Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മന്ദാന വീണ്ടും തിളങ്ങി, എറിഞ്ഞൊതുക്കി ജുലനും ശിഖയും; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് പരമ്പര

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കി. മൂന്നു മത്സര പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 7 വിക്കറ്റിനായിരുന്നു ഇന്ത്യയും വിജയം. നേരത്തെ ആദ്യ കളിയില്‍ ഇന്ത്യ ജയിച്ചിരുന്നു. ഇതോടെ പരമ്പരയില്‍ 2-0 എന്ന നിലയില്‍ ഇന്ത്യ അപരാജിത ലീഡ് സ്വന്തമാക്കുകയും ചെയ്തു. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവുകാട്ടിയാണ് ഇംഗ്ലണ്ടിനെ ഇന്ത്യ കീഴ്‌പ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 43.3 ഓവറില്‍ 161 റണ്‍സിന് എല്ലാവരും പുറത്തായപ്പോള്‍ ഇന്ത്യ 41.1 ഓവറില്‍ 7 വിക്കറ്റ് ശേഷിക്കെ ലക്ഷ്യത്തിലെത്തി. ജുലന്‍ ഗോസ്വാമിയും ശിഖ പാണ്ഡയുമാണ് ഇംഗ്ലണ്ടിനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയത്. ഇരുവരും നാല് വിക്കറ്റുകള്‍വീതം വീഴ്ത്തി. 10 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ശിഖയുടെ പ്രകടനം. ജുലന്‍ 8.3 ഓവറില്‍ 30 റണ്‍സ് വഴങ്ങി. ഇന്ത്യയ്ക്കായി പൂനം യാദവ് 2 വിക്കറ്റും സ്വന്തമാക്കി.

smriti

ഇംഗ്ലണ്ടിനായി 85 റണ്‍സെടുത്ത നതാലിയ സ്‌കൈവര്‍ മാത്രമാണ് തിളങ്ങിയത്. തംസിന്‍ ബേമോണ്ട്(20), ലോറന്‍ വിന്‍ഫീല്‍(28) എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ളവരുടെ സ്‌കോര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് റണ്ണൊന്നുമെടുക്കും മുന്‍പ് ഓപ്പണര്‍ ജമീമ റോഡ്രിഗസിനെ നഷ്ടമായിരുന്നു. എന്നാല്‍, മറ്റു താരങ്ങള്‍ മികവിലേക്കുയര്‍ന്നതോടെ ഇംഗ്ലണ്ട് കളി കൈവിട്ടു.

india

സ്മൃതി മന്ദാന(63), പൂനം റൗട്ട്(32) എന്നിവര്‍ രണ്ടാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കി. 47 റണ്‍സോടെ മിതാലി രാജും 6 റണ്‍സോടെ ദീപ്തി ശര്‍മയും പുറത്താകാതെ നിന്നു. വ്യാഴാഴ്ചയാണ് ഇരു ടീമുകളും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തേതുമായ മത്സരം.

Story first published: Tuesday, February 26, 2019, 12:44 [IST]
Other articles published on Feb 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+