സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള രണ്ടാം ടെസ്റ്റില്‍ 287 റണ്‍സ് എന്ന വിജയലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് തകര്‍ച്ച. നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 23 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എന്ന നിലയിലാണ്. ഒമ്പത് റണ്‍സെടുത്ത മുരളി വിജയിന്റെയും നാലു റണ്‍സെടുത്ത ലോകേഷ് രാഹുലിന്റെയും അഞ്ച് റണ്‍സെടുത്ത വിരാട് കോലിയുടെയും വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 11 റണ്‍സുമായി ചേതേശ്വര്‍ പുജാരയും പാര്‍ത്ഥിവ് പട്ടേലും ക്രീസിലുണ്ട്.

രണ്ടു വിക്കറ്റിന് 90 റണ്‍സെന്ന നിലയില്‍ നാലാംദിനം ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയെ എബി ഡിവില്ലിയേഴ്‌സും ഓപ്പണര്‍ ഡീന്‍ എല്‍ഗറും ചേര്‍ന്നാണ് ഭദ്രമായ നിലയിലെത്തിച്ചത്. ഡിവില്ലിയേഴ്‌സ് 80 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായപ്പോള്‍ എല്‍ഗര്‍ 61 റണ്‍സ് നേടി. ഏകദിന ശൈലയില്‍ ബാറ്റ് വീശിയ ഡിവില്ലിയേഴ്‌സ് 121 പന്തില്‍ 10 ബൗണ്ടറികളോടൊയാണ് 80 റണ്‍സെടുത്തത്. ഇത്രയും തന്നെ പന്തുകള്‍ നേരിട്ട എല്‍ഗറുടെ ഇന്നിങ്‌സില്‍ എട്ടു ബൗണ്ടറികളുണ്ടായിരുന്നു.
പേസര്‍മാരായ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയുമാണ് ഇന്ത്യന്‍ ബൗളിങ് നിരയില്‍ നേട്ടം കൊയ്തത്. മറ്റുള്ളവര്‍ക്കൊന്നും ഷമി മൂന്നു വിക്കറ്റ് വീഴത്തിയപ്പോള്‍ ബുംറ രണ്ടു വിക്കറ്റ് നേടി.