Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താനോട് ഇന്ത്യ തോറ്റേ പറ്റൂ

ദുബായ്: പാകിസ്താനോട് ക്രിക്കറ്റ് കളിച്ചാലും ഇല്ലെങ്കിലും ഇന്ത്യയ്ക്ക് തോല്‍വി ഉറപ്പ്. ഐ സി സി ടെസ്റ്റ് റാങ്കിംഗിലാണ് ഇന്ത്യ പാകിസ്താനോട് പിന്നിലാകാന്‍ പോകുന്നത്. നിലവില്‍ അഞ്ചാം റാങ്കിലാണ് ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസുമായി ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ടതാണ് ഇന്ത്യയ്ക്ക് വിനയായത്. ഓസ്‌ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യ കളി ജയിച്ച പാകിസ്താന്‍ അഞ്ചാം റാങ്കിലെത്തും.

ലോകകപ്പിന് മുമ്പായി ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര മാത്രമാണ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഉള്ളത്. വിദേശത്ത് ഇന്ത്യന്‍ ടീമിന്റെ ചരിത്രവും ഓസ്‌ട്രേലിയ്‌ക്കെതിരായ മുന്നനുഭവവും നോക്കിയാല്‍ അഞ്ചാം സ്ഥാനം പാകിസ്താനില്‍ നിന്നും തിരിച്ചുപിടിക്കാന്‍ ഇന്ത്യയ്ക്ക് നല്ലവണ്ണം വിയര്‍ക്കേണ്ടി വരും എന്ന് സാരം. പാകിസ്താന്റെ വിജയം ഇന്ത്യയ്ക്ക് മാത്രമല്ല ഓസ്‌ട്രേലിയയ്ക്കും തിരിച്ചടിയായി.

dhoni

ടെസ്റ്റില്‍ ഒന്നാം റാങ്കില്‍ തിരിച്ചെത്താം എന്ന ഓസ്‌ട്രേലിയയുടെ മോഹങ്ങള്‍ക്കാണ് പാകിസ്താനോടുള്ള തോല്‍വി തിരിച്ചടിയായത്. രണ്ട് ടെസ്റ്റുകളും ജയിച്ചാല്‍ മാത്രമേ ഓസീസിന് ദക്ഷിണാഫ്രിക്കയെ പിന്തള്ളി ഒന്നാം റാങ്കിലെത്താന്‍ പറ്റുമായിരുന്നുള്ളൂ. എന്നാല്‍ ആദ്യ ടെസ്റ്റ് തോറ്റ കംഗാരുക്കള്‍ക്ക് പരിമാവധി കിട്ടുക 1- 1 സമനിലയാണ്.

പാകിസ്താനുമായുള്ള പരമ്പര പരമ്പര സമനിലയില്‍ കലാശിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത് തുടരേണ്ടി വരും ഓസ്‌ട്രേലിയ. രണ്ടാം ടെസ്റ്റ് കൂടി ജയിച്ചാല്‍ ഇംഗ്ലണ്ട്, ശ്രീലങ്ക, ഇന്ത്യ എന്നീ ടീമുകളെ ഒറ്റയടിക്ക് മറികടന്ന് മൂന്നാം റാങ്കിലെത്തും പാകിസ്താന്‍. അബുദാബിയില്‍ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റ് ജയിച്ചാല്‍ മൂന്നാം റാങ്ക്, തോറ്റാല്‍ അഞ്ചാം റാങ്ക്, സമനിലയിലായാല്‍ നാലാം റാങ്ക് എന്നിങ്ങനെ പോകുന്നു പാകിസ്താൻറെ സാധ്യതകൾ.

Story first published: Monday, October 27, 2014, 17:01 [IST]
Other articles published on Oct 27, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+