Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താൻ ജേർണലിസ്റ്റിന് ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ കിടിലൻ മറുപടി, പൊളിച്ചടുക്കി!!

ലണ്ടൻ: ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആര് എന്ന് ചോദിച്ച പാകിസ്താൻ ജേർണലിസ്റ്റിന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ ചുട്ട മറുപടി. ഇത്രയ്ക്കും നിർദോഷമായ ചോദ്യം ചോദിച്ചതിന് മിതാലി രാജ് എന്തിനാണ് പ്രകോപിതയായത് എന്നാണോ ചോദ്യം. എങ്കിൽ കാര്യം ഇങ്ങനെയാണ്, പാക് ജേർണലിസ്റ്റിന്റെ ചോദ്യത്തിൽ ചെറിയൊരു ദുസൂചന ഉണ്ടായിരുന്ന. ഇഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റർ ആരാണ് എന്നായിരുന്നു ചോദ്യം.

ലേഡി സച്ചിൻ മിതാലി രാജ് അടിച്ചുതകർത്തു.. ലോകകപ്പിൽ ശ്രീലങ്കയെ ഇന്ത്യൻ വനിതകൾ 109 റൺസിന് തകർത്തു!!

ലേഡി സച്ചിൻ എന്ന് വിളിക്കപ്പെടുന്ന ക്രിക്കറ്റ് താരമാണ് മിതാലി രാജ്. വനിതാ ക്രിക്കറ്റിലെ ലെജൻഡ്. 100 ഏകദിനങ്ങൾ തികയ്ക്കുന്ന മൂന്നാമത്തെ മാത്രം ക്രിക്കറ്റർ. അന്താരാഷ്ട്ര ക്രിക്കറ്റിൽ 5000 റൺസ് പൂർത്തിയാക്കിയ രണ്ടാമത്തെ താരമാണ് മിതാലി. പാക് ജേർണലിസ്റ്റിന്റെ നോൺസെൻസ് ചോദ്യത്തോട് പ്രതികരിക്കാൻ മിതാലി രാജിന് രണ്ട് വട്ടം ആലോചിക്കേണ്ടി വന്നില്ല. സോഷ്യൽ മീഡിയയിലെ ആരാധകർക്കും വളരെയധികം ഇഷ്ടപ്പെട്ടു മിതാലി രാജിന്റെ മറുപടി.

mithali-raj

ഒരു പുരുഷ ക്രിക്കറ്റ് താരത്തോട് നിങ്ങൾ ഇങ്ങനെ ചോദിക്കുമോ. - മിതാലി രാജ് തുറന്നടിച്ച് ചോദിച്ചതായി ഇ എസ് പി എൻ റിപ്പോർട്ട് ചെയ്യുന്നു. നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വനിതാ ക്രിക്കറ്റ് താരം ആരാണ് എന്നാണോ നിങ്ങൾ ചോദിക്കാറ്. ആരാണ് നിങ്ങളുടെ ഇഷ്ടപ്പെട്ട ക്രിക്കറ്റർ എന്നാണ് ചോദിക്കാറ്. - മിതാലി രാജ് തുറന്നടിച്ചു. ലോകകപ്പ് കളിക്കാനായി ലണ്ടനിലാണ് മിതാലി രാജും സംഘവും ഇപ്പോൾ.

Story first published: Friday, June 23, 2017, 13:01 [IST]
Other articles published on Jun 23, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+