
റാങ്കിനായുള്ള പോരാട്ടം
ഏകദിന റാങ്കിങിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടം കൂടിയാണ് ഏകദിന പരമ്പര. ദക്ഷിണാഫ്രിക്ക ഒന്നാംസ്ഥാനത്തു നില്‍ക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടാമതുണ്ട്. റാങ്കിങില്‍ മുന്നേറാനുള്ള അവസരമാണ് ഇന്ത്യക്ക് ഈ പരമ്പര.
4-2നോ അതിനു മുകളിലോ മാര്‍ജിനില്‍ ഏകദിന പരമ്പരയില്‍ വെന്നിക്കൊടി പാറിക്കാനായാല്‍ ദക്ഷിണാഫ്രിക്കയെ മറികടന്ന് ഇന്ത്യക്ക് ഒന്നാംനമ്പര്‍ പദവിയിലെത്താം. എന്നാല്‍ ഒന്നാംറാങ്ക് കാത്തുസൂക്ഷിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കു സമനില മാത്രം മതി.
എന്നാല്‍ ദക്ഷിണാഫ്രിക്ക 5-1നോ 6-0നോ പരമ്പര പോക്കറ്റിലാക്കിയാല്‍ ഇന്ത്യയെ പിന്തള്ളി ഇംഗ്ലണ്ട് രണ്ടാംസ്ഥാനത്തേക്കു കയറും.

കണക്കുകള്‍ എതിര്
ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യക്ക് അത്ര ആശ്വാസം നല്‍കുന്നതല്ല കാര്യങ്ങള്‍. ഇവിടെ ഇതുവരെ ഏകദിന പരമ്പര നേടാന്‍ ഇന്ത്യക്കായിട്ടില്ല.
ആദ്യ ഏകദിനത്തിന്റെ വേദിയായ ഡര്‍ബനിലും ഇന്ത്യയുടെ റെക്കോര്‍ഡ് ദയനീമാണ്. ഇതിനു മുമ്പ് ഇവിടെ നടന്ന ആറ് ഏകദിനങ്ങളിലും ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു വിജയം.

ഡിവില്ലിയേഴ്‌സ് ഇല്ല
ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കന്‍ നിരയിലുണ്ടാവില്ലെന്നത് ഇന്ത്യക്കു നല്‍കുന്ന ആശ്വാസം ചെറുതല്ല. കൈവിരലിനേറ്റ പരിക്കു മൂലം പരമ്പരയിലെ ആദ്യ മൂന്നു കളികളില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യക്കെതിരേ എക്കാലവും മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് ഡിവില്ലിയേഴ്‌സ്.

വ്യത്യസ്ത ടീം
ടെസ്റ്റ് പരമ്പരയില്‍ കളിച്ച ടീമില്‍ നിന്നും വ്യത്യസ്തമായ ടീമണ് ഏകദിന പരമ്പരയില്‍ ഇന്ത്യക്കായി ഇറങ്ങുക. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ സാന്നിധ്യം ഏകദിനത്തില്‍ കോലിക്ക് വലിയ മുതല്‍ക്കൂട്ടാവും.
ടെസ്റ്റില്‍ നിരാശപ്പെടുത്തിയ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ ഏകദിനത്തില്‍ ഇതിനു പ്രായശ്ചിത്തം ചെയ്യാനുള്ള ഒരുക്കത്തിലാണ്. രോഹിതും ശിഖര്‍ ധവാനും ചേര്‍ന്നായിരിക്കും ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.

ടീമും അംഗങ്ങളും
ഇന്ത്യ
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹല്‍, ശിഖര്‍ ധവാന്‍, എംഎസ്‌ധോണി, ശ്രേയസ് അയ്യര്‍, കേദാര്‍ ജാദവ്, ദിനഷേ് കാര്‍ത്തിക്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷ്മി, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ്, അക്ഷര്‍ പട്ടേല്‍, അജിങ്ക്യ രഹാനെ, ശര്‍ദുല്‍ താക്കൂര്‍.
ദക്ഷിണാഫ്രിക്ക
ഫഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), ഹാഷിം അംല, ക്വിന്റണ്‍ ഡികോക്ക്, ജെപി ഡുമിനി, ഇമ്രാന്‍ താഹിര്‍, എയ്ഡന്‍ മര്‍ക്രാം, ഡേവിഡ് മില്ലര്‍, മോര്‍നെ മോര്‍ക്കല്‍, ക്രിസ് മോറിസ്, ലുന്‍ഗി എംഗിഡി, ആന്‍ഡില്‍ ഫെലുകായോ, കാഗിസോ റബാദ, തബ്രേസ് ഷെംസി, ഖായ സോന്‍ഡോ.


Click it and Unblock the Notifications