Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും ബാറ്റിങ്‌നിരയുടെ 'ചതി'... 200 തികയ്ക്കാതെ ഇന്ത്യ വീണു, ഇനി ഏറില്‍ നോക്കാം

ജൊഹാന്നസ്ബര്‍ഗ്: തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലും ബാറ്റിങ് നിര ഇന്ത്യയെ ചതിച്ചു. രോഹിത് ശര്‍മയെ മാറ്റി അജിങ്ക്യ രഹാനെയെ കൊണ്ടുവന്നിട്ടും രക്ഷയുണ്ടായില്ല. ന്യൂവാണ്ടറേഴ്‌സില്‍ നടക്കുന്ന ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ആദ്യദിനം തന്നെ അവസാനിച്ചു, അതും 200 പോലും തികയ്ക്കാതെ. വെറും 187 റണ്‍സിനാണ് ലോക ഒന്നാംനമ്പര്‍ ടീം കൂടാരം കയറിയത്. ക്യാപ്റ്റന്‍ വിരാട് കോലിയുടെയും (54) ചേതേശ്വര്‍ പുജാരയുടെയും (50) ഇന്നിങ്‌സുകള്‍ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ ബാറ്റിങ് നിര ദുരന്തമായിരുന്നു. 30 റണ്‍സെടുത്ത പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ മിടുക്ക് പോലും ബാറ്റ്‌സ്മാന്‍മാരില്‍ നിന്നുണ്ടായില്ല.

1

ലോകേഷ് രാഹുല്‍(0), മുരളി വിജയ്(8), അജിങ്കെ രഹാനെ(9), പാര്‍ത്ഥിവ് പട്ടേല്‍(2), ഹര്‍ദിക് പാണ്ഡ്യ(0), മുഹമ്മദ് ഷമി(8), ഇഷാന്ത് ശര്‍മ(0), ജസ്പ്രീത് ബുംറ(0) എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ ബാറ്റിങ് പ്രകടനം. മൂന്നു വിക്കറ്റെടുത്ത കാഗിസോ റബാദയാണ് ആതിഥേയ ബൗളിങ് നിരയില്‍ മികച്ചുനിന്നത്. മോര്‍നെ മോര്‍ക്കല്‍, വെര്‍ണോണ്‍ ഫിലാന്‍ഡര്‍, ആന്‍ഡില്‍ ഫെലുക്വായോ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് തുടക്കത്തില്‍ തന്നെ പിഴുതെടുക്കാനായത് ഇന്ത്യക്ക് അല്‍പ്പം ആശ്വാസമാവും. ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ആതിഥേയര്‍ ഒരു വിക്കറ്റിന് ആറു റണ്‍സെന്ന നിലയിലാണ്.

2

സെഞ്ചൂറിയനില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ പരാജയപ്പെട്ട ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. സ്പിന്നര്‍ ആര്‍ അശ്വിനു പകരം ഒന്നാം ടെസ്റ്റില്‍ കളിച്ച പേസര്‍ ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തിയപ്പോള്‍ പരമ്പരയിലാദ്യമായി അജിങ്ക്യ രഹാനെയ്ക്ക് അവസരം ലഭിച്ചു. ആദ്യ രണ്ടു ടെസ്റ്റുകളിലും നിറംമങ്ങിയ രോഹിത് ശര്‍മയ്ക്കു പകരമാണ് രഹാനെ പ്ലെയിങ് ഇലവനിലെത്തിയത്.

Story first published: Wednesday, January 24, 2018, 22:45 [IST]
Other articles published on Jan 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+