Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ദയവായി അവനെ പരിഗണിക്കരുത്', ശിവം ദുബെ ഏകദിനം കളിക്കാന്‍ പ്രാപ്തനല്ലെന്ന് സഞ്ജയ്

സിഡ്‌നി: ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് സഞ്ജയ് മഞ്ജരേക്കര്‍ ബിസിസി ഐയുടെ കമന്ററി പാനലില്‍ ഇടം പിടിച്ചത്. താരങ്ങളെ അതിരുവിട്ട് വിമര്‍ശിച്ചും പരിഹസിച്ചും നിരന്തരം വിവാദം സൃഷ്ടിക്കുന്ന സഞ്ജയ് നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയുടെ കമന്ററി പാനലിലും അംഗമാണ്. ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മീഡിയം പേസ് ഓള്‍റൗണ്ടറുടെ അഭാവവമുണ്ട്.

ഹര്‍ദിക് പാണ്ഡ്യക്ക് ബൗള്‍ ചെയ്യുന്നതില്‍ പ്രയാസമുള്ള സാഹചര്യത്തില്‍ ശിവം ദുബെയെ പരിഗണിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിരുന്നു. ഇപ്പോഴിതാ ശിവം ദുബെയെ പരിഗണിക്കരുതെന്നും ഏകദിനം കളിക്കാന്‍ ശിവം പ്രാപ്തനല്ലെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് സഞ്ജയ് മഞ്ജരേക്കര്‍.

shivamdubeandsanjaymanjarekar

'ഓള്‍റൗണ്ടറായുള്ള കഴിവ് ഉയര്‍ത്തുന്നതുവരെ ദയവായി അരുത് എന്നാണ് സഞ്ജയ് പറഞ്ഞത്. ട്വിറ്ററില്‍ ഒരു ആരാധകന്റെ അഭിപ്രായത്തോട് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് യുവരാജ് സിങ്ങിന്റെ പകരക്കാരനായി ആരാധകര്‍ വിശേഷിപ്പിച്ച യുവതാരമാണ് ശിവം ദുബെ. ഇടം കൈയന്‍ ബാറ്റ്‌സ്മാനും വലം കൈയന്‍ ബൗളറുമായ ശിവം ദുബെയ്ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കിയിരുന്നെങ്കിലും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. നിലവില്‍ ഇന്ത്യന്‍ ടീമില്‍ മികച്ചൊരു ഇടം കൈയന്‍ ബാറ്റ്‌സ്മാന്റെ അഭാവമുണ്ട്.

ശിഖര്‍ ധവാനൊഴികെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി ഇടം കൈയന്‍മാര്‍ ഇന്ത്യന്‍ നിരയിലില്ല. അതിനാല്‍ത്തന്നെ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇന്ത്യന്‍ നിരയില്‍ അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ആര്‍സിബിയുടെ ഭാഗമായിരുന്നു ദുബെ. എന്നാല്‍ ഒറ്റ മത്സരത്തില്‍ പോലും തിളങ്ങാന്‍ ശിവം ദുബെയ്ക്ക് സാധിച്ചില്ല. ഇന്ത്യക്കുവേണ്ടി 1 ഏകദിനത്തില്‍ നിന്ന് 9 റണ്‍സും 12 ടി20യില്‍ നിന്ന് 1 അര്‍ധ സെഞ്ച്വറിയുള്‍പ്പെടെ 105 റണ്‍സും 5 വിക്കറ്റുമാണ് ശിവം നേടിയത്. 15 ഐപിഎല്ലില്‍ നിന്നായി 169 റണ്‍സും നാല് വിക്കറ്റും ദുബെ നേടിയിട്ടുണ്ട്.

ഹര്‍ദിക് പാണ്ഡ്യക്ക് പന്തെറിയാന്‍ സാധിക്കാത്തത് ടീമിന് വലിയ തിരിച്ചടിയായിരുന്നു. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ കുറച്ച് ഓവറുകള്‍ ഹര്‍ദിക് പന്തെറിഞ്ഞിരുന്നു. ഇത് ടീമിന് വളരെ പ്രതീക്ഷ നല്‍കുന്നതാണ്.എന്നാല്‍ പൂര്‍ണ്ണായി പന്തെറിയാനുള്ള ഫിറ്റ്‌നസ് ഹര്‍ദികിനായിട്ടില്ല. അതിനാല്‍ത്തന്നെ ഇന്ത്യന്‍ ടീമില്‍ മികച്ച മീഡിയം പേസ് ഓള്‍റൗണ്ടര്‍ വേണം. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ ഹര്‍ദിക്കിന് പവീണ്ടും പരിക്കേല്‍ക്കാതിരിക്കാനാണ് അദ്ദേഹത്തെക്കൊണ്ട് കൂടുതല്‍ ബോള്‍ എറിയിപ്പിക്കാതെ ഇരിക്കുന്നത്.

Story first published: Sunday, November 29, 2020, 14:12 [IST]
Other articles published on Nov 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+