വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: സ്റ്റോക്സിനെതിരേ ക്രുനാല‍ായിരുന്നില്ല വേണ്ടത്! അവനെങ്കില്‍ കളി മാറിയേനെയെന്ന് കാര്‍ത്തിക്

99 റണ്‍സ് സ്റ്റോക്‌സ് വാരിക്കൂട്ടിയിരുന്നു

1

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയില്‍ നിന്നും വിജയം തട്ടിയെടുത്തത് ജോണി ബെയര്‍സ്‌റ്റോയും ബെന്‍ സ്‌റ്റോക്‌സും ചേര്‍ന്നായിരുന്നു. രണ്ടാം വിക്കറ്റില്‍ 175 റണ്‍സാണ് ഇരുവരും ചേര്‍ന്നു വാരിക്കൂട്ടിയത്. ബെയര്‍‌സ്റ്റോ സെഞ്ച്വറി നേടിയപ്പോള്‍ സ്‌റ്റോക്‌സ് 52 ബോളില്‍ 99 റണ്‍സ് വാരിക്കൂട്ടി പുറത്താവുകയായിരുന്നു. സ്റ്റോക്‌സ് ക്രീസ് വിടുമ്പോഴേക്കും മല്‍സരം ഇംഗ്ലണ്ടിന്റെ വരുതിയിലായിക്കഴിഞ്ഞിരുന്നു.

ആദ്യ ബോള്‍ മുതല്‍ സ്പിന്നര്‍മാര്‍ക്കെതിരേ കടന്നാക്രമിക്കുകയെന്നതായിരുന്നു തന്റെ തന്ത്രമെന്ന് മല്‍സരശേഷം സ്റ്റോക്‌സ് വെളിപ്പെടുത്തിയിരുന്നു. അതിനിടെ സ്റ്റോക്‌സിനെതിരേ ബൗളിങില്‍ ഒരു മാറ്റം ഇന്ത്യ വരുത്തിയിരുന്നെങ്കില്‍ ഒരുപക്ഷെ മല്‍സരഗതി തന്നെ മാറുമായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്.

ശര്‍ദ്ദുല്‍ ബൗള്‍ ചെയ്യണമായിരുന്നു

ശര്‍ദ്ദുല്‍ ബൗള്‍ ചെയ്യണമായിരുന്നു

ബെന്‍ സ്റ്റോക്‌സ് ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയപ്പോള്‍ ഇന്ത്യ സ്പിന്നറായ ക്രുനാല്‍ പാണ്ഡ്യയെക്കൊണ്ട് ബൗള്‍ ചെയ്യിച്ചത് ശരിയായില്ലെന്നു കാര്‍ത്തിക് അഭിപ്രായപ്പെട്ടു. ശര്‍ദ്ദുല്‍ ഠാക്കൂറിനെക്കൊണ്ട് ഒരോവര്‍ ഇന്ത്യ അപ്പോള്‍ ചെയ്യിക്കണമായിരുന്നു. കാരണം വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള ബൗളറാണ് ഠാക്കൂര്‍.
പക്ഷെ വിരാട് കോലി ക്രുനാല്‍ പാണ്ഡ്യയെക്കൊണ്ടാണ് ബൗള്‍ ചെയ്യിച്ചത്. ട്രാക്കിലായിക്കഴിഞ്ഞാല്‍ ക്രുനാലിനു മാത്രമല്ല ലോകത്തിലെ ഒരു ഇടംകൈയന്‍ സ്പിന്നര്‍ക്കും സ്‌റ്റോക്‌സിനെ വീഴ്ത്താന്‍ സാധിക്കില്ലെന്നും കാര്‍ത്തിക് ചൂണ്ടിക്കാട്ടി.

