Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡൂ... ഓര്‍ ഡൈ, കോലിക്കൂട്ടം സെഞ്ചൂറിയനിലേക്ക്, തോറ്റാല്‍ തീര്‍ന്നു

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കന്നി ടെസ്റ്റ് പരമ്പര വിജയമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഇറങ്ങിയ ടീം ഇന്ത്യക്ക് ഇനി ജീവന്‍മരണ പോരാട്ടം. ശനിയാഴ്ച സെഞ്ചൂറിയനില്‍ നടക്കുന്ന നിര്‍ണായകമായ രണ്ടാം ടെസ്റ്റില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യക്ക് ആശ്വാസമാവില്ല. മൂന്നു മല്‍സരങ്ങളുടെ പരമ്പര കൈക്കലാക്കണമെങ്കില്‍ ശേഷിക്കുന്ന രണ്ടു ടെസ്റ്റും ജയിച്ചേ തീരൂവെന്ന ഏറെക്കുറെ അപ്രാപ്യമായ ലക്ഷ്യമാണ് ഇന്ത്യക്കു മുന്നിലുള്ളത്.
ഒന്നാംടെസ്റ്റിലെ കനത്ത തോല്‍വിയാണ് ഇന്ത്യക്കു രണ്ടാം ടെസ്റ്റ് നിര്‍ണായകമാക്കിയത്. ബൗളര്‍മാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രകടനത്തോടെ തങ്ങളുടെ റോള്‍ ഭംഗിയാക്കിയെങ്കിലും ബാറ്റിങ് നിര തകര്‍ന്നടിഞ്ഞത് ഇന്ത്യയെ പരാജയത്തിലേക്ക് നയിക്കുകയായിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു ബാറ്റിങിലും ബൗളിങിലും ഒരുപോലെ പിടിച്ചുനിന്നെങ്കില്‍ മാത്രമേ ജയം പ്രതീക്ഷിക്കേണ്ടതുള്ളൂ. മറുഭാഗത്ത് രണ്ടാം ടെസ്റ്റും ജയിച്ച് അവസാന ടെസ്റ്റിനു കാത്തുനില്‍ക്കാതെ പരമ്പര പോക്കറ്റിലാക്കുകയെന്ന ലക്ഷ്യത്തോടെയാവും ദക്ഷിണാഫ്രിക്ക സെഞ്ചൂറിനയില്‍ പാഡണിയുക.

അതിവേഗ പിച്ച്

അതിവേഗ പിച്ച്

ഒന്നാം ടെസ്റ്റ് നടന്ന കേപ്ടൗണിലേതു പോലെ പേസര്‍മാരെ അകമഴിഞ്ഞ് തുണയ്ക്കുന്നതാണ് സെഞ്ചൂറിയനിലേയും പിച്ച്. ബാറ്റ്‌സ്മാന്‍മാര്‍ കൂടുതല്‍ ദൃഡനിശ്ചയം കാണിക്കണമെന്നാണ് ആദ്യ ടെസ്റ്റിലെ തോല്‍വിക്കു ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി പറഞ്ഞത്.
കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കന്‍ പേസാക്രമണത്തിനു മുന്നില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ ഇതിനെ മറികടക്കാന്‍ എന്തൊക്കെ പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നതെന്നു സമയം തെളിയിക്കും. കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഒരു മുന്‍നിര ബാറ്റ്‌സ്മാന് പോലും രണ്ടിന്നിങ്‌സുകളിലും 28നു മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
ഒന്നാമിന്നിങ്‌സില്‍ ഹര്‍ദിക് പാണ്ഡയും രണ്ടാമിന്നിങ്‌സില്‍ ആര്‍ അശ്വിനും മാത്രമാണ് 30നു മുകളില്‍ സ്‌കോര്‍ ചെയ്തത്.

