For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാണക്കേടിന്റെ റെക്കോര്‍ഡിട്ട് രോഹിത്തും ചഹലും!! ധോണിക്ക് അഭിമാനിക്കാം, ക്ലാസെനും...

പല റെക്കോര്‍ഡുകളും പിറന്ന മല്‍സരം കൂടിയായിരുന്നു രണ്ടാം ട്വന്റി20

By Manu

സെഞ്ചൂറിയന്‍: രണ്ടാം ട്വന്റി20 മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതോടെ നാണക്കേടിന്റെയും അഭിമാനത്തിന്റെയും പല റെക്കോര്‍ഡുകളും ഇന്ത്യ സ്വന്തം പേരില്‍ കുറിച്ചിരുന്നു. ആറു വിക്കറ്റിന്റെ തിളക്കമാര്‍ന്ന വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ഇതോടെ പരമ്പരയില്‍ 1-1ന് ഇന്ത്യക്കൊപ്പമെത്താനും ദക്ഷിണാഫ്രിക്കയ്ക്കു സാധിച്ചു.

മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി അഭിമാനിക്കാവുന്ന റെക്കോര്‍ഡ് മല്‍സരത്തില്‍ സ്വന്തം പേരില്‍ കുറിച്ചപ്പോള്‍ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മ നാണക്കേടിന്റെ റെക്കോര്‍ഡാണിനാണ് അവകശിയായത്. രണ്ടാം ട്വന്റിയിലെ പ്രധാന സംഭവങ്ങളിലേക്ക് കണ്ണോടിക്കാം.

 അക്കൗണ്ട് തുറക്കാതെ രണ്ടാം തവണ

അക്കൗണ്ട് തുറക്കാതെ രണ്ടാം തവണ

ട്വന്റി20യില്‍ ഇതു രണ്ടാം തവണയാണ് ആദ്യ ഓവറില്‍ ഇന്ത്യക്കു റണ്‍സൊന്നും നേടാന്‍ കഴിയാതെ പോവുന്നത്. ക്രിസ് മോറിസിന്റെ ആറു പന്തിലും റണ്‍സെടുക്കാന്‍ ശിഖര്‍ ധവാനു സാധിച്ചില്ല.
നേരത്തേ 2016ലെ സിംബാബ്‌വെ പര്യടനത്തില്‍ നടന്ന ഏകദിനത്തിലാണ് ആദ്യ ഓവര്‍ തന്നെ ഇന്ത്യ മെയ്ഡനാക്കിയത്. അന്നു ലോകേഷ് രാഹുലായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍.

 ധവാനൊപ്പം ധോണി

ധവാനൊപ്പം ധോണി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ട്വന്റി20യില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറിക്കൊപ്പം ധോണിയെത്തി. 27 പന്തിലായിരുന്നു സെഞ്ചൂറിയനില്‍ ധോണി 50 തികച്ചത്.
നേരത്തേ ആദ്യ ട്വന്റിയില്‍ ശിഖര്‍ ധവാനും ഇത്ര തന്നെ പന്തില്‍ അര്‍ധസെഞ്ച്വറി കണ്ടെത്തിയിരുന്നു.

 ഒരോവറില്‍ കൂടുതല്‍ റണ്‍സ്

ഒരോവറില്‍ കൂടുതല്‍ റണ്‍സ്

ട്വന്റി20യില്‍ അവസാന രണ്ടോവറില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി ധോണി മാറി. 28 റണ്‍സാണ് രണ്ടോവറില്‍ ധോണി നേടിയത്. 2007ല്‍ ഇംഗ്ലണ്ടിനെതിരേ രണ്ടോവറില്‍ 44 റണ്‍സ് വാരിക്കൂട്ടിയ യുവരാജ് സിങിന്റെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്.
2016ല്‍ വിന്‍ഡീസിനെതിരേ വിരാട് കോലി അവസാന രണ്ടോവറില്‍ നേടിയ 26 റണ്‍സാണ് ലിസ്റ്റില്‍ മൂന്നാമത്.

