മൊഹാലി: ഇന്ത്യക്കെതിരായ രണ്ടാം ടി20 മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കു ആദ്യം ബാറ്റിങ്. ടോസിനു ശേഷം ഇന്ത്യന്‍ നായകന് വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴയെ തുടര്‍ന്നു ധര്‍മശാലയില്‍ നടക്കേണ്ടിയിരുന്ന ആദ്യ ടി20 ഉപേക്ഷിക്കപ്പെട്ടതിനാല്‍ ഇരുടീമുകളും വലിയ പ്രതീക്ഷകളോടെയാണ് മൊഹാലിയിലെത്തിയിരിക്കുന്നത്. ധര്‍മശാലയില്‍ വില്ലനായ മഴ മൊഹാലിയില്‍ രസം കൊല്ലിയായി എത്തില്ലെന്നു കാലാവസ്ഥാ വിഭാഗം പ്രവചിച്ചത് ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.
സ്വന്തം നാട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇതുവരെ ടി20 പരമ്പര നേടാനായിട്ടില്ലെന്ന നാണക്കേട് ഇത്തവണയെങ്കിലും മായ്ക്കാമെന്ന ശുഭപ്രതീക്ഷയിലാണ് വിരാട് കോലിയും സംഘവും. ടി20യിലെ ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യക്കു തന്നെയാണ് മേല്‍ക്കൈ. 14 മല്‍സരങ്ങളില്‍ എട്ടിലും ജയിക്കാന്‍ ഇന്ത്യക്കായിരുന്നു. അഞ്ചെണ്ണത്തിലാണ് ദക്ഷിണാഫ്രിക്ക ജയിച്ചത് ഒരു മല്‍സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു.
പ്ലെയിങ് ഇലവന്
ഇന്ത്യ- രോഹിത് ശര്‍മ, ശിഖര്‍ ധവാന്, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹര്‍, നവദീപ് സെയ്നി.
ദക്ഷിണാഫ്രിക്ക- ക്വിന്റണ്‍ ഡി കോക്ക് (ക്യാപ്റ്റന്‍), റീസ്സ ഹെന്‍ഡ്രിക്സ്, ടെംബ ബവുമ, റാസ്സി വാന്‍ഡര്‍ ഡ്യുസെന്, ഡേവിഡ് മില്ലര്‍, ആന്‍ഡില്‍ ഫെലുക്വായോ, ഡ്വയ്ന്‍ പ്രെട്ടോറിയസ്, ബ്യോണ്‍ ഫോര്‍ട്യുന്‍, കാഗിസോ റബാദ, ആന്റിച്ച് നോര്‍ട്ടെ, തബ്രെയ്സ് ഷാംസി.