ബൗളര്‍മാര്‍ തിളങ്ങി, ഇന്ത്യക്ക് 9 വിക്കറ്റിന്റെ ജയം, ദക്ഷിണാഫ്രിക്കയ്ക്ക് നാണംകെട്ട തോല്‍വി

രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് വിജയം | Oneindia Malayalam
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 9 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 119 എന്ന വിജയലക്ഷ്യത്തില്‍ ബാറ്റ് വീശിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 20.3 ഓവറില്‍ ലക്ഷ്യം കണ്ടു. 26 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 9 ഫോറുകളുടെ അകമ്പടിയോടെ 51 റണ്‍സെടുത്ത ശിഖര്‍ ധവാനും 46 റണ്‍സെടുത്ത വിരാട് കോലിയും പുറത്താകാതെ നിന്നു.
ഇന്ത്യക്കെതിരേയുള്ള രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച തന്നെയായിരുന്നു.. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് പിഴച്ചില്ല. 32.2 ഓവറില്‍ 118 റണ്‍സെടുക്കുന്നതിനിടെ ആതിഥേയരുടെ മുഴുവന്‍ താരങ്ങളെയും പവലിയനിലേക്ക് തിരിച്ചയയ്ക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി.

8.2 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ യുവേന്ദ്ര ചാഹലും ആറോവറില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് നേടിയ കുല്‍ദീപ് യാദവുമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ നാശം വിതച്ചത്. 25റണ്‍സ് വീതം നേടിയ ഖയാ സോണ്ടോയും ജെപി ഡുമിനിയുമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതെന്നതില്‍ നിന്നു തന്നെ തകര്‍ച്ചയുടെ ആഴം വ്യക്തമാകും.
Story first published: Sunday, February 4, 2018, 18:27 [IST]
Other articles published on Feb 4, 2018
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications