വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദക്ഷിണാഫ്രിക്കയെ പഞ്ഞിക്കിട്ട് രോഹിത് ശര്‍മ.... സതാംപ്ടണില്‍ ഇന്ത്യക്ക് 6 വിക്കറ്റ് വിജയം

By Vaisakhan MK
1
43651

സതാംപ്ടണ്‍: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യക്ക് മികച്ച വിജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം. 10 പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു ഇന്ത്യ. രോഹിത് ശര്‍മ സെഞ്ച്വറിയുമായി മുന്നില്‍ നിന്ന് നയിച്ചാണ് ഇന്ത്യയെ മികച്ച വിജയത്തിലെത്തിച്ചത്. ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. പേസും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ ക്ഷമയോടെ ബാറ്റ് ചെയ്താണ് ഇന്ത്യ തകര്‍പ്പന്‍ ജയത്തിലേക്ക് ഓടിക്കയറിയത്. രോഹിത് 144 പന്തില്‍ 122 റണ്‍സുമായി പുറത്താവാതെ നിന്നു.

1

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ 227 റണ്‍സില്‍ വരിഞ്ഞ് മുറുക്കകയായിരുന്നു ഇന്ത്യ. ആദ്യ രണ്ട് മത്സരം തോറ്റതിനാല്‍ ജീവന്‍മരണ പോരാട്ടത്തിനാണ് ദക്ഷിണാഫ്രിക്ക കളത്തില്‍ ഇറങ്ങിയത്. എന്നാല്‍ അതിന്റെ മികവൊന്നും അവരുടെ പ്രകടനത്തില്‍ കണ്ടില്ല. ഇന്ത്യന്‍ ബൗളര്‍മാര്‍ പേസും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ തകര്‍പ്പന്‍ ബൗളിംഗാണ് കാഴ്ച്ചവെച്ചത്. ജസ്പ്രീത് ബുംറയാണ് മികച്ച നിന്നത്. അംലയെയും ഡികോക്കിനെയും ബുംറ പുറത്താക്കിയത് അപ്രതീക്ഷിത ബൗണ്‍സ് ഉപയോഗിച്ചായിരുന്നു.

38 റണ്‍സെടുത്ത ഡുപ്ലെസി, 31 റണ്‍സെടുത്ത മില്ലര്‍, 42 റണ്‍സെടുത്ത ക്രിസ് മോറിസ് എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. ബാക്കിയുള്ളവര്‍ക്ക് മികച്ച തുടക്കം കിട്ടിയിട്ടും മുതലാക്കാനായില്ല. അതേസമയം ദക്ഷിണാഫ്രിക്കയുടെ മധ്യനിരയെ തകര്‍ത്ത് സ്പിന്നര്‍ യുസവേന്ദ്ര ചാഹലാണ്. 51 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് ചാഹല്‍ നേടിയത്. ബുംറ, ഭുവനേശ്വര്‍ എന്നിവര്‍ രണ്ടും കുല്‍ദീപും ഒന്നും വിക്കറ്റ് നേടി. മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കടുത്ത സമ്മര്‍ദം ചെലുത്തുന്ന ക്യാപ്റ്റന്‍സിയാണ് കോലി പുറത്തെടുത്തത്.

മറുപടി ബാറ്റിംഗില്‍ എട്ട് റണ്‍സെടുത്ത ശിഖര്‍ ധവാനെയും 18 റണ്‍സെടുത്ത കോലിയെയും ഇന്ത്യക്ക് പെട്ടെന്ന് നഷ്ടമായതോടെ തോല്‍വി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 26 റണ്‍സെടുത്ത ലോകേഷ് രാഹുലുമായി ചേര്‍ന്ന് രോഹിത് മത്സരത്തെ മുന്നോട്ട് നയിച്ചു. ഈ കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. രാഹുല്‍ പുറത്തായ ശേഷം എത്തിയ മഹേന്ദ്ര സിംഗ് ധോണി ഇന്ത്യയുടെ വിജയം ഉറപ്പിച്ചാണ് പുറത്ത് വിട്ടത്. ധോണി 34 റണ്‍സെടുത്തു. 144 പന്തില്‍ 13 ബൗണ്ടറിയും രണ്ട് സിക്‌സറും അടക്കമാണ് രോഹിത് 122 റണ്‍സെടുത്തത്. രോഹിത്താണ് മത്സരത്തിലെ താരം.

Jun 05, 2019, 10:51 pm IST

ലോകകപ്പ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 227, ഇന്ത്യ 47.3 ഓവറില്‍ നാലിന് 230

Jun 05, 2019, 10:32 pm IST

രോഹിത് ശര്‍മയ്ക്ക് സെഞ്ച്വറി. ഇന്ത്യക്ക് ജയിക്കാന്‍ 30 പന്തില്‍ 20 റണ്‍സ്‌

Jun 05, 2019, 10:06 pm IST

ഇന്ത്യ 39.3 ഓവറില്‍ മൂന്നിന് 168 എന്ന നിലയില്‍. ജയിക്കാന്‍ 63 പന്തില്‍ 60 റണ്‍സ്‌

Jun 05, 2019, 9:28 pm IST

ലോകേഷ് രാഹുല്‍ പുറത്ത്. ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം, സതാംപ്ടണില്‍ ആവേശപ്പോരാട്ടം

Jun 05, 2019, 9:27 pm IST

ഇന്ത്യ 31.1 ഓവറില്‍ രണ്ട് വിക്കറ്റിന 139 റണ്‍സെന്ന നിലയില്‍. രോഹിത് 83 റണ്‍സുമായി ക്രീസില്‍.

Jun 05, 2019, 8:43 pm IST

ഇന്ത്യ 21 ഓവറില്‍ രണ്ടിന് 82 എന്ന നിലയില്‍. രോഹിത് ശര്‍മയും ലോകേഷ് രാഹുലും ക്രീസില്‍

Jun 05, 2019, 8:15 pm IST

ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടം. വിരാട് കോലി പുറത്ത്. സ്‌കോര്‍ 15.3 ഓവറില്‍ 54

Jun 05, 2019, 7:35 pm IST

ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. ശിഖര്‍ ധവാന്‍ പുറത്ത്. കഗിസോ റബാദയ്ക്ക് വിക്കറ്റ്.സ്‌കോര്‍ 5.1 ഓവറില്‍ 13

Jun 05, 2019, 6:53 pm IST

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യക്ക് 228 റണ്‍സ് വിജയലക്ഷ്യം.സ്‌കോര്‍: ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ഒന്‍പതിന് 227

Jun 05, 2019, 6:38 pm IST

ദക്ഷിണാഫ്രിക്കയ്ക്ക് എട്ടാം വിക്കറ്റ് നഷ്ടം. 42 റണ്‍സെടുത്ത മോറിസിനെ ഭുവനേശ്വര്‍ കുമാര്‍ മടക്കി

Jun 05, 2019, 5:57 pm IST

ദക്ഷിണാഫ്രിക്കയ്ക്ക് 7ാം വിക്കര്‌റ് നഷ്ടം. 31 റണ്‍സെടുത്ത ഫെലുക്ക് വായോയാണ് പുറത്താണ്. ചാഹലിനാണ് വിക്കറ്റ്

Jun 05, 2019, 5:57 pm IST

ദക്ഷിണാഫ്രിക്കയ്ക്ക് 7ാം വിക്കര്‌റ് നഷ്ടം. 31 റണ്‍സെടുത്ത ഫെലുക്ക് വായോയാണ് പുറത്താണ്. ചാഹലിനാണ് വിക്കറ്റ്

Jun 05, 2019, 5:57 pm IST

ദക്ഷിണാഫ്രിക്കയ്ക്ക് 7ാം വിക്കര്‌റ് നഷ്ടം. 31 റണ്‍സെടുത്ത ഫെലുക്ക് വായോയാണ് പുറത്താണ്. ചാഹലിനാണ് വിക്കറ്റ്

Jun 05, 2019, 5:40 pm IST

ദക്ഷിണാഫ്രിക്കയ്ക്ക് ആറാം വിക്കറ്റ് നഷ്ടം. 31 റണ്‍സെടുത്ത മില്ലറെ ചഹല്‍ മടക്കി. സ്‌കോര്‍ 35.3 ഓവറില്‍ 135 റണ്‍സ്

Jun 05, 2019, 4:48 pm IST

ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചാം വിക്കറ്റ് നഷ്ടം... മൂന്ന് റണ്‍സെടുത്ത ഡുമിനിയെ കുല്‍ദീപ് യാദവ് പുറത്താക്കി

Jun 05, 2019, 4:39 pm IST

ദക്ഷിണാഫ്രിക്കയ്ക്ക് 4 വിക്കറ്റ് നഷ്ടം. ചഹലിന് രണ്ട് വിക്കറ്റ്. സ്‌കോര്‍ 20.4 ഓവറില്‍ 84 റണ്‍സ്

Jun 05, 2019, 3:29 pm IST

ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം വിക്കറ്റ് നഷ്ടം. ക്വിന്റണ്‍ ഡികോക്കാണ് പുറത്തായത്. സ്‌കോര്‍, 5.5 ഓവറില്‍ 24 റണ്‍സ്‌

Jun 05, 2019, 3:20 pm IST

ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. ഹാഷിം അംലയാണ് പുറത്തായത്. സ്‌കോര്‍ 4 ഓവറില്‍ ഒന്നിന് 15

Jun 05, 2019, 2:43 pm IST

ലോകകപ്പ്: ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

{headtohead_cricket_3_6}

Story first published: Wednesday, June 5, 2019, 22:53 [IST]
Other articles published on Jun 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X