Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഒന്നാം റാങ്ക് പോകും, ഒപ്പം 3.43 കോടി രൂപയും!

ക്രൈസ്റ്റ്ചര്‍ച്ച്: കളിക്കാതെ കിട്ടിയ ഒന്നാം റാങ്ക് ഇന്ത്യയുടെ കയ്യില്‍ നിന്നും പോകും. അതും കളിക്കാതെ തന്നെ. ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനോട് സ്വന്തം നാട്ടില്‍ തോറ്റമ്പിയപ്പോഴാണ് വെറുതെയിരുന്ന ഇന്ത്യയ്ക്ക് ഒന്നാം റാങ്ക് കിട്ടിയത്. ഓസ്‌ട്രേലിയ ന്യൂസിലന്‍ഡിനെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കുന്നതോടെ ഇന്ത്യയുടെ ഒന്നാം റാങ്ക് ഓസ്‌ട്രേലിയയുടെ പക്കലെത്തും.

90 ഓവറുകളും 9 വിക്കറ്റുകളും ശേഷിക്കേ വെറും 131 റണ്‍സ് മാത്രം മതി ഓസ്‌ട്രേലിയയ്ക്ക് ജയിക്കാന്‍. 201 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ അവര്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സിലെത്തിയിട്ടുണ്ട്. ജയിച്ചാല്‍ രണ്ട് മത്സരങ്ങളുടെ പരമ്പരയാണ് ഓസ്‌ട്രേലിയയെ കാത്തിരിക്കുന്നത്. ഒപ്പം ഐ സി സി റാങ്കിംഗില്‍ ഒന്നാം സ്ഥാനവും. അങ്ങനെ സംഭവിച്ചാല്‍ ഒന്നാം റാങ്കിനൊപ്പം പ്രൈസ് മണി ഇനത്തില്‍ 3.43 കോടി രൂപയും ഇന്ത്യയ്ക്ക് നഷ്ടമാകും. കാണൂ കണക്കിലെ കളികള്‍..

ഇന്നത്തെ പോയിന്റ് ഇങ്ങനെ

ഇന്നത്തെ പോയിന്റ് ഇങ്ങനെ

ഐ സി സി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 110 പോയിന്റ്, രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയ്ക്ക് 109 പോയിന്റ്. നാളെ (ഫെബ്രുവരി 24) കളി ജയിച്ചാല്‍ സ്വാഭാവികമായും ഓസ്‌ട്രേലിയ മുന്നില്‍ കയറും.

1 മില്യണ്‍ ഡോളര്‍

1 മില്യണ്‍ ഡോളര്‍

ഐ സി സി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ടീമിന് കിട്ടുക 1 മില്യണ്‍ യു എസ് ഡോളറാണ്. രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നാല്‍ ഇത് പകുതിയായി കുറയും.

ദക്ഷിണാഫ്രിക്കയ്ക്കും 109

ദക്ഷിണാഫ്രിക്കയ്ക്കും 109

മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്കും 109 പോയിന്റുണ്ട്. 110 പോയിന്റുള്ള ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം എന്തായാലും കിട്ടും. പാകിസ്താന്‍, ഇംഗ്ലണ്ട് ടീമുകളാണ് നാലും അഞ്ചും റാങ്കുകളില്‍.

കളിക്കാതെ കിട്ടിയത്

കളിക്കാതെ കിട്ടിയത്

ഈ വര്‍ഷം ഒരു ടെസ്റ്റ് പോലും ഇന്ത്യ കളിച്ചിട്ടില്ല. ജനുവരിയില്‍ സൗത്താഫ്രിക്ക ഇംഗ്ലണ്ടിനോട് തോറ്റ് പോയിന്റ് നഷ്ടം വന്നപ്പോഴാണ് ഇന്ത്യ ഒന്നാം റാങ്കിലെത്തിയത്. ഇപ്പോളും കളി തോറ്റിട്ടല്ല ഇന്ത്യയുടെ ഒന്നാം റാങ്ക് പോകുന്നത്, ഓസ്‌ട്രേലിയ ജയിച്ചത് കൊണ്ടാണ്.

Story first published: Tuesday, February 23, 2016, 13:07 [IST]
Other articles published on Feb 23, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+