Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മഴ 'നോട്ടൗട്ട്'... ദക്ഷിണാഫ്രിക്കന്‍ കുതിപ്പിന് ബ്രേക്ക്, ഇന്ത്യക്ക് ആശ്വാസം

കേപ്ടൗണ്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം മഴ വില്ലനായി. ക്രീസ് വിടാതെ മഴ തകര്‍ത്തു കളിച്ചപ്പോള്‍ ഒരോവര്‍ പോലും മല്‍സരം നടന്നില്ല. വലിയ ലീഡിലേക്കുള്ള ദക്ഷിണാഫ്രിക്കയുടെ കുതിപ്പിന് മഴ തടയിട്ടതില്‍ ഇന്ത്യ ആശ്വസിക്കുന്നുണ്ടാവും. 77 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുമായി രണ്ടാമിന്നിങ്‌സ് ആരംഭിച്ച ആതിഥേയര്‍ രണ്ടു വിക്കറ്റിന് 65 റണ്‍സെന്ന നിലയിലാണ്. എട്ടു വിക്കറ്റുകള്‍ കൈയിലിരിക്കെ ദക്ഷിണാഫ്രിക്കയ്ക്കു 142 റണ്‍സിന്റെ ലീഡുണ്ട്. നാലാം ദിനം പരമാവധി വേഗത്തില്‍ റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യയെ ബാറ്റിങിന് അയക്കുകയാവും ഇനി ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. ഹാഷിം അംലയും (4*) നൈറ്റ് വാച്ച്്മാന്‍ കാഗിസോ റബാദയുമാണ് (2) ക്രീസിലുള്ളത്.

1

നേരത്തേ ദക്ഷിണാഫ്രിക്കയുടെ ഒാമിന്നിങ്‌സ് സ്‌കോറായ 286നു മറുപടിയില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് 209 റണ്‍സില്‍ അവസാനിച്ചു. വന്‍ നാണക്കേടില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചത് ടീമിലെ പുതിയ ഓള്‍റൗണ്ട് സെന്‍സേഷനായ ഹര്‍ദിക് പാണ്ഡ്യയായായിരുന്നു. സൂപ്പര്‍ താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ സെഞ്ച്വറിക്കു തുല്യമായ ഇിങ്‌സിലൂടെ പാണ്ഡ്യ ഇന്ത്യയുടെ രക്ഷകനായി. വെടിക്കെട്ട്് ബാറ്റിങ് കാഴ്ചവച്ച പാണ്ഡ്യ 93 റണ്‍സെടുത്ത് പുറത്തായി. വെറും 95 പന്തിലാണ് 14 ബൗണ്ടറികളും ഒരു സിക്‌സറും പറത്തി പാണ്ഡ്യ ഇന്ത്യയുടെ ഹീറോയായത്.

2

ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ നാലു വിക്കറ്റുകള്‍ പിഴുത പേസര്‍ ഭുവനേശ്വര്‍ 25 റണ്‍സെടുത്ത് ബാറ്റിങിലും നിര്‍ണായക സംഭാവന നല്‍കി. ചേതേശ്വര്‍ പുജാരയാണ് 20നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു ഇന്ത്യന്‍ താരം.

ദക്ഷിണാഫ്രിക്കയുടെ ശക്തമായ പേസാക്രമണത്തിനു മുില്‍ പിടിച്ചുനില്‍ക്കാനാവാതെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ഘോഷയാത്രയ്ക്കാണ് കേപ്ടൗണ്‍ സാക്ഷിയായത്. മൂന്നു വിക്കറ്റ് വീതമെടുത്ത വെര്‍ണോണ്‍ ഫിലാന്‍ഡര്‍, കാഗിസോ റബാദ എന്നിവരും രണ്ടു വിക്കറ്റ് വീഴ്ത്തിയ ഡെയ്ല്‍ സ്റ്റെയ്‌നും മോര്‍നെ മോര്‍ക്കലും ചേര്‍ാന്നാണ് ലോക ഒന്നാം നമ്പര്‍ ടീമായ ഇന്ത്യയെ വരിഞ്ഞുകെട്ടിയത്.

Story first published: Sunday, January 7, 2018, 19:28 [IST]
Other articles published on Jan 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+