Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി അടിച്ചിട്ടു, പിന്നെ സ്പിന്‍ കെണിയും... ആഫ്രിക്കന്‍ കശാപ്പ് തുടരുന്നു, ഹാട്രിക് ജയം

ഇന്ത്യക്ക് തുടർച്ചയായ മൂന്നാം വിജയം | Oneindia Malayalam

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 124 റണ്‍സിന്റെ ജയം. വിരാട് കോലിയുടെ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ തീര്‍ത്ത 303 റണ്‍സിന്റെ മതില്‍ തകര്‍ക്കാന്‍ ബാറ്റ് വീശിയ ആതിഥേയര്‍ ഒരിക്കല്‍ കൂടി ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ കളി മറന്നു. 40 ഓവറിനുള്ളില്‍ 179 റണ്‍സ് നേടാന്‍ മാത്രമേ ആഫ്രിക്കന്‍ താരങ്ങള്‍ക്കു സാധിച്ചുള്ളൂ.കോലിയാണ് മാന്‍ ഓഫ് ദി മാച്ച്.

1

ദക്ഷിണാഫ്രിക്കയില്‍ ഇതാദ്യമായാണ് ഇന്ത്യ തുടര്‍ച്ചയായ മൂന്ന് ഏകദിനങ്ങള്‍ ജയിക്കുന്നത്. ഇതോടെ ആറു മല്‍സരങ്ങളുടെ പരമ്പര നഷ്ടമാവില്ലെന്ന് ഇന്ത്യ ഉറപ്പിച്ചു. ജൊഹാന്നസ്ബര്‍ഗില്‍ നടക്കുന്ന അടുത്ത മല്‍സരത്തില്‍ ജയിക്കാനായാല്‍ ഇന്ത്യക്കു പരമ്പര സ്വന്തമാക്കാം. ഇതോടെ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഏകദിന പരമ്പര നേടുന്ന ആദ്യ ഇന്ത്യന്‍ ടീമെന്ന റെക്കോര്‍ഡ് വിരാട് കോലിയുടെയും സംഘത്തിന്റെയും പേരിലാവും.

51 റണ്‍സ് നേടിയ ജീന്‍ പോള്‍ ഡുമിനി ഒഴികെ ഒരു താരത്തിനും കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ല. നാലു വിക്കറ്റ് വീതം വീഴ്ത്തിയ യുവേന്ദ്ര ചാഹലും കുല്‍ദീപ് യാദവും തന്നെയാണ് മത്സരത്തിന്റെ ഗതി നിയന്ത്രിച്ചത്. ജസ്പീത് ബുംറയ്ക്ക് രണ്ടു വിക്കറ്റ് ലഭിച്ചു.

ഇന്ത്യന്‍ നായകന്‍ പുറത്താകാതെ നേടിയ കൂറ്റന്‍ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആറു വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് നേടി. റണ്ണൊന്നുമെടുക്കാതെ ഓപ്പണര്‍ രോഹിത് ശര്‍മ റബാദയുടെ ബോളില്‍ ക്ലാസന് പിടികൊടുത്ത് മടങ്ങിയെങ്കിലും ശിഖര്‍ ധവാനും(76) കോലിയും ചേര്‍ന്ന് ടീമിനെ ഭദ്രമായ നിലയിലെത്തിച്ചു.

2

ഒരു ഭാഗത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞു വീണെങ്കിലും അവസാനം വരെ പൊരുതി നിന്ന കോലി 151 ബോളില്‍ നിന്നും 12 ഫോറുകളുടെയും രണ്ടു സിക്‌സറുകളുടെയും പിന്തുണയോടെ 160 റണ്‍സാണ് അടിച്ചെടുത്തത്. അജിങ്കെ രഹാനെ 11ഉം ഹര്‍ദിക് പാണ്ഡ്യ 14ഉം എംഎസ് ധോണി 10ഉും കേദാര്‍ ജാദവ് ഒരു റണ്ണും നേടി. ഇന്നിങ്‌സ് തീരുമ്പോള്‍ 16 റണ്‍സെടുത്ത ഭുവനേശേവര്‍ കുമാറായിരുന്നു കോലിക്ക് കൂട്ടായുണ്ടായിരുന്നത്.

ജീന്‍ പോള്‍ ഡുമിനി രണ്ടു വിക്കറ്റും റബാദ, മോറിസ്, ഫെലുക്യാവോ, ഇമ്രാന്‍ താഹീര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Story first published: Thursday, February 8, 2018, 9:36 [IST]
Other articles published on Feb 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+