സിക്‌സറില്‍ ധോണി മൂന്നാമന്‍

സിക്‌സറില്‍ ധോണി മൂന്നാമന്‍

ട്വന്റി20യില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടുന്ന മൂന്നാമത്തെ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡിന് ധോണി അര്‍ഹനായി. കഴിഞ്ഞ മല്‍സരത്തിലെ മൂന്നു സിക്‌സറോടെ ധോണിയുടെ സമ്പാദ്യം 44 സിക്‌സറുകളായി ഉയര്‍ന്നു. ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറെയാണ് (43) ധോണി പിന്തള്ളിയത്.
പാകിസ്താന്റെ മുഹമ്മദ് ഷഹ്‌സാദ് (68), ന്യൂസിലന്‍ഡിന്റെ ബ്രെന്‍ഡന്‍ മക്കുല്ലം (58) എന്നിവര്‍ മാത്രമേ ഇനി ധോണിക്കു മുന്നിലുള്ളൂ.

ക്ലാസെനും കുറിച്ചു റെക്കോര്‍ഡ്

ക്ലാസെനും കുറിച്ചു റെക്കോര്‍ഡ്

ട്വന്റി20യില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറിയാണ് ക്ലാസെന്‍ സ്വന്തം പേരിലാക്കിയത്. 22 പന്തില്‍ അഞ്ചു സിക്‌സറും രണ്ടു ബൗണ്ടറികളുമടക്കമാണ് താരം 50 തികച്ചത്.
21 പന്തില്‍ അര്‍ധസെഞ്ച്വറി നേടിയ എബി ഡിവില്ലിയേഴ്‌സും ക്വിന്റണ്‍ ഡികോക്കും നിലവില്‍ റെക്കോര്‍ഡ് പങ്കിടുകയാണ്. ഇരുവരും 2016ല്‍ ഇംഗ്ലണ്ടിനെതിരേയാണ് നേട്ടം കൈവരിച്ചത്.
എന്നാല്‍ ഇന്ത്യക്കെതിരേ ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറിക്ക് ക്ലാസെന്‍ അര്‍ഹനായി. 2011ല്‍ മോര്‍നെ വാന്‍ വിക്ക് (24 പന്തില്‍ 50) സ്ഥാപിച്ച റെക്കോര്‍ഡാണ് തിരുത്തിയത്.

നാലാമത്തെ മികച്ച കൂട്ടുകെട്ട്

നാലാമത്തെ മികച്ച കൂട്ടുകെട്ട്

ട്വന്റി20യില്‍ നാലാം വിക്കറ്റിലെ ഏറ്റവുമുയര്‍ന്ന നാലാമത്തെ കൂട്ടുകെട്ടാണ് ധോണിയും മനീഷ് പാണ്ഡെയും ചേര്‍ന്ന് കഴിഞ്ഞ മല്‍സരത്തില്‍ കുറിച്ചത്. അപരാജിതമായ അഞ്ചാം വിക്കറ്റില്‍ ഇരുവരും 98 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.
പാകിസ്താന്റെ ശുഐബ് മാലിക്ക്-മിസ്ബാഹുല് ഹഖ് (119*) സഖ്യത്തിനാണ് നിലവിലെ റെക്കോര്‍ഡ്. 2007ല്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു ഇവര്‍ റെക്കോര്‍ഡ് കുറിച്ചത്.

രോഹിത് മറക്കാനാഗ്രഹിക്കുന്ന റെക്കോര്‍ഡ്

രോഹിത് മറക്കാനാഗ്രഹിക്കുന്ന റെക്കോര്‍ഡ്

ട്വന്റി20യില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ റണ്ണെടുക്കാനാവാതെ പുറത്തായ ഇന്ത്യന്‍ താരമെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ പേരിലായി. കരിയറില്‍ ഇതു നാലാം തവണയാണ് അക്കൗണ്ട് തുറക്കാനാവാതെ രോഹിത് ക്രീസ് വിടുന്നത്. ഇന്ത്യയുടെ തന്നെ ആശിഷ് നെഹ്‌റ, യൂസഫ് പത്താന്‍ (ഇരുവരും മൂന്നു തവണ) എന്നിവരാണ് ലിസ്റ്റില്‍ തൊട്ടു താഴെയുള്ളത്.

