For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദക്ഷിണാഫ്രിക്കന്‍ വിജയലക്ഷ്യം 241 റണ്‍സ്, ആതിഥേയര്‍ ഒന്നിന് 17

ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ നേരിയ ലീഡ് വഴങ്ങിയിരുന്നു

By Manu

ജൊഹാന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാമിന്നിങ്‌സ് 247 റണ്‍സില്‍ അവസാനിച്ചു. ഇതോടെ 241 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കു മുന്നില്‍ വച്ചിരിക്കുന്നത്. രണ്ടാമിന്നിങ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് തുടക്കത്തില്‍ തന്നെ ഇന്ത്യ പിഴുതു. മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റിവ് 17 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. ഒമ്പത് വിക്കറ്റ് ശേഷിക്കെ ജയത്തിനായി അവര്‍ക്ക് 224 റണ്‍സ് കൂടി വേണം.

1

നേരത്തേ അജിങ്ക്യ രഹാനെയുടെയും (48) ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ സ്‌കോര്‍ 250ന് അടുത്തെത്തിച്ചത്. ഭുവനേശ്വര്‍ കുമാര്‍ 33 റണ്‍സ് നേടി. മുഹമ്മദ് ഷമിയും (27) ഭേദപ്പെട്ട പ്രകടനം നടത്തി. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഏകദിന ശൈലിയിലാണ് രഹാനെ തകര്‍ത്തുകളിച്ചത്. 68ന്തില്‍ ആറു ബൗണ്ടറികളുള്‍പ്പെടുന്നതായിരുന്നു രഹാനെയുടെ ഇന്നിങ്‌സ്.

2

16 റണ്‍സെടുത്ത ലോകേഷ് രാഹുലിനെയാണ് മൂന്നാംദിനം ഇന്ത്യക്കു ആദ്യം നഷ്ടമായത്. വെര്‍ണോണ്‍ ഫിലാന്‍ഡറുടെ ബൗളിങില്‍ ഫഫ് ഡു പ്ലെസിസിനു ക്യാച്ച് നല്‍കി രാഹുല്‍ ക്രീസ് വിടുകയായിരുന്നു. പിന്നീട് മുരളി വിജയ് (25), ചേതേശ്വര്‍ പുജാര (1), വിരാട് കോലി (41), ഹര്‍ദിക് പാണ്ഡ്യ (1), ജസ്പ്രീത് ബുംറ (0) എന്നിവരെയും ഇന്ത്യക്കു നഷ്ടമായി. മൂന്നു വിക്കറ്റ് വീതമെടുത്ത വെര്‍ണോണ്‍ ഫിലാന്‍ഡര്‍, കാഗിസോ റബാദ, മോര്‍നെ മോര്‍ക്കല്‍ എന്നിവര്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

Story first published: Friday, January 26, 2018, 22:44 [IST]
Other articles published on Jan 26, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+