ഇന്ത്യക്ക് 73 റണ്‍സ് വിജയം, ദക്ഷിണാഫ്രിക്കയില്‍ പിറന്നത് പുതിയ ചരിത്രം

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് 73 റണ്‍സിന്റെ വിജയം. ആഫ്രിക്കന്‍ മണ്ണില്‍ വിരാട് കോലിയും കൂട്ടരും പുതിയൊരു ചരിത്രം കൂടി എഴുതുകയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ വെച്ച് ഇന്ത്യ ആദ്യമായാണ് ഒരു ഏകദിന പരമ്പര സ്വന്തമാക്കുന്നത്. ആറു മത്സരങ്ങളുള്ള പരന്പരയില്‍ നാലെണ്ണത്തില്‍ ഇന്ത്യ വിജയിച്ചു കഴിഞ്ഞു.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിങ് തിരഞ്ഞെടുത്തതിനെ തുടര്‍ന്ന് നിശ്ചിത 50 ഓവറില്‍ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സ് നേടി. ആതിഥേയരുടെ മറുപടി ബാറ്റിങിനെ 42.2 ഓവറില്‍ 201 എന്ന നിലയില്‍ ഒതുക്കാന്‍ ഇന്ത്യക്കായി. നാലുവിക്കറ്റ് നേടിയ കുല്‍ദീപ് യാദവും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ യുവേന്ദ്ര ചാഹലും ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്നാണ് വിജയം ഉറപ്പാക്കിയത്. ജസ്പ്രീത് ബുംറയ്ക്ക് ഒരു വിക്കറ്റുണ്ട്. 71 റണ്‍സ് നേടിയ ഓപ്പണര്‍ ഹാഷിം അംലയൊഴികെ ബാക്കിയുള്ളവര്‍ക്കൊന്നും കാര്യമായി തിളങ്ങാനായില്ല. ഐഡന്‍ മര്‍ക്രം(32), ഡേവിഡ് മില്ലര്‍(36) ക്ലാസന്‍ (39) റണ്‍സ് നേടി.
{photo-feature}
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications