Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയിലൂടെ ഇന്ത്യന്‍ തിരിച്ചടി... പക്ഷെ, ലക്ഷ്യം ഏറെ മുന്നില്‍, മൂന്നാംദിനം നിര്‍ണായകം

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള നിര്‍ണായകമായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 335ന് മറുപടിയില്‍ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് 183 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ വിരാട് കോലിയുടെ വീരോചിത ബാറ്റിങാണ് ഇന്ത്യയെ കളിയിലേക്കു തിരിച്ചു കൊണ്ടുവന്നത്. 85 റണ്‍സുമായി കോലി പുറത്താവാതെ ക്രീസിലുണ്ട്. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് 11 റണ്‍സോടെ ഒപ്പമുള്ളത്.

1

അഞ്ചു വിക്കറ്റ് കൈയിലുണ്ടെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമെത്താന്‍ ഇന്ത്യക്ക് ഇനിയും 152 റണ്‍സ് വേണം. മൂന്നാംദിനം പരമാവധി നേരേ ക്രീസില്‍ പിടിച്ചുനില്‍ക്കാനായാല്‍ മാത്രമേ കളിയില്‍ ഇന്ത്യക്കു പ്രതീക്ഷയ്ക്കു വകയുള്ളൂ. മുരളി വിജയ് (46), ലോകേഷ് രാഹുല്‍ (10), ചേതേശ്വര്‍ പുജാര (0), രോഹിത് ശര്‍മ (10), പാര്‍ഥിവ് പട്ടേല്‍ (19) എന്നിവരാണ് പുറത്തായത്. അതുകൊണ്ടു തന്നെ കോലി-പാണ്ഡ്യ സഖ്യത്തിന്റെ പ്രകടനം മൂന്നാംദിനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാവും.

2

നേരത്തേ ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്‌സില്‍ 335 റണ്‍സില്‍ പുറത്താവുകയായിരുന്നു. ആറിന് 269 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ഇന്നിങ്‌സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയെ 66 റണ്‍സ് കൂടി നേടാനേ ഇന്ത്യ അനുവദിച്ചുള്ളൂ. നാലു വിക്കറ്റെടുത്ത ആര്‍ അശ്വിനും മൂന്നു വിക്കറ്റ് പിഴുത ഇഷാന്ത് ശര്‍മയുമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികവ് പുലര്‍ത്തിയത്.

Story first published: Sunday, January 14, 2018, 22:53 [IST]
Other articles published on Jan 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+