വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: കരുത്തുകാട്ടി ദക്ഷിണാഫ്രിക്ക, അശ്വിനിലൂടെ ഇന്ത്യ തിരിച്ചുവന്നു

ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 502 റണ്‍സെടുത്തിരുന്നു

India vs South Africa First Test Day 3 Match Report | Oneindia Malayalam
1
46113

വിശാഖപട്ടണം: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക കരുത്തുകാട്ടി. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 502 റണ്‍സിന് മറുപടിയില്‍ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക എട്ടു വിക്കറ്റിന് 385 റണ്‍സെടുത്തിട്ടുണ്ട്. രണ്ടു വിക്കറ്റ് ശേഷിക്കെ ഇന്ത്യയേക്കാള്‍ 117 റണ്‍സിന് പിറകിലാണ് അവര്‍. ഒരു ഘട്ടത്തില്‍ അഞ്ചിന് 341 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു അവര്‍. എന്നാല്‍ ആര്‍ അശ്വിന്റെ അഞ്ചു വിക്കറ്റ് പ്രകടനം ഇന്ത്യയെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നു. ഡീന്‍ എല്‍ഗറുടെയും (160) ഫഫ് ഡുപ്ലെസിയുടെയും (111) സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയ്ക്കു കരുത്തായത്.

elgar

287 പന്തില്‍ 18 ബൗണ്ടറികളും നാലു സിക്‌സറുകളുിം എല്‍ഗറുടെ ഇന്നിങ്‌സിലുണ്ടായിരുന്നു
ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിയാണ് (55) ദക്ഷിണാഫ്രിക്കയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. എയ്ഡന്‍ മര്‍ക്രാം (5), ത്യുനിസ് ഡിബ്രുയ്ന്‍ (4), ഡെയ്ന്‍ പിയെറ്റ് (0), ടെംബ ബവുമ (18), വെര്‍ണോണ്‍ ഫിലാന്‍ഡര്‍ (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

നേരത്തേ ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളിന്റെയും (215) രോഹിത് ശര്‍മയുടെയും (176) തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഇന്ത്യയെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. മായങ്ക് കന്നി ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറിയുമാണ് മല്‍സരത്തില്‍ കുറിച്ചതെങ്കില്‍ ഓപ്പണറായുള്ള അരങ്ങേറ്റത്തില്‍ തന്നെ രോഹിത് സെഞ്ച്വറിയുമായി കസറുകയായിരുന്നു.

ind

371 പന്തില്‍ 23 ബൗണ്ടറികളും ആറു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു മായങ്കിന്റെ ഇന്നിങ്‌സെങ്കില്‍ രോഹിത് 244 പന്തില്‍ ഇത്ര തന്നെ ബൗണ്ടറികളും സിക്‌സറും പായിച്ചു. രവീന്ദ്ര ജഡേജ 30 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ വൃധിമാന്‍ സാഹ (21), ക്യാപ്റ്റന്‍ വിരാട് കോലി (20) എന്നിവര്‍ക്കു കാര്യമായ സംഭാവന നല്‍കാനായില്ല. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി സ്പിന്നര്‍ കേശവ് മഹാരാദ് മൂന്നു വിക്കറ്റ് വീഴ്ത്തി.

ടോസിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. റിഷഭ് പന്തിനു പകരം വെറ്ററന്‍ താരം വൃധിമാന്‍ സാഹയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ രണ്ടു ടെസ്റ്റുകളിലും അവസരം ലഭിക്കാതിരുന്ന വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനും ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തി.

Story first published: Friday, October 4, 2019, 17:41 [IST]
Other articles published on Oct 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X