ബൗളര്‍മാര്‍ ജയം വച്ച് നീട്ടി, തട്ടിത്തെറിപ്പിച്ച് ബാറ്റിങ് നിര... ഇന്ത്യക്കു ദയനീയ തോല്‍വി
കേപ്ടൗണ്‍: തകര്‍പ്പന്‍ പ്രകടനത്തിലൂടെ ബൗളര്‍മാര്‍ ഇന്ത്യക്ക് ജയം കൈയെത്തുംദൂരത്ത് എത്തിച്ചെങ്കിലും ബാറ്റിങ് നിരയുടെ ചതി വന്‍ തോല്‍വിക്കു വഴിവച്ചു. മൂന്നു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യടെസ്റ്റില്‍ 72 റണ്‍സിന്റെ ദയനീയ തോല്‍വിയാണ് ഇന്ത്യയേറ്റുവാങ്ങിയത്. ജയിക്കാന്‍ 208 റണ്‍സ് മാത്രം മതിയായിരുന്നെങ്കിലും ബാറ്റ്‌സ്മാന്മാരുടെ മോശം പ്രകടനം ഇന്ത്യയുടെ തോല്‍വി വേഗത്തിലാക്കുകയായിരുന്നു.
ഒരു ദിവസം ബാക്കിനില്‍ക്കെ വെറും 135 റണ്‍സിനാണ് വിരാട് കോലിയും സംഘവും കൂടാരം കയറിയത്. വെറും മൂന്നു ദിവസം കൊണ്ടാണ് ആദ്യ ടെസ്റ്റ് അവസാനിച്ചത്. മഴയെ തുടര്‍ന്നു മൂന്നാം ദിനം ഒരോവര്‍ പോലും പന്തെറിയാന്‍ സാധിച്ചിരുന്നില്ല.

കോലിയും അശ്വിനും മാത്രം
രണ്ടാമിന്നിങ്‌സില്‍ ആര്‍ അശ്വിനും (37) ക്യാപ്റ്റന്‍ വിരാട് കോലിയും (28) ഭേദപ്പെട്ട പ്രകടനം നടത്തിയതൊഴിച്ചാല്‍ മറ്റുള്ളവരെല്ലാം തികഞ്ഞ പരാജയമായി മാറി. എട്ടു പേരടങ്ങുന്ന ശക്തമായ ബാറ്റിങ് നിരയുണ്ടായിട്ടും ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ കുറഞ്ഞ വിജയലക്ഷ്യം പോലും ഇന്ത്യക്ക് എത്തിപ്പിടിക്കാന്‍ കഴിഞ്ഞില്ല.
64 ഓവറിനിടെ 18 വിക്കറ്റുകളാണ് കേപ്ടൗണ്ടില്‍ കടപുഴകിയത്. നാലാം ദിനം മാത്രം വീണത് 18 വിക്കറ്റുകളാണ്. ദക്ഷിണാഫ്രിക്കയുടെ എട്ടു വിക്കറ്റുകള്‍ ഇന്ത്യ കൊയ്തപ്പോള്‍ ഇന്ത്യയുടെ പത്ത് വിക്കറ്റും ആതിഥേയര്‍ സ്വന്തമാക്കി.

അന്തകനായി ഫിലാന്‍ഡര്‍
ആറു വിക്കറ്റ് കടപുഴക്കിയ പേസര്‍ വെര്‍ണോണ്‍ ഫിലാന്‍ഡറാണ് ലോക ഒന്നാം നമ്പര്‍ ടീമായ ഇന്ത്യയെ തരിപ്പണമാക്കിയത്. മോര്‍നെ മോര്‍ക്കലും കാഗിസോ റബാദയും രണ്ടു വിക്കറ്റ് വീതം പിഴുതതോടെ ഇന്ത്യന്‍ ദുരന്തം പൂര്‍ത്തിയായി. 15.4 ഓവറില്‍ 42 റണ്‍സ് മാത്രം വഴങ്ങിയാണ് ഫിലാന്‍ഡര്‍ ആറു താരങ്ങളെ പവലിയനിലേക്കു മടക്കിയത്.
ഫിലാന്‍ഡര്‍ തന്നെയാണ് കളിയിലെ കേമന്‍.
സ്‌കോര്‍: ദക്ഷിണാഫ്രിക്ക 286, 130. ഇന്ത്യ 209, 135.
ജയത്തോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0നു മുന്നിലെത്തി.

