Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കു മുന്നില്‍ ഒന്നുമല്ല; മത്സരത്തിന് മുന്‍പ് വെടിപൊട്ടിച്ച് ഗാംഗുലി

ദുബായ്: നീണ്ട ഇടവേളയ്ക്കുശേഷം ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിന് അരങ്ങുണരുമ്പോള്‍ മുന്‍ താരങ്ങളും കളി എഴുത്തുകാരുമെല്ലാം പ്രതികരണങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞു. സപ്തംബര്‍ 19ന് ദുബായിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഏഷ്യാകപ്പില്‍ ഏറ്റുമുട്ടുക. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയ പാക്കിസ്ഥാനെതിരെ വിജയം നേടി പകരംവീട്ടുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് ഭീഷണിയേ അല്ലെന്നാണ് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ വിലയിരുത്തല്‍. ഇന്ത്യ മികച്ച ടീമാണ്, ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മികവ് കാണാമെന്നും ഗാംഗുലി പറഞ്ഞു. ഇംഗ്ലണ്ടില്‍ ഇന്ത്യയ്ക്ക് കാര്യമായ പ്രകടനം നടത്താനായിട്ടില്ലെങ്കിലും ഏകദിനത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ ഇന്ത്യയാണ് ഏഷ്യാ കപ്പിലെ കേമന്മാരെന്നും മുന്‍ താരം പറഞ്ഞു.

sourav

ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് മികച്ചതാണ്. ഏഷ്യാകപ്പിലും രോഹിത് അത് തുടരുമെന്നാണ് പ്രതീക്ഷ. വിരാട് കോലി ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ടീം വളരെ ശക്തമാണ്. എന്നാല്‍, കോലി ഇല്ലാത്ത ടീമും ഏതു രാജ്യത്തെയും തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ളവരാണ്. ഏഷ്യാ കപ്പില്‍ കിരീടം നേടാനുള്ള എല്ലാ സാധ്യതയും ഇന്ത്യയ്ക്കുണ്ടെന്നും ഗാംഗുലി പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 1-4 എന്ന നിലയില്‍ പരാജയപ്പെട്ടശേഷം മടങ്ങിയെത്തിയ ഇന്ത്യന്‍ ടീമില്‍ വിരാട് കോലിക്ക് വിശ്രമം നല്‍കിയിട്ടുണ്ട്. ടെസ്റ്റില്‍ ഉള്‍പ്പെടാത്ത രോഹിത് ശര്‍മ, എംഎസ് ധോണി, മനീഷ് പാണ്ഡെ, അമ്പാട്ടി റായിഡു, കേദാര്‍ ജാദവ് എന്നിവര്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ഏഷ്യാ കപ്പ് നടക്കുന്ന യുഎഇയില്‍ മികച്ച റെക്കോര്‍ഡുള്ള ടീമാണ് പാക്കിസ്ഥാന്‍. എന്നാല്‍, അതൊന്നും ഇന്ത്യയുടെ വിജയത്തെ ബാധിക്കില്ലെന്നാണ് ഗാംഗുലിയുടെ വിലയിരുത്തല്‍.

Story first published: Saturday, September 15, 2018, 17:39 [IST]
Other articles published on Sep 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+