രണ്ടു മാറ്റമുണ്ടായേക്കും

രണ്ടു മാറ്റമുണ്ടായേക്കും

ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായിട്ടാവും ഇന്ത്യ രണ്ടാം ടെസ്റ്റില്‍ ഇറങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. രണ്ടിന്നിങ്‌സുകളിലും ഷോര്‍ട്ട് പിച്ച് പന്തുകളില്‍ പുറത്തായ ഓപ്പണര്‍ ശിഖര്‍ ധവാനു പകരം ലോകേഷ് രാഹുലിനെയും മധ്യനിരയില്‍ രോഹിത് ശര്‍മയ്ക്കു പകരം അജിന്‍ക്യ രഹാനെയെയും ഇന്ത്യ ഉള്‍പ്പെടുത്തിയേക്കും.
ധവാനെയും രോഹിത്തിനെയും ഒന്നാം ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയ കോലിയുടെ തീരുമാനത്തെ പല മുന്‍ താരങ്ങളും വിമര്‍ശിച്ചിരുന്നു. നിലവിലം ഫോമിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും കളിപ്പിച്ചത് എന്നായിരുന്നു പിന്നീട് കോലിയുടെവ വിശദീകരണം.

വിദേശത്ത് രഹാനെ കസറും

വിദേശത്ത് രഹാനെ കസറും

കഴിഞ്ഞ വര്‍ഷം നാട്ടില്‍ ശ്രീലങ്കയ്‌ക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരയില്‍ രഹാനെ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ വിദേശത്തു നടക്കുന്ന ടെസ്റ്റുകളില്‍ മികച്ച റെക്കോര്‍ഡാണ് രഹാനെയ്ക്കുള്ളത്.
2013-14 സീസണീല്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയപ്പോള്‍ രഹാനെ 47,15, 51* എന്നിങ്ങനെ മികച്ച പ്രകടനം നടത്തിയിരുന്നു. പേസ് ബൗളിങിനെ നേരിടാന്‍ മിടുക്കനായ രഹാനെയെ രണ്ടാം ടെസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത കൂടുതലാണെന്നാണ് സൂചന.

സ്റ്റെയിന്‍ ഇല്ലാതെ ദക്ഷിണാഫ്രിക്ക

സ്റ്റെയിന്‍ ഇല്ലാതെ ദക്ഷിണാഫ്രിക്ക

ഇന്ത്യയെപ്പോലെ തന്നെ ദക്ഷിണാഫ്രിക്കയെയും ബാറ്റിങ് നിരയുടെ മോശം പ്രകടനം ആശങ്കപ്പെടുത്തുന്നുണ്ട്. കേപ്ടൗണ്‍ ടെസ്റ്റില്‍ ജയിക്കാനായെങ്കിലും ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. കുറഞ്ഞ വിജയലക്ഷ്യം ഇന്ത്യക്കു മുന്നില്‍ വച്ച ദക്ഷിണാഫ്രിക്കയെ ജയത്തിലേക്ക് നയിച്ചത് ബൗളര്‍മാരായിരുന്നു. സെഞ്ചൂറിയനില്‍ ബൗളര്‍മാര്‍ക്കൊപ്പം ബാറ്റിങ് നിരയും ക്ലിക്കാവുമെന്ന ആത്മവിശ്വാസത്തിലാണ് ആതിഥേയര്‍.
പരിക്കുമൂലം ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ബൗള്‍ ചെയ്യാതിരുന്ന ഡെയ്ല്‍ സ്റ്റെയ്ന്‍ സെഞ്ചൂറിയനില്‍ കളിക്കില്ല. സ്റ്റെയ്‌നിനു പകരം ആരെ ടീമിലുള്‍പ്പെടുത്തുമെന്ന കാര്യത്തില്‍ ദക്ഷിണാഫ്രിക്ക തീരുമാനമെടുത്തിട്ടില്ല. ഡുവാന്‍ ഒലിവിയര്‍, ല്യുന്‍ഗി എന്‍ഗിദി, ക്രിസ് മോറിസ് എന്നിവരാണ് പരിഗണനയിലുള്ളത്. ബൗളിങിനൊപ്പം ബാറ്റിങിലും തിളങ്ങാന്‍ ശേഷിയുള്ള മോറിസിനെ ടീമിലെടുത്തേക്കുമെന്നാണ് വിവരം.

Story first published: Friday, January 12, 2018, 11:49 [IST]
Other articles published on Jan 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+