വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രണ്ടാം ടെസ്റ്റ് സമനിലയില്‍; ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ പരമ്പര ഇന്ത്യക്ക്

മൈസൂര്‍: ഇന്ത്യ എയും ദക്ഷിണാഫ്രിക്ക എയും തമ്മിലുള്ള രണ്ടാം അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍. രണ്ടാം ഇന്നിങ്‌സ് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തതോടെ മത്സരം സമനിലയില്‍ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് മത്സര പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച ഇന്ത്യ എ ടീം പരമ്പര സ്വന്തമാക്കി. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രമാണ് രണ്ടാം ടെസ്റ്റിലെ താരം.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 417 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 400 റണ്‍സും നേടി.ശുബ്മാന്‍ ഗില്‍ (92),കരുണ്‍ നായര്‍ (78),വൃധിമാന്‍ സാഹ (60),ശിവം ദുബെ (68),ജലജ് സക്‌സേന (48) എന്നിവരുടെ ബാറ്റിങാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് കരുത്തായത്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി മുല്‍ഡറും ഡെയ്ന്‍ പിഡെറ്റും മൂന്ന് വിക്കറ്റ് വീതം പങ്കിട്ടു.

ടി20 ലോകകപ്പ് 2020: എന്റെ ടീമില്‍ ധോണിയില്ല!! പന്തില്ലെങ്കില്‍ സഞ്ജു മതി... പറഞ്ഞത് ഗവാസ്‌കര്‍ടി20 ലോകകപ്പ് 2020: എന്റെ ടീമില്‍ ധോണിയില്ല!! പന്തില്ലെങ്കില്‍ സഞ്ജു മതി... പറഞ്ഞത് ഗവാസ്‌കര്‍

cricket

ഇന്ത്യക്ക് മറുപടി പറയാനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ മുന്‍ നിര തകര്‍ന്നെങ്കിലും ആറാം വിക്കറ്റിലെ എയ്ഡന്‍ മാര്‍ക്രം (161) മുല്‍ഡര്‍ കൂട്ടുകെട്ട് 400 എന്ന മികച്ച സ്‌കോര്‍ ടീമിന് സമ്മാനിച്ചു.ഡി ബ്രൂയിന്‍ (41),വെര്‍ണോന്‍ ഫിലാണ്ടര്‍ (21) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.കുല്‍ദീപ് യാദവ് നാലും ഷഹബാസ് നദീം മൂന്ന് വിക്കറ്റും വീഴ്്ത്തി ഇന്ത്യന്‍ നിരയില്‍ തിളങ്ങി. ഒന്നാം ഇന്നിങ്‌സില്‍ നേരിയ 17 റണ്‍സ് ലീഡിന്റെ കരുത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യക്കുവേണ്ടി ഓപ്പണര്‍ പ്രിയങ്ക് പാഞ്ചല്‍ (109) സെഞ്ച്വറി നേടി. കരുണ്‍ നായര്‍ (51*) അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി.

Story first published: Saturday, September 21, 2019, 11:01 [IST]
Other articles published on Sep 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X