Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രില്ല്യന്റ് ഭുവി... ഇന്ത്യന്‍ തുടക്കം സ്വപ്‌നതുല്യം, അഞ്ചോവറിനുള്ളില്‍ മൂന്നു വിക്കറ്റ്!!

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കന്നി ടെസ്റ്റ് പരമ്പര ലക്ഷ്യമിടുന്ന ഇന്ത്യക്ക് ഒന്നാം ടെസ്റ്റില്‍ ബൗളിങ്. സ്വപ്‌നതുല്യമായ തുടക്കമാണ് മല്‍സരത്തില്‍ ഇന്ത്യക്കു ലഭിച്ചത്. ആദ്യ അഞ്ചോവറിനുള്ളില്‍ തന്നെ ദക്ഷിണാഫ്രിക്കയുടെ മൂന്നു വിക്കറ്റുകളാണ് ഇന്ത്യ പിഴുതത്. പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ മാസ്മരിക സ്‌പെല്ലാണ് ആതിഥേയരെ സ്തബ്ധരാക്കിയത്. ദക്ഷിണാഫ്രിക്കയുടെ മൂന്നു വിക്കറ്റും ഭുവിക്കാണ്. ഓപ്പണര്‍മാരായ ഡീന്‍ എല്‍ഗറുടെയും (0) എയ്ഡന്‍ മര്‍ക്രാമിന്റെയും (5) വിക്കറ്റുകളാണ് ഇന്ത്യ വീഴ്ത്തിയത്. കളി അഞ്ചോവറിലെത്തിയപ്പോള്‍ രണ്ടു വിക്കറ്റിന് 12 റണ്‍സെന്ന പരിതാപകരമായ നിലയിലാണ് ആതിഥേയര്‍.

1

ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ഡീന്‍ എല്‍ഗറിനെ പുറത്താക്കിയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചത്. ഭുവനേശ്വറിന്റെ ബൗളിങില്‍ എല്‍ഗറിനെ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. മൂന്നാം ഓവറിലെ അവസാന പന്തില്‍ മറ്റൊരു ഓപ്പണറായ മര്‍ക്രാമിനെ ഭുവി വിക്കറ്റിനു മുന്നില്‍ കുരുക്കി. അഞ്ചാം ഓവറിലെ അഞ്ചാമത്തെ പന്തിലാണ് ഭുവനേശ്വര്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ അംലയയെയും തിരിച്ചയച്ചത്. പത്ത് പന്തില്‍ നിന്നു മൂന്നു റണ്‍സെടുത്ത അംലയെ ഭുവനേശ്വര്‍ വിക്കറ്റ് കീപ്പര്‍ സാഹയ്ക്കു സമ്മാനിക്കുകയായിരുന്നു.

2

ടോസ് ലഭിച്ച ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫഫ് ഡു പ്ലെസിസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ ജയിച്ച് മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ലീഡ് നേടുകയാണ് ഇരുടീമിന്റെയും ലക്ഷ്യം. ശക്തമായ ബാറ്റിങ് ലൈനപ്പുമായാണ് ഇന്ത്യ ഒന്നാംടെസ്റ്റില്‍ ഇറങ്ങുന്നത്. ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനടക്കം എട്ടു പേരും ബാറ്റ്‌സ്മാന്‍മാണ്. നാലു പേസര്‍മാരും ഒരു സ്പിന്നറുമടങ്ങുന്നതാണ് ടീം കോമ്പിനേഷന്‍. അശ്വിനാണ് ഏക സ്പിന്നര്‍. ഹര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുംറ എന്നിവരാണ് പേസര്‍മാരെങ്കില്‍ അശ്വിനാണ് ഏക സ്പിന്നര്‍.

Story first published: Friday, January 5, 2018, 14:36 [IST]
Other articles published on Jan 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+