Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് തിരിച്ചടി

കൊച്ചി: ഒരാഴ്ച തികഞ്ഞിട്ടില്ല, മിന്നുന്ന സെഞ്ചുറിയോടെ സുരേഷ് റെയ്‌ന ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വിജയികളാക്കിയിട്ട്. ക്യാപ്റ്റന്‍ ധോണിയും കൂറ്റനടികളോടെ ചെന്നൈയ്ക്ക് വേണ്ടി കളം നിറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കാന്‍ തുടങ്ങിയതോടെ കഥ പിന്നെയും പഴയത് തന്നെ. ഇരുവരും വേഗം പുറത്തായി ഇന്ത്യ കളി ദയനീയമായി തോറ്റു.

വിരാട് കോലി അടക്കമുള്ള മുന്‍നിര താരങ്ങള്‍ ഫോമിലില്ലാത്ത ഇന്ത്യയ്ക്ക് മധ്യനിരയില്‍ റെയ്‌നയും ധോണിയുമായിരുന്നു ആശ്വാസം. ചാമ്പ്യന്‍സ് ലീഗില്‍ ഉടനീളം മികച്ച ഇന്നിംഗ്‌സുകള്‍ കളിച്ചാണ് റെയ്‌നയും ധോണിയും കൊച്ചിയിലെത്തിയത്. ശിഖര്‍ ധവാന്‍, കോലി, രഹാനെ തുടങ്ങിയ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം കളത്തിലിറങ്ങുന്നത് ആദ്യമാണ്.

dhoni-raina

ഇന്ത്യക്ക് മികച്ച റെക്കോര്‍ഡുള്ള ഗ്രൗണ്ടാണ് കൊച്ചി. ഇവിടെ ഇതാദ്യമായാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനോട് തോല്‍ക്കുന്നത്. ബാറ്റിംഗ് നിര പാടേ തകര്‍ന്നപ്പോള്‍ ഇന്ത്യ ഓളൗട്ടായത് വെറും 197 റണ്‍സിനാണ്. ശിഖര്‍ ധവാന്റെ അര്‍ദ്ധസെഞ്ചുറി മാത്രമുണ്ട് എടുത്തുപറയാന്‍. ഭുവനേശ്വര്‍ കുമാര്‍ ഒഴികെയുള്ള ബൗളര്‍മാരും നിരാശപ്പെടുത്തി. 321 റണ്‍സാണ് വിന്‍ഡീസ് അടിച്ചെടുത്തത്.

124 റണ്‍സിന് വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റ ഇന്ത്യ ഐ സി സി റാങ്കിംഗില്‍ പിന്നോക്കം പോയി. ഒന്നാം സ്ഥാനം പോയ ഇന്ത്യ ഓസ്‌ട്രേലിയ്ക്ക് ഒപ്പമാണ് പോയിന്റില്‍. പാകിസ്താനെതിരെ ബാക്കിയുള്ള കളികള്‍ ജയിച്ചാല്‍ ഓസീസ് ഇന്ത്യയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തും. ഇന്ത്യയ്ക്ക് വെസ്റ്റ് ഇന്‍ഡീസിനെതിരെ നാല് കളികള്‍ കൂടി ബാക്കിയുണ്ട്.

Story first published: Friday, October 10, 2014, 13:45 [IST]
Other articles published on Oct 10, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+