുകയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. വൈസ് ക്യാപ്റ്റനായി ധനഞ്ജയ് ഡി സില്‍വയെയും തിരഞ്ഞെടുക്കുമെന്നാണ് വിവരം. ബംഗ്ലാദേശ്,ഇംഗ്ലണ്ട് എന്നീ വിദേശ പര്യടനങ്ങളിലാണ് കുശാല്‍ പെരേര ശ്രീലങ്കയെ നയിച്ചത്. കളിച്ച ഒമ്പത് മത്സരത്തില്‍ ഏഴിലും ടീം തോറ്റു. കൂടാതെ പെരേരയുടെ ബാറ്റിങ് പ്രകടനവും മോശമായി. ഈ സാഹചര്യത്തിലാണ് മാറ്റത്തിന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ബന്ധിതരായത്.

പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് ശിഖര്‍ ധവാനാണ്. വൈസ് ക്യാപ്റ്റനായി ഭുവനേശ്വര്‍ കുമാറുമെത്തുമ്പോള്‍ പരിശീലക സ്ഥാനത്തുള്ളത് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം രാഹുല്‍ ദ്രാവിഡാണ്. ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ ഇംഗ്ലണ്ട് പരമ്പരക്കുള്ള മുന്നൊരുക്കത്തിലാണ്.

Story first published: Thursday, July 8, 2021, 17:10 [IST]
Other articles published on Jul 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+