For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വീണ്ടുമൊരു പരമ്പര നേട്ടം തൊട്ടരികെ... ആഫ്രിക്കന്‍ വേട്ടയ്ക്കു കോലിക്കൂട്ടമിറങ്ങുന്നു

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ട്വന്റി20 മല്‍സരം ബുധനാഴ്ച നടക്കും

By Manu

സെഞ്ചൂറിയന്‍: ഏകദിന പരമ്പരയ്ക്കു പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയും പോക്കറ്റിലാക്കാനുറച്ച് ടീം ഇന്ത്യയിറങ്ങുന്നു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 പരമ്പരയിലെ രണ്ടാമത്തെ മല്‍സരം ബുധനാഴ്ച സെഞ്ചൂറിയനില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മല്‍സരം തുടങ്ങുന്നത്.

ജൊഹാന്നസ്ബര്‍ഗില്‍ നടന്ന ആദ്യ മല്‍സരത്തില്‍ നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ സെഞ്ചൂറിയനിലെത്തുന്നത്. ആദ്യ ട്വന്റിയില്‍ 28 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. അന്നു ബാറ്റിങിനൊപ്പം ബൗളിങിലും മികവ് പുലര്‍ത്തിയാണ് ഇന്ത്യ വെന്നിക്കൊടി പാറിച്ചത്.

 ടീം മികച്ച ഫോമില്‍

ടീം മികച്ച ഫോമില്‍

ടെസ്റ്റ് പരമ്പരയിലേറ്റ തോല്‍വിക്കു ശേഷം കോലിയും സംഘവും ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ആറു മല്‍സരങ്ങളുടെ ഏകദിന പരമ്പര 5-1ന് കൈക്കലാക്കിയ ഇന്ത്യ പല റെക്കോര്‍ഡുകളും സ്വന്തം പേരില്‍ കുറിച്ചിരുന്നു.
ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യയുടെ കന്നി ഏകദിന പരമ്പര കൂടിയായിരുന്നു ഇത്. മാത്രമല്ല ഇതിനു മുമ്പ് ഓസ്‌ട്രേലിയയോട് മാത്രമേ ഒരു പരമ്പരയില്‍ ദക്ഷിണാഫ്രിക്ക അഞ്ചു മല്‍സരങ്ങള്‍ തോറ്റിട്ടുള്ളൂ.

ധവാനും ഭുവിയും

ധവാനും ഭുവിയും

ആദ്യ ട്വന്റിയില്‍ രണ്ടു പേരായിരുന്നു ഇന്ത്യന്‍ ഹീറോകള്‍. ബാറ്റിങില്‍ ഓപ്പണര്‍ ശിഖര്‍ ധവാനായിരുന്നു താരമെങ്കില്‍ ബൗളിങില്‍ പേസര്‍ ഭുവനേശ്വര്‍ കുമാറായിരുന്നു കത്തിക്കയറിയത്. വെറും 39 പന്തില്‍ 10 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 72 റണ്‍സ് അടിച്ചെടുത്ത ധവാനാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്.
മറുപടിയില്‍ ഭുവിയുടെ അഞ്ചു വിക്കറ്റ് പ്രകടനം ദക്ഷിണാഫ്രിക്കന്‍ ബാറ്റിങിന്റെ നട്ടെല്ലൊടിച്ചു. കരിയറിലാദ്യമായാണ് ട്വന്റിയില്‍ ഭുവി അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. കളിയിലെ താരമായും പേസര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പാളിപ്പോയ ദക്ഷിണാഫ്രിക്കന്‍ തന്ത്രം

പാളിപ്പോയ ദക്ഷിണാഫ്രിക്കന്‍ തന്ത്രം

നേരത്തേ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ വീക്‌നെസായിരുന്ന ഷോര്‍ട്ട് പിച്ച് ബോള്‍ തന്ത്രം ദക്ഷിണാഫ്രിക്കയെ തിരിഞ്ഞുകൊത്തുകയായിരുന്നു. നിരന്തരം ഷോര്‍ട്ട് പിച്ച് പന്തുകളെറിഞ്ഞ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വെല്ലുവിളിക്കാന്‍ ദക്ഷിണാഫ്രിക്ക ശ്രമിച്ചെങ്കിലും ദയീനമായി പരാജയപ്പെട്ടു. പല പന്തുകളും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ബൗമണ്ടറിയിലേക്കും സിക്‌സറിലേക്കും പറത്തുന്നതാണ് കണ്ടത്.

യാദവ് കളിക്കുമോ?

യാദവ് കളിക്കുമോ?

മൂന്നു പേസര്‍മാരും ഒരു സ്പിന്നറുമടങ്ങുന്ന ടീമിനെയാണ് ഇന്ത്യ ഇറക്കിയത്. യുസ്‌വേന്ദ്ര ചഹലായിരുന്നു ടീമിലെ ഏക സ്പിന്നര്‍. പരിക്കുമൂലം മറ്റൊരു സ്പിന്നറായ കുല്‍ദീപ് യാദവിന് കളി നഷ്ടമായിരുന്നു. യാദവ് ഫിറ്റ്‌നസ് വീണ്ടെടുത്തില്ലെങ്കില്‍ കഴിഞ്ഞ മല്‍സരത്തിലെ അതേ ഇലവനെ തന്നെ ഇന്ത്യ പരീക്ഷിക്കാനാണ് സാധ്യത.
യാദവ് മടങ്ങിയെത്തിയാല്‍ ജയദേവ് ഉനാട്കട്ടിനായിരിക്കും സ്ഥാനം നഷ്ടമാവുക.

ഡിവില്ലിയേഴ്‌സ് ഇല്ല

ഡിവില്ലിയേഴ്‌സ് ഇല്ല

പരിക്കുമൂലം വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് ട്വന്റി20 പരമ്പരയില്‍ നിന്നു പിന്‍മാറിയത് ദക്ഷിണാഫ്രിക്കയ്ക്ക് മറ്റൊരു തിരിച്ചടിയായിട്ടുണ്ട്. ആദ്യ കൡയിലും താരം കളിച്ചിരുന്നില്ല.
ഏകദിന പരമ്പരയിലേറ്റ നാണം കെട്ട തോല്‍വിക്ക് പകരം ചോദിക്കാനുള്ള ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ചാണ് എബിഡിയുടെ പിന്‍മാറ്റം.

Story first published: Tuesday, February 20, 2018, 14:15 [IST]
Other articles published on Feb 20, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+