സ്‌റ്റോക്‌സിന്റെ ഇന്നിങ്‌സ്

സ്‌റ്റോക്‌സിന്റെ ഇന്നിങ്‌സ്

തടഞ്ഞുനിര്‍ത്താന്‍ അസാധ്യമായ ഇന്നിങ്‌സുകളിലൊന്നായിരുന്നു സ്‌റ്റോക്‌സ് ഈ മല്‍സരത്തില്‍ കളിച്ചത്. കളിച്ച ഏറക്കുരെ എല്ലാ ഷോട്ടിലും സിക്‌സറിനു വേണ്ടിയായിരുന്നു അദ്ദേഹം ശ്രമിച്ചത്. ബൗളര്‍ പന്തെറിയുന്നതിനു മുമ്പ് തന്നെ സ്റ്റോക്‌സ് ലക്ഷ്യമിടുന്നത് എന്താണെന്നു നിങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിയുമായിരുന്നുവെന്നും കാര്‍ത്തിക് വിലയിരുത്തി.
ഇന്ത്യന്‍ സ്പിന്‍ ജോടികളായ കുല്‍ദീപ്- ക്രുനാല്‍ എന്നിവരെയാണ് സ്റ്റോക്‌സ് കടന്നാക്രമിച്ചത്. രണ്ടു പേര്‍ക്കുമെതിരേ മാത്രം 10 സിക്‌സറുകള്‍ താരം വാരിക്കൂട്ടി. 52 ബോളില്‍ നാലു ബൗണ്ടറികളും 10 സിക്‌സറുമടക്കമായിരുന്നു സ്‌റ്റോക്‌സ് 99 റണ്‍സ് അടിച്ചെടുത്തത്.

കുല്‍ദീപിനോടു സഹതാപം

കുല്‍ദീപിനോടു സഹതാപം

ഇംഗ്ലീഷ് ബാറ്റിങ് നിരയ്ക്കു മുന്നില്‍ പതറിയ സ്പിന്നര്‍ കുല്‍ദീപ് യാദവിനോടു തനിക്കു സഹതാപമുണ്ടെന്നു കാര്‍ത്തിക് പറഞ്ഞു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിലെ സഹതാരങ്ങള്‍ കൂടിയാണ് ഇരുവരും. 10 ഓവറില്‍ വിക്കറ്റൊന്നുമില്ലാതെ 84 റണ്‍സ് കുല്‍ദീപ് രണ്ടാം ഏകദിനത്തില്‍ വിട്ടുകൊടുത്തിരുന്നു.
കുല്‍ദീപിനെയോര്‍ത്ത് പാവം തോന്നുന്നു, അവന്റെ സമയം മോശമാണ്. ഏറെക്കാലമായി അവന്‍ ടീമിനു പുറത്തായിരുന്നു. ഇപ്പോള്‍ തിരിച്ചെത്തി ചില മല്‍സരങ്ങൡല്‍ കളിച്ചെങ്കിലും കാര്യങ്ങള്‍ അവന്റെ വഴിക്കല്ല വരുന്നതെന്നും കാര്‍ത്തിക് അഭിപ്രായപ്പെട്ടു.

കുല്‍ദീപ് കരുത്തനാവണം

കുല്‍ദീപ് കരുത്തനാവണം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇവയെല്ലാം സംഭവിക്കും. കുല്‍ദീപ് തളരരുത്, കരുത്തനായി തിരിച്ചുവരണം. വളരെ പ്രധാനപ്പെട്ട മാസങ്ങളാണ് അവനു വരാനിരിക്കുന്നത്. നിശ്ചിത ഓവര്‍ കരിയറില്‍ മാത്രമല്ല ടെസ്റ്റ് കരിയറിലും കുല്‍ദീപിന്റെ ഭാവി നിര്‍ണയിക്കുന്നതാവും ഐപിഎല്ലിലെ ഫോം. കഴിവിന്റെ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കാന്‍ കുല്‍ദീപ് ഇനിയുള്ള മാസങ്ങളില്‍ കഠിനാധ്വാനം ചെയ്യണമെന്നും കാര്‍ത്തിക് ആവശ്യപ്പെട്ടു.

Story first published: Saturday, March 27, 2021, 13:02 [IST]
Other articles published on Mar 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X