Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലങ്ക പിടിക്കാന്‍ ഇന്ത്യക്കു യുവസേന... കോലിയടക്കം 6 പേര്‍ ഇല്ല, പരീക്ഷണം പാളുമോ?

മുംബൈ: ദക്ഷിണാഫ്രിക്കന്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ടീം ഇന്ത്യക്ക് ഇനി കീഴടക്കാനുള്ള ശ്രീലങ്കയാണ്. ലങ്കയില്‍ നടക്കാനിരിക്കുന്ന പ്രഥമ നിധാഹാസ് ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലാണ് ഇനി ഇന്ത്യ പങ്കെടുക്കുന്നത്. മാര്‍ച്ച് ആറിന് ആരംഭിക്കുന്ന ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ വിരാട് കോലിയടക്കം ആറു പ്രമുഖ താരങ്ങള്‍ക്കു വിശ്രമമനുവദിച്ച ഇന്ത്യ പരീക്ഷണ ടീമിനെയാണ് ലങ്കയിലേക്കു അയക്കുന്നത്.

1

കോലിയെക്കൂടാതെ മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി, ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ, പുതിയ സ്പിന്‍ സെന്‍സേഷന്‍ കുല്‍ദീപ് യാദവ്, പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ക്കും ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. ഓപ്പണര്‍ രോഹിത് ശര്‍മയാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. മറ്റൊരു ഓപ്പണറായ ശിഖര്‍ ധവാനാണ് വൈസ് ക്യാപ്റ്റന്‍.

2

നിലവില്‍ വിശ്രമം നല്‍കിയ ആറു പേര്‍ക്കു പകരം യുവതാരങ്ങളായ വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ഹൂഡ, മുഹമ്മദ് സിറാജ്, വിജയ് ശങ്കര്‍, റിഷഭ് പന്ത് എന്നിവരെയാണ് ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ, ആതിഥേയരായ ശ്രീലങ്ക എന്നിവരെക്കൂടാതെ ബംഗ്ലാദേശാണ് നിധാഹാസ് പരമ്പരയില്‍ പങ്കെടുക്കുന്ന മറ്റൊരു ടീം. മാര്‍ച്ച് ആറിന് ലങ്കയ്‌ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. ലങ്കയുടെ 70ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍ (വൈസ് ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, സുരേഷ് റെയ്‌ന, മനീഷ് പാണ്ഡെ, ദിനേഷ് കാര്‍ത്തിക്, ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ ചഹല്‍, അക്ഷര്‍ പട്ടേല്‍, വിജയ് ശങ്കര്‍, ശര്‍ദ്ദുല്‍ താക്കൂര്‍, ജയദേവ് ഉനാട്കട്ട്, മുഹമ്മദ് സിറാജ്, റിഷഭ് പന്ത്.

Story first published: Sunday, February 25, 2018, 21:40 [IST]
Other articles published on Feb 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+