വിജയപ്രതീക്ഷ നല്‍കി ബൗളര്‍മാര്‍
നേരത്തേ മഴ മൂലം ഉപേക്ഷിക്കപ്പെട്ട മൂന്നാം ദിനത്തിനു ശേഷം നാലാം ദിനം മിന്നുന്ന പ്രകടനത്തിലൂടെ ഇന്ത്യന്‍ പേസര്‍മാര്‍ ദക്ഷിണാഫ്രിക്കയെ വരിഞ്ഞു കെട്ടുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ രണ്ടാമിന്നിങ്സ് 130ലാണ് ഇന്ത്യ അവസാനിപ്പിച്ചത്.എബി ഡിവില്ലിയേഴ്സിനൊഴികെ (35) മറ്റുള്ളവര്‍ക്കൊന്നും ഇന്ത്യന്‍ പേസാക്രമണത്തില്‍ മറുപടിയുണ്ടായില്ല. മൂന്നു വിക്കറ്റ് വീതം പിഴുത മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ചേര്‍ന്നാണ് ആതിഥേയരെ എറിഞ്ഞൊതുക്കിയത്. ഭുവനേശ്വര്‍ കുമാറിനും ഹര്‍ദിക് പാണ്ഡ്യക്കും രണ്ടു വിക്കറ്റ് വീതം ലഭിച്ചു. 41.2 ഓവറിലാണ് ദക്ഷിണാഫ്രിക്ക കൂടാരത്തില്‍ തിരിച്ചെത്തിയത്. ഒരു ഭാഗത്ത് വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെടുമ്പോഴും ഡിവില്ലിയേഴ്സ് പൊരുതി നിന്നു. അവസാനമായാണ് ഡിവില്ലിയേഴ്സ് പുറത്തായത്.

വിക്കറ്റുകള്‍ പിഴുത് ഇന്ത്യ
രണ്ടിന് 65 റണ്‍സെന്ന നിലയില്‍ നാലാം ദിനം രണ്ടാമിന്നിങ്സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക വിശ്വസ്തനായ ഹാഷിം അംലയെയാണ് ആദ്യം നഷ്ടമായത്. ടീം സ്‌കോറിലേക്ക് ഒരു റണ്‍സ് കൂടി ചേര്‍ന്നുന്നതിനിടെയായിരുന്നു മുന്‍ ക്യാപ്റ്റന്റെ മടക്കം. 15 പന്തില്‍ ഒരു ബൗണ്ടറിയോടെ നാലു റണ്‍സെടുത്ത അംലയെ ഷമിയുടെ ബൗളിങില്‍ രോഹിത് ശര്‍മ മനോഹരമായ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. നൈറ്റ് വാച്ച്മാനായി ക്രീസിലെത്തി തട്ടിയും മുട്ടിയും നിന്ന് ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ച പേസര്‍ കാഗിസോ റബാദയെയാണ് പിന്നീട് ഇന്ത്യ തിരിച്ചയച്ചത്. ഷമിയുടെ ബൗളിങില്‍ റബാദയെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി സ്ലിപ്പില്‍ അനായാസ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിസിനെ അക്കൗണ്ട് തുറക്കും മുമ്പ് ബുംറ മടക്കി. ക്വിന്റണ്‍ ഡി കോക്കിന്റെയും (8)വിക്കറ്റ് ബുംറയ്ക്കാണ്. പേസര്‍ വെര്‍ണോണ്‍ ഫിലാന്‍ഡറെ (0) ഷമി വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications