For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്ലാസെന്‍ 'ഫസ്റ്റ് ക്ലാസ്'... ഡുമിനിയും തല്ലി, ഇന്ത്യ തകര്‍ന്നു

രണ്ടാം ട്വന്റി20യില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ആറു വിക്കറ്റിന് തകര്‍ത്തു

By Manu
ഡുമിനിയും ക്ലാസനും തകർത്തു, രണ്ടാം T20യിൽ ഇന്ത്യക്ക് തോൽവി | Oneindia Malayalam

സെഞ്ചൂറിയന്‍: നിര്‍ണായകമായ രണ്ടാം ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയെ ആറു വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്കയുടെ ഉജ്ജ്വല തിരിച്ചുവരവ്. ഇന്ത്യ നല്‍കിയ 189 റണ്‍സെന്ന വിജയലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് വെല്ലുവിളിയുയര്‍ത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഹെന്റിച്ച് ക്ലാസനും ക്യാപ്റ്റന്‍ ജെപി ഡുമിനിയും ചേര്‍ന്ന് ഇന്ത്യയെ തല്ലിച്ചതയ്ക്കുകയായിരുന്നു. 18.4 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ആതിഥേയര്‍ ലക്ഷ്യത്തിലെത്തി. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-1ന് ഒപ്പമെത്തുകയും ചെയ്തു.

തുടക്കത്തില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ നേടാനായെങ്കിലും മൂന്നാം വിക്കറ്റില്‍ ക്ലാസെന്‍-ഡുമിനി സഖ്യം വെടിക്കെട്ട് ബാറ്റിങിലൂടെ കളി ഇന്ത്യയില്‍ നിന്നും തട്ടിയെടുക്കുകയായിരുന്നു. വെറും 30 പന്തില്‍ മൂന്നു ബൗണ്ടറികളും ഏഴു പടുകൂറ്റന്‍ സിക്‌സറുമടക്കം 69 റണ്‍സാണ് ക്ലാസെന്‍ വാരിക്കൂട്ടിയത്. ഡുമിനി 40 പന്തില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെടെ 64 റണ്‍സോടെ പുറത്താവാതെ നിന്നു. ക്ലാസെന്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.

1

ക്യാപ്റ്റന്‍ വിരാട് കോലിയടക്കമുള്ള മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയ മല്‍സരത്തില്‍ മധ്യനിര ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെയും മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയും ചേര്‍ന്നാണ് ടീമിനെ ജയിക്കാവുന്ന സ്‌കോറിലേക്കു നയിച്ചത്. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം എംഎസ് ധോണിയും തന്റെ പഴയ കൈമോശം വന്നിട്ടില്ലെന്ന് ഈ മല്‍സരത്തിലൂടെ തെളിയിച്ചു. നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 188 റണ്‍സ് അടിച്ചെടുത്തു.

പാണ്ഡെ 48 പന്തില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം പുറത്താവാതെ 79 റണ്‍സാണ് നേടിയത്. ധോണിയാവട്ടെ വെറും 28 പന്തില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 52* റണ്‍സ് അടിച്ചെടുത്തു. അവസാന അഞ്ചോവറില്‍ 64 റണ്‍സാണ് ഇരുവരും കൂടി വാരിക്കൂട്ടിയത്. രോഹിത് ശര്‍മ (0) ശിഖര്‍ ധവാന്‍ (24), ക്യാപ്റ്റന്‍ വിരാട് കോലി (1), സുരേഷ് റെയ്‌ന എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. മനീഷ് പാണ്ഡെയും (37*) എംഎസ് ധോണിയുമാണ് (3*) ക്രീസിലുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ജൂനിയര്‍ ഡാല രണ്ടു വിക്കറ്റ് വീഴ്ത്തി.

2

ടോസ് ലഭിച്ച ദക്ഷിണാഫ്രിക്കന്‍ നായകന്‍ ജെപി ഡുമിനി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും ജയിച്ച് മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ അപരാജിത ലീഡ് നേടാനുറച്ചാണ് കോലിയും സംഘവും ഇറങ്ങിയത്.

3

ആദ്യ ട്വന്റിയില്‍ ജയിച്ച ടീമില്‍ ഇന്ത്യ ഒരു മാറ്റം വരുത്തിയപ്പോള്‍ ദക്ഷിണാഫ്രിക്ക അതേ ടീമിനെ തന്നെ നിലനിര്‍ത്തി. പേസര്‍ ജസ്പ്രിത് ബുംറയ്ക്കു പകരം ഏകദിന പരമ്പരയിലെ അവസാന കളിയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ശര്‍ദ്ദുല്‍ താക്കൂര്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ എത്തുകയായിരുന്നു. താക്കൂറിന്റെ കന്നി ട്വന്റി20 കൂടിയാണിത്. അനാരോഗ്യത്തെ തുടര്‍ന്നാണ് ബുംറയെ കളിയില്‍ നിന്നും മാറ്റിനിര്‍ത്തിയത്.

Story first published: Thursday, February 22, 2018, 9:22 [IST]
Other articles published on Feb 22, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+