Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാര്‍ക്രമിനും മുല്‍ഡറിനും സെഞ്ച്വറി;ഇന്ത്യക്കെതിരെ തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക

മൈസൂര്‍: ഇന്ത്യ എയ്‌ക്കെതിരായ രണ്ടാം അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റില്‍ പോരാട്ടം ശക്തമാക്കി ദക്ഷിണാഫ്രിക്ക. ഇന്ത്യയുടെ 417 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക 400 റണ്‍സ് അടിച്ചെടുത്തു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെന്ന നിലയില്‍ നിന്നാണ് ദക്ഷിണാഫ്രിക്കയുടെ ഐതിഹാസിക തിരിച്ചുവരവ്. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം (161),വിയാന്‍ മുല്‍ഡര്‍ (131*) എന്നിവരുടെ സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്.

aidenmarkram

മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 14 റണ്‍സ് എടുത്തിട്ടുണ്ട്. ആദ്യ ഇന്നിങ്‌സിലെ 17 റണ്‍സ് ലീഡടക്കം നിലവില്‍ 31 റണ്‍സിന്റെ ലീഡാണ് ആതിഥേയരായ ഇന്ത്യക്കുള്ളത്. വലിയ ലീഡ് പ്രതീക്ഷിച്ച് മൂന്നാം ദിനം ഇറങ്ങിയ ഇന്ത്യയെ നിരാശരാക്കുന്ന പ്രകടനമാണ് മാര്‍ക്രമും മുല്‍ഡറും ചേര്‍ന്ന് പുറത്തെടുത്തത്. മാര്‍ക്രം 253 പന്തുകള്‍ നേരിട്ട് 20 ഫോറും രണ്ട് സിക്‌സും പറത്തിയപ്പോള്‍ 230 പന്തില്‍ 17 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയായിരുന്ന മുല്‍ഡറിന്റെ പ്രകടനം.

ഡി ബ്രൂയിനും (41)ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.ഇന്ത്യക്കുവേണ്ടി കുല്‍ദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷഹബാസ് നദീം മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റും ശിവം ദുബെ ഒരു വിക്കറ്റും സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ അഭിമന്യു ഈശ്വരനും (5),പ്രിയങ്ക് പാഞ്ചലും (9) ഇന്ത്യക്കുവേണ്ടി ക്രീസിലുണ്ട്.

Story first published: Thursday, September 19, 2019, 17:57 [IST]
Other articles published on Sep 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+