ഒകീഫയുടെ പ്രകടനം; നല്ല പിച്ചില്‍ ചെയ്താല്‍ മാത്രം അംഗീകരിക്കാമെന്ന് ഹര്‍ഭജന്‍ സിങ്
ദില്ലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ ദയനീയ തോല്‍വിയിലേക്ക് തള്ളിവിട്ട ഓസ്‌ട്രേലിയന്‍ ബൗളര്‍ ഒകീഫയുടെ പ്രകടനത്തില്‍ തൃപ്തി പ്രകടിപ്പിക്കാതെ മുന്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്ങും രവി ശാസ്ത്രിയും. മികച്ച പിച്ചില്‍ ഒകീഫ പ്രകടനം ആവര്‍ത്തിച്ചാല്‍ ബൗറളെ അംഗീകരിക്കാമെന്നാണ് ഇരുവരുടെയും നിലപാട്.
പൂണെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി ഒകീഫെ 12 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. എന്നാല്‍ പൂണെയിലേത് ക്രിക്കറ്റ് പിച്ച് അല്ലെന്ന് ഹര്‍ഭജന്‍ പറയുന്നു. മികച്ച ടെസ്റ്റ് പിച്ചുകളില്‍ ഒകീഫയുടെ പ്രകടനത്തിനായാണ് താന്‍ കാത്തിരിക്കുന്നത്. അതിനുശേഷം ഒകീഫയെക്കുറിച്ച് പറയാമെന്നും ഹര്‍ഭജന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

ഓരോ വിക്കറ്റും എത്ര അത്യധ്വാനം ചെയ്താണ് താന്‍ വീഴ്ത്താറുള്ളതെന്ന് ഹര്‍ഭജന്‍ പറയുന്നു. ഇന്ത്യ തകര്‍ന്നടിഞ്ഞത് ഒരു പിച്ച് ആയി പോലും താന്‍ കണക്കാക്കുന്നില്ല. ടെസ്റ്റ് ക്രിക്കറ്റ് അഞ്ചുദിവസവും നീണ്ടുനില്‍ക്കണമെന്നാണ് തന്റെ ആഗ്രഹം. 100ല്‍ അധികം ടെസ്റ്റ് താന്‍ കളിച്ചിട്ടുണ്ട്. ഓരോ വിക്കറ്റിന്റെയും പ്രാധാന്യവും തനിക്കറിയാമെന്ന് ഹര്‍ഭജന്‍ വ്യക്തമാക്കി.
സമാനമായ അഭിപ്രായമാണ് രവിശാസ്ത്രിയും പങ്കുവെച്ചത്. പൂണെയിലേത് ക്രിക്കറ്റിന് അനുയോജ്യമായ പിച്ച് ആയിരുന്നില്ല. എന്നാല്‍, ഒകീഫെ മികച്ച വേഗതയില്‍ കൃത്യതയിലും പന്തെറിഞ്ഞതോടെ വിക്കറ്റ് വീഴ്ത്തുകയായിരുന്നെന്ന് രവിശാസ്ത്രി പറഞ്ഞു. നല്ല പിച്ചുകളില്‍ ഒകീഫെ ഈ പ്രകടനം ആവര്‍ത്തിക്കുമോ എന്നതാണ് കാണേണ്ടത്. ഇന്ത്യക്കാര്‍ ഒകീഫെയുടെ താളം തെറ്റിക്കുന്ന പ്രകടനം കാഴ്ചവെക്കണമെന്നും രവിശാസ്ത്രി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications