വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: പരമ്പര തൂത്തുവാരി ഇന്ത്യ, ജയം ഇന്നിങ്‌സിനും 202 റണ്‍സിനും

ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ഒന്നാംസ്ഥാനം ഭദ്രമാക്കി

India Beat South Africa By An Innings & 202 Runs | Oneindia Malayalam

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്നിങ്‌സ് വിജയത്തോടെ പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരി. ഇന്നിങ്‌സിനും 202 റണ്‍സിനുമാണ് മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ നാണംകെടുത്തിയത്. ഇതോടെ ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ഒന്നാം സ്ഥാനം ഇന്ത്യ ഭദ്രമാക്കുകയും ചെയ്തു. ഫോളോഓണിനെ തുടര്‍ന്ന് രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തോല്‍വി മൂന്നാംദിനം തന്നെ ഉറപ്പായിരുന്നു. എട്ടിന് 132 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയെ ഒരു റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാന്‍ ഇന്ത്യ അനുവദിച്ചുള്ളൂ. അവസാന രണ്ടു വിക്കറ്റുകളും ഷഹബാസ് നദീമിനാണ്. ത്യുനിസ് ഡിബ്രുയ്ന്‍ (30), ലുംഗി എന്‍ഗിഡി (0) എന്നിവരെ പുറത്താക്കിയാണ് നദീം ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കിയത്.

umesh

മൂന്നു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബൗളിങിന് ചുക്കാന്‍ പിടിച്ചത്. ഉമേഷ് യാദവും നദീമും രണ്ടും വിക്കറ്റ് വീതമെടുത്തു. ക്വിന്റണ്‍ ഡികോക്ക് (5), ഡീന്‍ എല്‍ഗര്‍ (16), സുബൈര്‍ ഹംസ (0), ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി (4), ടെംബ ബവുമ (0), ഹെന്റിച്ച് ക്ലാസെന്‍ (5), ജോര്‍ജ് ലിന്‍ഡെ (27), ഡെയ്ന്‍ പിയെറ്റ് (23), കാഗിസോ റബാദ (12) എന്നിവരാണ് മൂന്നാംദിനം പുറത്തായത്.

ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 497ന് മറുപടിയില്‍ ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്‌സില്‍ 162നു പുറത്താവുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മൂന്നു പേര്‍ മാത്രമേ രണ്ടക്കം കടന്നുള്ളൂ. 62 റണ്‍സെടുത്ത സുബൈര്‍ ഹംസയാണ് (62) ടോപ്‌സ്‌കോറര്‍. 79 പന്തില്‍ 10 ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ജോര്‍ജ് ലിന്‍ഡെ (37), ടെംബ ബവുമ (32) എന്നിവരും പൊരുതിനോക്കി. ഇന്ത്യക്കു വേണ്ടി ഉമേഷ് യാദവ് മൂന്നു വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് ഷമി, ഷഹബാസ് നദീം, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെ അട്ടിമറിച്ച് ഷെഫീല്‍ഡ് യുണൈറ്റഡ്ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെ അട്ടിമറിച്ച് ഷെഫീല്‍ഡ് യുണൈറ്റഡ്

നേരത്തേ ഓപ്പണര്‍ രോഹിത് ശര്‍മയുടെ (212) ഡബിള്‍ സെഞ്ച്വറിയും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ (115) സെഞ്ച്വറിയുമാണ് ഇന്ത്യയെ ശക്തമായ സ്‌കോറിലെത്തിച്ചത്. 255 പന്തില്‍ 28 ബൗണ്ടറികളും ആറു സിക്‌സറുമടക്കമാണ് ഹിറ്റ്മാന്‍ 212 റണ്‍സ് അടിച്ചുകൂട്ടിയത്. രഹാനെ 192 പന്തില്‍ 17 ബൗണ്ടറികളും ഒരു സിക്‌സറും നേടി. രവീന്ദ്ര ജഡേജയാണ് (51) ഇന്ത്യയുട മറ്റൊരു പ്രധാന സ്‌കോറര്‍.

Story first published: Tuesday, October 22, 2019, 9:55 [IST]
Other articles published on Oct 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X