വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: തൂത്തുവാരാന്‍ കോലിപ്പട, ഒരു മാറ്റത്തിന് സാധ്യത... ഗില്ലിന് നറുക്കുവീഴുമോ?

ആദ്യ രണ്ടു ടെസ്റ്റുകളിലും ഇന്ത്യ ജയിച്ചിരുന്നു

India Vs South Africa, 3rd Test Match Preview | Oneindia Malayalam

റാഞ്ചി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് മല്‍സരം ശനിയാഴ്ച ആരംഭിക്കും. ആദ്യ രണ്ടു ടെസ്റ്റുകളിലും വമ്പന്‍ വിജയം കൊയ്ത ഇന്ത്യ പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാണ് റാഞ്ചിയിലെത്തിയത്. രാവിലെ 9.30 മുതലാണ് മല്‍സരം തുടങ്ങുന്നത്. കഴിഞ്ഞ മല്‍സരങ്ങളിലെ ആധിപത്യം കാത്തുസൂക്ഷിക്കാനുറച്ച് കോലിപ്പടയിറങ്ങുമ്പോള്‍ മാനം കാക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം.

തോല്‍വിയില്‍ മനംമടുത്തു, പകരക്കാരനെ ടോസിന് ഇറക്കാന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍തോല്‍വിയില്‍ മനംമടുത്തു, പകരക്കാരനെ ടോസിന് ഇറക്കാന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍

ദക്ഷിണാഫ്രിക്കയെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ഇന്ത്യ കാഴ്ചവച്ചത്. ഇന്ത്യയുടെ ബാറ്റിങ് കരുത്തിനു മുന്നില്‍ സന്ദര്‍ശകര്‍ക്കു മറുപടിയില്ലായിരുന്നു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള പരമ്പരയില്‍ രണ്ടാമത്തെ തൂത്തൂവാരല്‍ കൂടിയാണ് റാഞ്ചിയില്‍ ഇന്ത്യ സ്വപ്‌നം കാണുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള കഴിഞ്ഞ ടെസ്റ്റ് പരമ്പരയും ഇന്ത്യ തൂത്തുവാരിയിരുന്നു.

ഒരു മാറ്റമുണ്ടായേക്കും

ഒരു മാറ്റമുണ്ടായേക്കും

പൂനെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ജയം കൊയ്ത ടീമില്‍ ഒരു മാറ്റവുമായാവും ഇന്ത്യ റാഞ്ചിയില്‍ ഇറങ്ങുകയെന്നാണ് സൂചന. പേസ് ബൗളിങിനെ കൂടി തുണയ്ക്കുന്ന പിച്ചായതിനാല്‍ കഴിഞ്ഞ ടെസ്റ്റില്‍ ഇന്ത്യ മൂന്നു പേസര്‍മാരെ കളിപ്പിച്ചിരുന്നു. ഉമേഷ് യാദവിനെയാണ് മൂന്നാം പേസറായി ഉള്‍പ്പെടുത്തിയത്.
എന്നാല്‍ റാഞ്ചിയില്‍ ഇന്ത്യ ആദ്യ ടെസ്റ്റിലെ കോമ്പിനേഷനിലേക്കു തിരിച്ചുപോയേക്കും. റാഞ്ചിയിലെ പിച്ച് സ്പിന്നിന് അനൂകുലമായതിനാല്‍ യുവ താരം കുല്‍ദീപ് യാദവിനെ ഇന്ത്യ കളിപ്പിച്ചേക്കും. ടീമില്‍ മറ്റു മാറ്റങ്ങള്‍ക്കൊന്നും സാധ്യതയില്ല.

പ്രതീക്ഷയോടെ ശുഭ്മാന്‍ ഗില്‍

പ്രതീക്ഷയോടെ ശുഭ്മാന്‍ ഗില്‍

ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനത്തെ തുടര്‍ന്നു ടെസ്റ്റ് ടീമില്‍ ഇടം പിടിച്ച യുവ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്ലിന് കഴിഞ്ഞ രണ്ടു മല്‍സരങ്ങൡും ഇന്ത്യ അവസരം നല്‍കിയിരുന്നില്ല. റാഞ്ചി ടെസ്റ്റിന്റെ മല്‍സഫലം അപ്രസക്തമായതിനാല്‍ തനിക്കു പ്ലെയിങ് ഇലവനില്‍ ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഗില്‍. ബാറ്റിങില്‍ ഏതു റോളിലും കളിക്കാന്‍ ശേഷിയുള്ള താരമായതിനാല്‍ വിഹാരിക്കു പകരം ഗില്ലിനെ ഇന്ത്യ കളിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ദക്ഷിണാഫ്രിക്കയ്ക്കു തിരിച്ചടി

ദക്ഷിണാഫ്രിക്കയ്ക്കു തിരിച്ചടി

പരമ്പരയിലെ ആശ്വാസ ജയം ലക്ഷ്യമിടുന്ന ദക്ഷിണാഫ്രിക്കയ്ക്കു റാഞ്ചിയില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല. കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും പ്ലെയിങ് ഇലവനിലുണ്ടായിരുന്ന ഓപ്പണര്‍ എയ്ഡന്‍ മര്‍ക്രാം, ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ കേശവ് മഹാരാജ് എന്നിവരുടെ സേവനം ദക്ഷിണാഫ്രിക്കയ്ക്കു ലഭിക്കില്ല. പരിക്കിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും അവസാന ടെസ്റ്റ് നഷ്ടമായത്. മോശം ഫോമിലുള്ള മര്‍ക്രാമിന്റെ അഭാവം ദക്ഷിണാഫ്രിക്കയെ അത്ര ബാധിക്കില്ലെങ്കിലും മഹാരാജിന്റെ അഭാവം വലിയ തിരിച്ചടിയാവും. കാരണം ബൗളിങിനൊപ്പം ബാറ്റിങിലും ശ്രദ്ധേയമായ പ്രകടനമാണ് താരം നടത്തിയത്.

സാധ്യതാ പ്ലെയിങ് ഇലവന്‍

സാധ്യതാ പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, വൃധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

ദക്ഷിണാഫ്രിക്ക- ഡീന്‍ എല്‍ഗര്‍, ഫഫ് ഡുപ്ലെസി, ടെംബ ബവുമ, ത്യുനിസ് ഡിബ്രുയ്ന്‍, ജോര്‍ജ് ലിന്‍ഡെ, ക്വിന്റണ്‍ ഡികോക്ക്, സെനുരാന്‍ മുത്തുസ്വാമി, കാഗിസോ റബാദ., ഡെയ്ന്‍ പിയെറ്റ്, സുബൈര്‍ ഹംസ, ലുംഗി എന്‍ഗിഡി.

Story first published: Friday, October 18, 2019, 11:58 [IST]
Other articles published on Oct 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X