Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാനംകാത്തത് പാണ്ഡ്യ... ദക്ഷിണാഫ്രിക്കന്‍ ആധിപത്യം, മൂന്നാംദിനം നിര്‍ണായകം

കേപ്ടൗണ്‍: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക മികച്ച ലീഡിലേക്ക്. ഒന്നാമിന്നിങ്‌സില്‍ 77 റണ്‍സിന്റെ ലീഡുമായി രണ്ടാമിന്നിങ്‌സ് ആരംഭിച്ച ആതിഥേയര്‍ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടു വിക്കറ്റിന് 65 റണ്‍സെടുത്തിട്ടുണ്ട്. എട്ടു വിക്കറ്റുകള്‍ കൈയിലിരിക്കെ ദക്ഷിണാഫ്രിക്ക ഇപ്പോള്‍ 142 റണ്‍സിനു മുന്നിലാണ്. 250നു മുകളിലുള്ള ഏതു വിജയലക്ഷ്യവും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ പിച്ചില്‍ എത്തിപ്പിടിക്കുക ദുഷ്‌കരമാവും.

1

നേരത്തേ ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 286നു മറുപടിയില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് 209 റണ്‍സില്‍ അവസാനിച്ചു. വന്‍ നാണക്കേടില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചത് ടീമിലെ പുതിയ ഓള്‍റൗണ്ട് സെന്‍സേഷനായ ഹര്‍ദിക് പാണ്ഡ്യയാണ്. സൂപ്പര്‍ താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ സെഞ്ച്വറിക്കു തുല്യമായ ഇന്നിങ്‌സിലൂടെ പാണ്ഡ്യ ഇന്ത്യയുടെ രക്ഷകനാവുകയായിരുന്നു. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച പാണ്ഡ്യ 93 റണ്‍സെടുത്ത് പുറത്തായി. വെറും 95 പന്തിലാണ് 14 ബൗണ്ടറികളും ഒരു സിക്‌സറും പറത്തി പാണ്ഡ്യ ഇന്ത്യയുടെ ഹീറോയായത്.

ഒന്നാമിന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ നാലു വിക്കറ്റുകള്‍ പിഴുത പേസര്‍ ഭുവനേശ്വര്‍ 25 റണ്‍സെടുത്ത് ബാറ്റിങിലും നിര്‍ണായക സംഭാവന നല്‍കി. ചേതേസ്വര്‍ പുജാരയാണ് 20നു മുകൡ സ്‌കോര്‍ ചെയ്ത മറ്റൊരു ഇന്ത്യന്‍ താരം. 77 റണ്‍സിന്റെ ലീഡാണ് ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്‌സില്‍ നേടിയത്. തുടര്‍ന്ന് രണ്ടാമിന്നിങ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്ക രണ്ടാംദിനം ആറോവര്‍ കഴിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയിലാണ്.

2

ദക്ഷിണാഫ്രിക്കയുടെ ശക്തമായ പേസക്രമണത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ഘോഷയാത്രയ്ക്കാണ് കേപ്ടൗണ്‍ സാക്ഷിയായത്. മൂന്നിന് 28 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം പുനരാരംഭിച്ച ഇന്ത്യക്കു വേണ്ടി പാണ്ഡ്യ മാത്രമാണ് പൊരുതി നോക്കിയത്. ഒരു ഘട്ടത്തില്‍ ഏഴിന് 92 റണ്ഡസെന്ന നിലയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യ 150 റണ്‍സ് പോലും കടക്കില്ലെന്ന് തോന്നിച്ചു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച പാണ്ഡ്യ ഇന്ത്യയെ ദുരന്തത്തില്‍ നിന്നും രക്ഷിക്കുകയായിരുന്നു. മൂന്നു വിക്കറ്റ് വീതമെടുത്ത വെര്‍ണോണ്‍ ഫിലാന്‍ഡര്‍, കാഗിസോ റബാദ എന്നിവരും രണ്ടു വിക്കറ്റ് വീഴ്ത്തിയ ഡെയ്ല്‍ സ്റ്റെയ്‌നും മോര്‍നെ മോര്‍ക്കലും ര്‍ന്നാണ് ലോക ഒന്നാംനമ്പര്‍ ടീമായ ഇന്ത്യയെ വരിഞ്ഞുകെട്ടിയത്.

നേരത്തേ ആദ്യദിനം പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ നാലു വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്താന്‍ ഇന്ത്യയെ സഹായിച്ചത്. എബി ഡിവില്ലിയേഴ്‌സും (65) ക്യാപ്റ്റന്‍ ഫഫ് ഡു പ്ലെസിസുമാണ് (62) ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. ക്വിന്റണ്‍ ഡികോക്ക് 43 റണ്‍സെടുത്തിരുന്നു. ആദ്യ അഞ്ചോവറില്‍ തന്നെ മൂന്നു വിക്കറ്റുകള്‍ പിഴുത് ഇന്ത്യ ആതിഥേയരെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

Story first published: Saturday, January 6, 2018, 22:34 [IST]
Other articles published on Jan 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+