Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധവാനും ബൂംറയും തിരിച്ചെത്തി; ഓസ്‌ട്രേലിയ, ശ്രീലങ്ക പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമായി

മുംബൈ: ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയ്ക്കും ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശ്രീലങ്കന്‍ പരമ്പരയില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ പരിക്ക് ഭേദമായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബൂംറ തിരിച്ചെത്തി. പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ശിഖര്‍ ധവാനെയും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ധവാനും ബൂംറയും ഓസീസ് പരമ്പരയിലും കളിക്കും. അതേ സമയം ഓള്‍റൗണ്ട് ഹര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് ഇനിയും വൈകും.

ന്യൂസീലന്‍ഡ് പരമ്പരയിലൂടെയേ ബൂംറ മടങ്ങിവരികയുള്ളൂവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും കായിക ക്ഷമത വീണ്ടെടുത്ത് താരം തിരിച്ചെത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരേ വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തില്‍ നെറ്റ്‌സില്‍ പന്തെറിയാന്‍ ബൂംറയെത്തിയിരിന്നു. അതേ സമയം മോശം ഫോമിലുള്ള ധവാന് വീണ്ടും സെലക്ടര്‍മാര്‍ അവസരം നല്‍കിയിരിക്കുകയാണ്.

india

മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയാണ് ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ കളിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും മൂന്ന് മത്സരങ്ങളാണുള്ളത്. ആദ്യ മത്സരം 2020 ജനുവരി അഞ്ചിന് ഗുവാഹത്തിയിലും രണ്ടാം മത്സരം ജനുവരി ഏഴിന് ഇന്‍ഡോറിലും മൂന്നാം മത്സരം ജനുവരി 10ന് പൂനെയിലുമാണ് നടക്കുന്നത്. ജനുവരി 14നാണ് ഓസ്‌ട്രേലിയന്ഡ പരമ്പര ആരംഭിക്കുന്നത്.

Story first published: Monday, December 23, 2019, 18:07 [IST]
Other articles published on Dec 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+