വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുന്നില്‍ നിന്ന് നയിച്ച് മിതാലി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്

വഡോദര: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ വിജയം തുടര്‍ന്ന് ഇന്ത്യന്‍ പെണ്‍നിര. രണ്ടാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 48 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ മിതാലി രാജിന്റെയും (66) പൂനം റൗത്തിന്റെയും (65) പ്രകടനമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്.

പൂനം റൗത്താണ് കളിയിലെ താരം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ ലിസെല്ലി ലീയും (40) ലൗറ വോല്‍വാര്‍ഡും (69) ചേര്‍ന്ന് 76 റണ്‍സാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിച്ചത്. മധ്യനിരയും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ ഭേദപ്പെട്ട സ്‌കോര്‍ ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. മിഗ്നോന്‍ ഡു പെരേസ് (44), ലാറ ഗുഡാല്‍ (38) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഇന്ത്യക്കുവേണ്ടി ശിഖ പാണ്ഡെ, ഏകതാ ബിഷ്ത്, പൂനം യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.

ഷെയ്ന്‍ വാട്‌സനെ ഇനി ട്വിറ്ററില്‍ തിരയേണ്ട, അക്കൗണ്ട് ഹാക്ക് ചെയ്തുഷെയ്ന്‍ വാട്‌സനെ ഇനി ട്വിറ്ററില്‍ തിരയേണ്ട, അക്കൗണ്ട് ഹാക്ക് ചെയ്തു

india-womens

മറുപടിക്കിറങ്ങിയ ഇന്ത്യക്ക് മികച്ച സ്‌കോര്‍ നേടും മുമ്പെ പ്രിയ പുനിയ (20), ജെമീമ റോഡ്രിഗസ് (18) എന്നിവരെ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിലെ മിതാലിയുടെയും പൂനത്തിന്റെയും കൂട്ടുകെട്ട് ഇന്ത്യയെ രക്ഷിച്ചു. പൂനം ഏഴ് ഫോറുകള്‍ നേടിയപ്പോള്‍ മിതാലി എട്ട് ഫോറും സ്വന്തമാക്കി.ഹര്‍മന്‍പ്രീത് കൗറും (39) തനിയ ബാട്ടിയയും (8) പുറത്താവാതെ നിന്നു. 27 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സുമാണ് കൗര്‍ നേടിയത്. ജയത്തോടെ മൂന്ന് മത്സര പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കി. ട്വന്റി20 പരമ്പരയും ഇന്ത്യക്കായിരുന്നു.

Story first published: Friday, October 11, 2019, 17:24 [IST]
Other articles published on Oct 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X