ധോണിയും ക്ലാസെനും മിന്നി

ധോണിയും ക്ലാസെനും മിന്നി

ഇതു അഞ്ചാം തവണയാണ് ട്വന്റി20യില്‍ ഒരേ മല്‍സരത്തില്‍ ഇരുടീമിന്റെയും വിക്കറ്റ് കീപ്പര്‍മാര്‍ 50ലേറെ റണ്‍സെടുക്കുന്നത്. രണ്ടാം ട്വന്റിയില്‍ ധോണി 52*ഉം ക്ലാസെന്‍ 79ഉം റണ്‍സെടുത്തിരുന്നു.
നേരത്തേ ബ്രെന്‍ഡന്‍ മക്കുല്ലം-ജോസ് ബട്‌ലര്‍ (2013), ദിനേഷ് രാംദിന്‍-ലൂക്ക് റോഞ്ചി (2014), ജോസ് ബട്‌ലര്‍-എബി ഡിവില്ലിയേഴ്‌സ് (2016), മുഹമ്മദ് ഷഹ്‌സാദ്-ഗാരി വില്‍സണ്‍ (2017) എന്നിവരും സമാനമായ നേട്ടം കുറിച്ചിട്ടുണ്ട്.

ചഹലിന്റെ മോശം ദിനം

ചഹലിന്റെ മോശം ദിനം

ട്വന്റി20യില്‍ ഒരു മല്‍സരത്തില്‍ ഏറ്റവുമധികം സിക്‌സറുകള്‍ വഴങ്ങുന്ന ഇന്ത്യന്‍ ബൗളറെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് ഇനി ചഹലിന്. രവീന്ദ്ര ജഡേജയെയാണ് ചഹല്‍ മറികടന്നത്. ഏഴു സിക്‌സറുകളാണ് രണ്ടാം ട്വന്റി20യില്‍ ചഹല്‍ വഴങ്ങിയത്.
നേരത്തേ 2009ല്‍ ഓസ്‌ട്രേലിയക്കെതിരേ രവീന്ദ്ര ജഡേജ വഴങ്ങിയ ആറു സിക്‌സറുകളായിരുന്നു നാണക്കേടിന്റെ ലിസ്റ്റില്‍ ഒന്നാമതുണ്ടാിരുന്നത്.

കൂടുതല്‍ റണ്‍സ് വഴങ്ങി ചഹല്‍

കൂടുതല്‍ റണ്‍സ് വഴങ്ങി ചഹല്‍

ട്വന്റി20യില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങുന്ന ഇന്ത്യന്‍ ബൗളറായി ചഹല്‍ മാറി. 64 റണ്‍സാണ് നാലോവറില്‍ ചഹല്‍ വിട്ടുകൊടുത്തത്. 2007ല്‍ ഡര്‍ബനില്‍ ഇംഗ്ലണ്ടിനെതിരേ ജോഗീന്ദര്‍ ശര്‍മ വഴങ്ങിയ 57 റണ്‍സെന്ന നാണക്കേടിന്റെ റെക്കോര്‍ഡാണ് ഇത്തവണ ചഹലിന്റെ പേരിലായത്.

എബിഡിക്കൊപ്പം ഡുമിനി

എബിഡിക്കൊപ്പം ഡുമിനി

ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ട്വന്റി20യില്‍ കൂടുതല്‍ അര്‍ധസെഞ്ച്വറികള്‍ നേടിയ താരമെന്ന എബി ഡിവില്ലിയേഴ്‌സിന്റെ റെക്കോര്‍ഡിനൊപ്പം ജെപി ഡുമിനിയുമെത്തി. ഇരുവരും 10 അര്‍ധസെഞ്ച്വറികള്‍ വീതം നേടിയിട്ടുണ്ട്.
എട്ടു ഫിഫ്റ്റികളുമായി ഫഫ് ഡു പ്ലെസിയാണ് ലിസ്റ്റില്‍ രണ്ടാമത്. ഹാഷിം അംല ഏഴു അര്‍ധസെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.

Story first published: Thursday, February 22, 2018, 12:25 [IST]
Other articles published on Feb 22, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+